Ahaana Krishna: ‘അഹാനയുടെ വിവാഹം ഉടൻ, ഒരുക്കങ്ങൾ ആരംഭിച്ചു; പുതിയ വീഡിയോയിൽ സൂചനകൾ’

Ahaana Krishna's Marriage Rumors: ഇപ്പോഴിതാ അഹാനയുടെ വിവാഹം ഉടനെ ഉണ്ടായേക്കും എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുള്ള സംസാരം. ഇതിനുള്ള സൂചനകൾ അഹാനയും കുടുംബവും പുതിയ വ്ലോഗിലൂടെ നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്.

Ahaana Krishna: അഹാനയുടെ വിവാഹം ഉടൻ, ഒരുക്കങ്ങൾ ആരംഭിച്ചു; പുതിയ വീഡിയോയിൽ സൂചനകൾ

അഹാന കൃഷ്ണ

Published: 

16 Jul 2025 20:56 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം ജനശ്രദ്ധയും പിന്തുണയും പിടിച്ചുപറ്റി. അനിയത്തിമാരെല്ലാം ഇൻഫ്ലുവൻസർമാർ ആണെങ്കിലും അഹാനയുടെ വ്ലോ​ഗുകളിലെ സ്റ്റോറി ടെല്ലിം​ഗ് രീതിയാണ് മിക്കവർക്കും പ്രിയം.

അനിയത്തി ദിയ കൃഷ്ണ വിവാഹവും കഴിഞ്ഞ് ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ, ചേച്ചിയായ അഹാനയുടെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് സോഷ്യൽ മീഡിയയിൽ എന്നുമൊരു ചർച്ചാവിഷയമാണ്. എന്നാൽ, ഇപ്പോഴിതാ അഹാനയുടെ വിവാഹം ഉടനെ ഉണ്ടായേക്കും എന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുള്ള സംസാരം. ഇതിനുള്ള സൂചനകൾ അഹാനയും കുടുംബവും പുതിയ വ്ലോഗിലൂടെ നൽകിയിട്ടുണ്ടെന്നാണ് പറയുന്നത്.

അടുത്തിടെ, അഹാനയും കുടുംബവും താമസിക്കുന്ന വീട് പുതുക്കി പണിതിരുന്നു. ഇതിന് ശേഷമുള്ള ഹോം ടൂറും ഇവർ യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് വിവാഹത്തിന് മുന്നോ‌ടിയായിട്ടായിരിക്കാം ചെയ്തതെന്നാണ് പൊതു അഭിപ്രായം. തന്റെ 30ാം പിറന്നാളിന് മുമ്പ് ഓഗസ്റ്റിലോ സെപ്റ്റംബർ മാസത്തിലോ അഹാനയുടെ വിവാഹം നടന്നേക്കുമെന്ന് റെഡിറ്റിൽ ഒരാൾ ചെയ്ത കമന്റും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അടുത്തിടെ, അഹാന കൃഷ്ണയുടെ അമ്മ സിന്ധു കൃഷ്ണ ജിമ്മിൽ ചേർന്ന് വർക്കൗട്ട് തുടങ്ങിയതും വിവാഹത്തിന് മുമ്പ് വണ്ണം കുറയ്ക്കാനായിരിക്കും എന്നും പറയുന്നു. ഇത്തരത്തിൽ പല വാദങ്ങളും ഉയരുന്നുണ്ട്.

ALSO READ: ‘കുറ്റം പറയുന്നവർ മാസം ഒരു ലക്ഷം രൂപ വച്ച് അക്കൗണ്ടിൽ ഇടട്ടെ, ഞാൻ വീട്ടിലിരിക്കാം’: പൊട്ടിത്തെറിച്ച് രേണു സുധി

അടുത്തിടെ ഒരു വ്ലോഗിൽ തന്റെ കുഞ്ഞിന് അഹാനയുടെ കല്യാണത്തിന് സ്യൂട്ട് ധരിക്കാമെന്ന് ദിയ കൃഷ്ണ പറഞ്ഞിരുന്നു. ഇതെല്ലാം കോർത്തിണക്കി കൊണ്ടാണ് സോഷ്യൽ മീഡിയ അഹാനയുടെ വിവാഹം ഉടനെയെന്ന വാദം ഉന്നയിക്കുന്നത്. അതേസമയം, ഛായാഗ്രാഹകൻ നിമിഷ് രവിയുമായി അഹാന കൃഷ്ണ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ, ഇതേക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, അഹാനയു‌ടെ വിവാഹത്തെക്കുറിച്ച് പിതാവ് കൃഷ്ണകുമാറും ചില സൂചനകൾ നൽകിയിരുന്നു. ദിയ സ്ഥാപനത്തിലെ ജീവനക്കാരികളോട് ജാതീയ വേർതിരിവ് കാണിച്ചു എന്ന ആരോപണത്തിനെതിരെ സംസാരിക്കവെയായിരുന്നു കൃഷ്ണകുമാറിന്റെ പരാമർശം. താനും തന്റെ ഭാര്യയും രണ്ട് ജാതിയാണ്. തന്റെ രണ്ടാമത്തെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു എന്നാണ് കൃഷ്ണകുമാർ അന്ന് പറഞ്ഞത്.

Related Stories
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ