Aju Varghees: ധ്യാനിന് ഇനി തമിഴ്‌നാട്ടില്‍ കാല് കുത്താന്‍ പറ്റില്ലെന്ന് അജു വര്‍ഗീസ്, കാരണം ഇത്!
Aju Varghees on Dhyan Sreenivasan: അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. പലപ്പോഴും ഇവര്‍ തമ്മില്‍ പരസ്പരം പറയുന്ന കഥകളും തഗ് ഡയലോഗുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. തഗ് ഡയലോഗ് പറയുന്നതില്‍ ധ്യാന്‍ ആണ് ഒരു പടി മുന്നില്‍ എപ്പോഴും നില്‍ക്കാറ്. കഴിഞ്ഞദിവസം വിസിറ്റര്‍ എന്ന ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സിനിമയുടെ പൂജ നടന്നിരുന്നു.

Aju Varghees , Dhyan Sreenivasan
അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും തമ്മിലുള്ള സൗഹൃദം മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. പലപ്പോഴും ഇവര്‍ തമ്മില്‍ പരസ്പരം പറയുന്ന കഥകളും തഗ് ഡയലോഗുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. തഗ് ഡയലോഗ് പറയുന്നതില്‍ ധ്യാന്‍ ആണ് ഒരു പടി മുന്നില്‍ എപ്പോഴും നില്‍ക്കാറ്. കഴിഞ്ഞദിവസം വിസിറ്റര്‍ എന്ന ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സിനിമയുടെ പൂജ നടന്നിരുന്നു. ഈ വേദിയില്‍ അജു വര്‍ഗീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. പതിവുപോലെ തന്നെ ചടങ്ങില്‍ സംസാരിക്കവെ അജുവിനെ കുറിച്ച്
ധ്യാന്‍ പരാമര്‍ശിച്ചു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്ന സംഭവമായിരുന്നു വിഷയം. തന്റെ പേര് പുറത്തുവരാന്‍ കാരണം അജു വര്‍ഗീസ് ആണ് എന്ന നിലയിലാണ് ധ്യാന്‍ സംസാരിച്ചത്. മലയാള സിനിമയിലെ ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പിനെ നയിക്കുന്നത് അജു വര്‍ഗീസ് ആണെന്നും ധ്യാന്‍ തമാശ രൂപേണ പറയുകയുണ്ടായി. ധ്യാനിന്റെ സംസാര ശേഷം വേദിയില്‍ എത്തിയ അജു വര്‍ഗീസ് അതെ തഗ് ശൈലിയില്‍ മറുപടി നല്‍കി.
Also Read: അച്ഛൻ്റെ മരണം കഴിഞ്ഞ് പലരും വീട്ടിലേക്ക് വന്നിട്ടില്ല, എന്നാൽ ദിലീപേട്ടൻ്റെ ഫോൺവിളി എല്ലാമാസവും എത്തും; തുറന്നുപറഞ്ഞ് ധ്യാൻ
തനിക്ക് വിജയിയെ പോലെ മുഖ്യമന്ത്രി ആകാന്‍ ആയിരുന്നു ആഗ്രഹമെന്നും എന്നാല്‍ ആദ്യം അമ്മയുടെ പ്രസിഡന്റ് ആകാം അതിനുശേഷം മതി മുഖ്യമന്ത്രി ആകുന്നത് എന്ന് അജു വര്‍ഗീസ് തന്നെ ഉപദേശിക്കുകയായിരുന്നു എന്ന് ധ്യാന്‍ പറഞ്ഞിരുന്നു. അമ്മയില്‍ പ്രവര്‍ത്തിച്ച് വെറുതെ ചാരിറ്റി ഒക്കെ ചെയ്തു ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടാല്‍ മുഖ്യമന്ത്രിയാകുന്നത് എളുപ്പമായിരിക്കും, തമിഴ്‌നാട്ടില്‍ വിജയ് ചെയ്തത് പോലെ എന്നും ധ്യാന്‍ നര്‍മ്മ രൂപത്തില്‍ സംസാരിച്ചിരുന്നു.
ഈ പരാമര്‍ശത്തെ പശ്ചാത്തലം ആക്കിയാണ് അജു വര്‍ഗീസ് പറഞ്ഞത്. ഒരു കാര്യത്തില്‍ തീരുമാനമായി ഇനി തമിഴ്‌നാട്ടിലേക്ക് കേറേണ്ട എന്ന്. എന്‍ നന്‍പനിക്ക് പൈത്യം, എനക്ക് ഒന്നുമേ പണ്ണ മുടിയാത്, അതിനാല്‍ വിജയ് സാര്‍ നീങ്ക മന്നിച്ചിടുങ്കോ… എന്നായിരുന്നു അജുവിന്റെ തഗ് മറുപടി. വലിയ കയ്യടിയാണ് അജുവിന് ഇതു പറഞ്ഞപ്പോള്‍ ലഭിച്ചത്. ശ്രീനിവാസന്‍ സാറിന്റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാന്‍ ശ്രീനിവാസന്‍ ആണ്. സാറിന്റെ അതേ നര്‍മ്മബോധവും കൗണ്ടറുകളും പാരമ്പരവും എല്ലാം ധ്യാനിന് ശരിക്ക് കിട്ടിയിട്ടുണ്ട്. സുഹൃത്ത് എന്ന നിലയില്‍ ധ്യാനിനെ കുറിച്ച് സന്തോഷം മാത്രമേ ഉള്ളൂ. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച സോഷ്യലിസ്റ്റ് ധ്യാന്‍ ആണെന്നും അജു പറഞ്ഞു.
English Summary
The friendship between Aju Varghese and Dhyan Sreenivasan is something Malayali moviegoers greatly enjoy. The stories they share and their witty, sharp remarks often go viral on social media. Dhyan usually has the upper hand when it comes to delivering such witty one-liners. Recently, the *pooja* ceremony for the film *Visitor*, starring Dhyan Sreenivasan, took place.