Akhil Sathyan: മായ പ്രണയിച്ചത് ദുൽഖറിനെയോ? സർവ്വം മായയിലെ സസ്പെൻസിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി അഖിൽ സത്യൻ
മായ സ്നേഹിച്ച വ്യക്തി എന്ന് സിനിമയിൽ വ്യക്തമാക്കുന്നില്ല അതിനെക്കുറിച്ചും അതിനെ പിന്നിലുള്ള ചില രസകരമായ സസ്പെൻസുകളെ കുറിച്ചുമാണ് അഖിൽ സത്യൻ ഇപ്പോൾ തുറന്നു സംസാരിക്കുന്നത്. സർവ്വം മായ എന്ന സിനിമയിൽ നായികയായ മായ അതായത് റിയാ ഷിബു സ്നേഹിച്ച യുവാവിനെ സിനിമയിൽ കാണിക്കാത്തതിന് പിന്നിലെ കാരണം തന്റെ അച്ഛനാണ് എന്നാണ് അഖിൽ സത്യൻ പറയുന്നത്. സത്യൻ അന്തിക്കാടിന്റെ നിർദ്ദേശപ്രകാരമാണ്........

Dulquer, Akhil, Riya
നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ സർവ്വം മായയുടെ വലിയ വിജയത്തിന് പിന്നാലെ ചിത്രത്തിലെ രസകരമായ വിശേഷങ്ങളും വരാനിരിക്കുന്ന പുതിയ പ്രോജക്ടുകളും പങ്കുവെച്ച് സംവിധായകൻ അഖിൽ സത്യൻ. സിനിമ കണ്ട എല്ലാവരെയും ഏറെ ആകാംക്ഷയിലാക്കിയത് ഇപ്പോഴും സസ്പെൻസ് ആയി തുടരുന്ന ഒന്നുമാണ് മായ എന്ന കഥാപാത്രം സ്നേഹിച്ചിരുന്ന ആ കട്ടത്താടിയുള്ള സുഹൃത്ത് ആരായിരുന്നു എന്നത്. സിനിമയ്ക്ക് പിന്നാലെ നിരവധി ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നത്.
ALSO READ:സീരിയൽ ആർട്ടിസ്റ്റുകളെ കുറിച്ചുള്ള അത്തരം ചിന്തകൾ മാറ്റണം; സ്വാസിക വിജയ്
എന്നാൽ ആരാണ് യഥാർത്ഥത്തിൽ മായ സ്നേഹിച്ച വ്യക്തി എന്ന് സിനിമയിൽ വ്യക്തമാക്കുന്നില്ല അതിനെക്കുറിച്ചും അതിനെ പിന്നിലുള്ള ചില രസകരമായ സസ്പെൻസുകളെ കുറിച്ചുമാണ് അഖിൽ സത്യൻ ഇപ്പോൾ തുറന്നു സംസാരിക്കുന്നത്. സർവ്വം മായ എന്ന സിനിമയിൽ നായികയായ മായ അതായത് റിയാ ഷിബു സ്നേഹിച്ച യുവാവിനെ സിനിമയിൽ കാണിക്കാത്തതിന് പിന്നിലെ കാരണം തന്റെ അച്ഛനാണ് എന്നാണ് അഖിൽ സത്യൻ പറയുന്നത്. സത്യൻ അന്തിക്കാടിന്റെ നിർദ്ദേശപ്രകാരമാണ് ആ സസ്പെൻസ് ഇപ്പോഴും ഒരു സസ്പെൻസായി തന്നെ തുടരുന്നത് എന്നാണ് അഖിൽ സത്യൻ പറയുന്നത്.
ദുൽഖർ സൽമാന്റെ പേര്…
കഥാപാത്രത്തിന് ആരുടെ മുഖമാണെന്ന് പലരും ചോദിക്കുമ്പോൾ തമാശയ്ക്ക് ദുൽഖർ സൽമാന്റെ പേര് പറയാറുണ്ടെങ്കിലും അങ്ങനെ ഒരു കാര്യം ദുൽഖറിന് പോലും അറിയില്ലെന്നു അഖിൽ പറയുന്നു.കൂടാതെ അച്ഛന്റെയും ശ്രീനിവാസിന്റെയും സ്വാധീനം തന്നെ സിനിമകളിൽ സ്വാഭാവികമായി കടന്നു വരാറുണ്ട്. ഞാൻ പ്രകാശൻ അച്ഛൻ ചെയ്യുന്ന സമയത്ത് താൻ അസിസ്റ്റന്റ് ആയിട്ടും വർക്ക് ചെയ്തിട്ടുണ്ട്.
അപ്പോൾ ശ്രീനിവാസൻ അങ്കിളുമായി അടുത്ത ഇടപഴകുവാൻ സാധിച്ചിരുന്നു എന്നും സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വലിയ പാഠങ്ങളാണ് ഒരു സിനിമ കാണുമ്പോൾ മനസ്സിൽ തോന്നിയ ചെറിയൊരു വികാരം പോലും പിന്നീട് മറ്റൊരു സിനിമയിലേക്ക് പ്രചോദനമാകുമെന്നും അഖില്‍ സത്യൻ പറയുന്നു.അജു വർഗീസിനേയും നിവിൻ പോളിയെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് വീണ്ടും ഒരു സിനിമ കൂടി ചെയ്യാൻ പദ്ധതിയിടുന്നുണ്ട് കൂടാതെ മമിതാലഹൈജുവുമായി ഒരു സിനിമ പദ്ധതിയിലെന്നും കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ENGLISH SUMMARY
Following the major success of *Sarvvam Maya*, which stars Nivin Pauly, director Akhil Sathyan has shared interesting details about the film as well as insights into his upcoming projects. One aspect that has left everyone who watched the movie particularly curious—and which remains a suspense—is the identity of the bearded friend whom the character ‘Maya’ was in love with.