5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Akhila Sasidharan Nair: സിനിമ വിട്ടതിന് ഒരുപാട് കാരണങ്ങളുണ്ട്; പലതും നടന്നിട്ടുണ്ട് അതൊന്നും മലയാളികള്‍ അറിഞ്ഞില്ല: അഖില ശശിധരന്‍

Akhila Sasidharan Nair About Her Career: അഖിലയെ സിനിമയില്‍ കാണാതായതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. സിനിമകള്‍ ഹിറ്റായിട്ടും നടി ഫീല്‍ഡ് ഔട്ടായതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പറഞ്ഞത് നിരവധി വീഡിയോകളാണ് വിവിധ യുട്യൂബ് ചാനലുകള്‍ ചെയ്തിരുന്നത്.

Akhila Sasidharan Nair: സിനിമ വിട്ടതിന് ഒരുപാട് കാരണങ്ങളുണ്ട്; പലതും നടന്നിട്ടുണ്ട് അതൊന്നും മലയാളികള്‍ അറിഞ്ഞില്ല: അഖില ശശിധരന്‍
അഖില ശശിധരന്‍ Image Credit source: Social Media
shiji-mk
Shiji M K | Updated On: 15 Apr 2025 12:49 PM

രണ്ടേ രണ്ട് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് അഖില ശശിധരന്‍. കാര്യസ്ഥന്‍, തേജ ഭായ് ആന്‍ഡ് ഫാമിലി എന്നീ സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു സിനിമയിലും താരത്തെ കണ്ടില്ല.

അഖിലയെ സിനിമയില്‍ കാണാതായതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. സിനിമകള്‍ ഹിറ്റായിട്ടും നടി ഫീല്‍ഡ് ഔട്ടായതിന് പിന്നിലെ കാരണങ്ങള്‍ എന്ന് പറഞ്ഞത് നിരവധി വീഡിയോകളാണ് വിവിധ യുട്യൂബ് ചാനലുകള്‍ ചെയ്തിരുന്നത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ സിനിമ മേഖല വിട്ടതെന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് അഖില. ജനം ടിവിയോടായിരുന്നു പ്രതികരണം.

സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും താന്‍ കടക്കുന്നില്ല. താന്‍ എവിടെ എന്ന് അന്വേഷിച്ച് ഒരുപാട് റൂമറുകള്‍ വന്നിട്ടുണ്ട്. അതെല്ലാം ആ ഒരു കാലഘട്ടത്തില്‍ വന്ന വീഡിയോകളാണ്. സോഷ്യല്‍ മീഡിയയില്‍ താന്‍ ആക്ടീവായിരുന്നില്ല എന്നും താരം പറയുന്നു.

ഇപ്പോഴാണ് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് തുടങ്ങിയത്. താന്‍ ഏറെ നാള്‍ ബോംബെയിലായിരുന്നു. അഞ്ച് വര്‍ഷത്തോളം അവിടെ കഥക് പഠിച്ചു. അതിന് ശേഷം പെര്‍ഫോം ചെയ്യാന്‍ തുടങ്ങി. അതെല്ലാം അതിനിടയില്‍ നടന്നിരുന്നു. എന്നാല്‍ കേരളത്തിലെ പ്രേക്ഷകര്‍ അറിഞ്ഞില്ല. അതാണ് കാര്യം, പിന്നെ താന്‍ എവിടെ പോയി എന്നതെല്ലാം സെന്‍സേഷണലൈസ് ചെയ്യപ്പെട്ട വാര്‍ത്തയായിരിക്കാമെന്നും അഖില ശശിധരന്‍ പറയുന്നു.

Also Read: Neeraj Madhav-Aju Varghese: ‘വിഗ്ഗ് വെക്കാന്‍ മടി കാണിക്കാത്ത ഒരേയൊരു യുവതാരം അജുവാണ്, അദ്ദേഹം സിനിമയ്ക്കായി വലിയ ഹോം വര്‍ക്കുകള്‍ നടത്താറില്ല’

താന്‍ കലാ മേഖലയില്‍ സജീവമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കലയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താനായിട്ട് പോസ്റ്റ് ചെയ്തിട്ടില്ല. ഇന്നും മലയാളികള്‍ തന്നെ ഓര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അഖില പറഞ്ഞു.