Salim Kumar Funeral: “എല്ലാ സീമകളും ലംഘിച്ചു, മുഖ്യമന്ത്രി ഒരു സാധാരണക്കാരനെപ്പോലെ അപേക്ഷിച്ചു, എന്നിട്ടും ഫലമുണ്ടായില്ല” രൂക്ഷ വിമർശനവുമായി രമേഷ് പിഷാരടി

"All Limits Crossed, Even CM's Pleas Ignored": Ramesh Pisharody Blasts Chaos on Salim Kumar's Funeral: ചിതയെരിഞ്ഞ ശേഷം മുറിയിലേക്ക് വന്നപ്പോൾ ചന്തു എന്നോട് ചോദിച്ചു ചേട്ടാ ഞാൻ അങ്ങനെ ഒച്ചയെടുത്തത് മോശമായി പോയോ എന്ന്. മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്.

Salim Kumar Funeral: “എല്ലാ സീമകളും ലംഘിച്ചു, മുഖ്യമന്ത്രി ഒരു സാധാരണക്കാരനെപ്പോലെ അപേക്ഷിച്ചു, എന്നിട്ടും ഫലമുണ്ടായില്ല” രൂക്ഷ വിമർശനവുമായി രമേഷ് പിഷാരടി

രമേഷ് പിഷാരടി, ചന്തു സലിംകുമാർ

Published: 

09 Jun 2026 | 05:29 PM

കൊച്ചി: നടൻ സലിംകുമാറിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടെ ഓൺലൈൻ മധ്യമങ്ങളിൽ നിന്നും ഉണ്ടായ അതിരുവിട്ട പെരുമാറ്റത്തിൽ രൂക്ഷ വിമർശനവുമായി നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലീമേട്ടൻ്റെ വീട്ടിൽ കാണാനായത്. ചന്തുവും, സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി തന്നെയും അപേക്ഷിച്ചിട്ടും മൊബൈൽഫോണുകളും ക്യാമറകളുമായി തിങ്ങിക്കൂടിയിരുന്നവർ ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല എന്ന് രമേഷ് പിഷാരടി പറഞ്ഞു.

“നടി സുബിയും, നവാസിക്കയും മരിച്ച സമയത്തും ഇതേ അവസ്ഥ ഞങ്ങൾ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും അനുഭവിച്ചിട്ടുള്ളതാണ്. സലീമേട്ടൻ മരിച്ചപ്പോൾ എല്ലാ സീമകൾ ലംഘിച്ചുകൊണ്ടുള്ള കടന്നുകയറ്റമാണ് നടന്നത്. ഒരു സെറ്റ് മൊബൈൽ മധ്യമ പ്രവർത്തകരും, ഒപ്പം മൊബൈൽ ഫോണുമായി കാഴ്ചക്കാരും. എല്ലാം ഷൂട്ട് ചെയ്യണം എന്ന് എന്തോ നിർബ്ബന്ധമുള്ളതുപോലെയായിരുന്നു അവരുടെ പെരുമാറ്റം. അതുകൊണ്ടാണ് ചന്തുവിന് അങ്ങനെ പ്രതികരിക്കേണ്ടിവന്നത്. ചന്തുവിനെ സംബന്ധിച്ചിടത്തോളം അത് ആ നിമിഷത്തിൽ തുടങ്ങിയതല്ല. സലീമേട്ടൻ്റെ ശരീരം അവിടെ എത്തിച്ച ശേഷം ഫ്രീസറോടുകൂടിയാണ് ഹാളിനകത്തേക്ക് കൊണ്ടുപോകുന്നത്. ഫ്രീസറിന് ചുറ്റും ഫോണുകളുമായി കൂടിയ സംഘം വളരെ പതുക്കെയാണ് നടന്നത്. ഫ്രീസർ ചുമക്കുന്നവർ ഒന്ന് സ്പീഡിൽ നടക്കണം എന്ന് അവരോട് പത്ത് പ്രാവശ്യമെങ്കിലും പറഞ്ഞിട്ടുണ്ടാകും. മാറാൻ ആവശ്യപ്പെട്ടിട്ടും അവരത് ചെയ്യാത്തത്. വേദനാജനകമാണ്” പിഷാരടി പറഞ്ഞു.

Also Read: നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ

“ചിതയെരിഞ്ഞ ശേഷം മുറിയിലേക്ക് വന്നപ്പോൾ ചന്തു എന്നോട് ചോദിച്ചു ചേട്ടാ ഞാൻ അങ്ങനെ ഒച്ചയെടുത്തത് മോശമായി പോയോ എന്ന്. മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്. മതപരമായ ഒരു ചടങ്ങും അവിടെ ഉണ്ടായിരുന്നില്ല. മരണശേഷം വന്ന് നിങ്ങളെ ഉപദ്രവിക്കില്ല അതിനാൽ ചടങ്ങുകൾ ഒന്നും വേണ്ട എന്ന് സലീമേട്ടൻ നേരത്തെ പറഞ്ഞിരുന്നു. പൊലീസിൻ്റെ ഒരു ചടങ്ങാണ് ആകെ ഉണ്ടായിരുന്നത്. പൊലീസിന് തോക്ക് ഒന്ന് തിരിക്കാൻ പോലും കഴിയാത്ത തരത്തിലായിരുന്നു ആളുകൾ ക്യാമറകളുമായി ചുറ്റും കൂടിയത്. സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ഒരു സാധാരണക്കാരനെ പോലെ അവിടെ നിന്ന് അപേക്ഷിച്ചു. നിങ്ങൾ ഒന്ന് മാറി നിൽക്കൂ, ഈ ചടങ്ങൊന്ന് നടത്തിക്കോട്ടെ എന്ന്. മരിച്ചുകിടക്കുന്ന ആളുടെ മകനും, സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി തന്നെയും അപേക്ഷിച്ചിട്ടും മന്യത കാണിക്കാതെ ആളുകൾ തിക്കും തിരക്കും കൂട്ടിയതോടെയാണ് ചന്തുവിന് അങ്ങനെ പറയേണ്ടിവന്നത്.” എം.എൽ.എ വിശദീകരിച്ചു.

ഇത്തരം സംഭവങ്ങൾ തടയാൻ നിയമങ്ങൾ ഉണ്ടെന്ന് തന്നെയാണ് എൻ്റെ വിശ്വാസം. ഇതിനെതിരെ ഒരു ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ല. സ്വകാര്യത ഭരണഘടനാ അവകാശമാണ്. സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് എല്ലാവരും അവസാനിപ്പിക്കണം. ഇത് ഒരു അഭ്യർത്ഥനയായി കണക്കാക്കണം എന്നും അദ്ദേഹം പറഞ്ഞു

English Summary

Actor and MLA Ramesh Pisharody fiercely criticized unauthorized online media for violating privacy at late actor Salim Kumar’s funeral. He stated that despite desperate pleas from the grieving family and the Chief Minister to clear the path for funeral rites, the crowd aggressively filmed with mobile cameras, severely disrupting the solemn ceremony.

Follow Us
Related Stories
Karuppu Movie OTT Release : തീയേറ്ററുകളിൽ നിന്നും കറുപ്പ് ഒടിടിയിലേക്ക്, എവിടെ കാണാം?
നഴ്സുമാരെ ലൈംഗികവൽക്കരിക്കുന്നു, വേഷത്തിൽ മാറ്റം വേണമെന്ന് കങ്കണ
Vijay Sethupathi’s Slum Dog Movie Teaser : ഇതുവരെ കാണാത്ത ലുക്കില്‍ വിജയ് സേതുപതി, ‘സ്ലം ഡോഗിന്റെ’ ടീസര്‍ പുറത്ത്
Thoppi Nihad: ലൈവ് കഴിഞ്ഞാൽ കാലുകൊണ്ട് മുഖത്ത് ചവിട്ടും, പച്ചത്തെറി വിളിക്കും, നേരിട്ടത് ക്രൂര പീഡനം; തൊപ്പിക്കെതിരെ സഹപ്രവർത്തകർ
KJ Yesudas: യേശുദാസിന്റെ ആദ്യ പ്രതിഫലത്തിന് പിന്നിലെ കണ്ണീർക്കഥ; അന്ന് അപമാനിച്ചവർക്ക് മുന്നിൽ കാലം കാത്തുവെച്ചത്…
Actor Salim Kumar Demise: മകൻ സമാധാനത്തോടെ കരയാൻ കുറച്ചു സ്ഥലം ആവശ്യപ്പെട്ട് നിലവിളിക്കേണ്ട അവസ്ഥ; വിമർശനവുമായി സുപ്രിയ
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ