5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് പൊലീസ്

Hema Committee Report: ഉപദ്രവിക്കപ്പെട്ടതിന്‌‍‍റെ പിറ്റേദിവസമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത്. തന്നെ പോലെ നിരവധി പെൺകുട്ടികൾക്ക് ബാബുരാജിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്.

Hema Committee Report: സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് പൊലീസ്
Follow Us
athira-ajithkumar
Athira CA | Updated On: 02 Sep 2024 23:25 PM

ഇടുക്കി: നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്ത് അടിമാലി പൊലീസ്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റായ നടിയുടെ പരാതി. ഓൺലെെനായി ഡിഐജിക്കായിരുന്നു യുവതി പരാതി നൽകിയത്. ഈ പരാതിയാണ് അടിമാലി പൊലീസിന് കെെമാറിയിരിക്കുന്നത്. യുവതിയുടെ മൊഴി ഓൺലെെനിൽ രേഖപ്പെടുത്തിയതിന് ശേഷമാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.

അടിമാലിയിലുള്ള ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു പരാതിക്കാരി. കേസിൻ്റെ വിശദാംശങ്ങൾ അടുത്ത ദിവസം തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുമെന്ന് അടിമാലി പൊലീസ് അറിയിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് അടിമാലിയിലെ റിസോർട്ടിലും ആലുവയിലെ വസതിയിലും വച്ച് ബാബുരാജ് പീഡിപ്പിച്ചു എന്നാണ് പരാതി.

അതേസമയം, നടൻ ബാബുരാജിനെതിരെ ഉയർന്ന ലൈംഗിക പീഡനം ആരോപണം മറച്ച് വെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എസ് പി ശശിധരനെതിരെ കോടതിയിൽ ഹർജി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നടപടി ആവശ്യപ്പെട്ട് പരാതി എത്തിയിരിക്കുന്നത്. പരാതി നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ച് വെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിൻറെ പരാതി.

2019 ൽ നടന്ന സംഭവം 2023-ൽ കൊച്ചി ഡിസിപി ആയിരുന്ന ശശിധരനോട് പറഞ്ഞിരുന്നതായാണ് യുവതി വ്യക്തമാക്കുന്നത്. 2019-ൽ പരാതിയുമായി മുന്നോട്ട് പോകാതിരുന്നത് തനിക്ക് വ്യക്തിപരമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു. പരാതിയെ കുറിച്ച് തനിക്കറിയാമായിരുന്നെന്ന് ശശിധരനും സമ്മതിച്ചിരുന്നു. കുറ്റം അറിഞ്ഞിട്ടും നടപടി എടുക്കുന്നതിൽ വീഴ്ച സംഭവിച്ചതിൽ ക്രിമിനൽ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

യുവതി പറയുന്നത്:

ബിരുദ പഠനം പൂർത്തിയാക്കിയതിന് ശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ജന്മദിനാഘോഷത്തിനായി അദ്ദേഹം റിസോർട്ടിൽ എത്തിയപ്പോഴാണ് പരിചയപ്പെട്ടത്. അഭിനയ മോഹം മനസ്സിലാക്കി ‘കൂദാശ’ എന്ന സിനിമയിൽ ചെറിയൊരു വേഷം നൽകി. ശേഷം പുതിയ സിനിമയുടെ ചർച്ചയ്ക്കെന്ന് പറഞ്ഞ് 2019-ൽ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിലേക്ക് ക്ഷണിച്ചു. സംവിധായകനും നിർമാതാവും അഭിനേതാക്കളും വീട്ടിലുണ്ടെന്ന് പറഞ്ഞാണ് ക്ഷണിച്ചത്. വീട്ടിലെത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറാരുമില്ലേയെന്ന് ചോദിച്ചപ്പോൾ താഴെ കാത്തിരിക്കാൻ പറഞ്ഞു. പിന്നീട് മുറിയിലേക്ക് എത്തിയ അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. ഉപദ്രവിക്കപ്പെട്ടതിന്‌‍‍റെ പിറ്റേദിവസമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത്. തന്നെ പോലെ നിരവധി പെൺകുട്ടികൾക്ക് ബാബുരാജിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ട്. സംഭവത്തിന് ശേഷം ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ ‘ബ്ലാക്ക് കോഫി’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാമെന്ന് പറഞ്ഞ് വിളിച്ചെങ്കിലും ഞാൻ ഓഫർ നിരസിച്ചു.

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ ആസൂത്രിതമാണെന്നാണ് ബാബുരാജ് പറയുന്നത്. 2019-ൽ താൻ മൂന്നാറിലാണ് താമസിക്കുന്നതെന്നും 2020-ലാണ് ആലുവയിലേക്ക് വീട്ടിലേക്ക് മാറിയതെന്നും ബാബുരാജ് പറഞ്ഞു.

Latest News