AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Partners Movie OTT: പാർട്ണേഴ്സ് ഒടിടിയിൽ എപ്പോൾ എത്തും?

ചിത്രം റിലീസ് ചെയ്തിട്ട് ഏകദേശം രണ്ട് മാസം പിന്നിട്ട് കഴിഞ്ഞു. തീയ്യേറ്ററുകളിൽ ചിത്രമില്ലാത്തിനാൽ തന്നെ ഇനി ഒടിടിയിലേക്ക് ചിത്രം എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Partners Movie OTT: പാർട്ണേഴ്സ് ഒടിടിയിൽ എപ്പോൾ എത്തും?
Partners Movie Ott | Credits
Arun Nair
Arun Nair | Published: 03 Sep 2024 | 08:32 AM

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവർ അഭിനയിച്ച ത്രില്ലർ ചിത്രം പാർട്ണേഴ്സ് തീയ്യേറ്ററുകളിൽ താരതമ്യേനെ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്.  ജൂലൈയിൽ ചിത്രം റിലീസ് ചെയ്തെങ്കിലും ഇതുവരെ ഒടിടി സംബന്ധിച്ച് അറിയിപ്പ് വന്നിട്ടില്ല. ചിത്രം റിലീസ് ചെയ്തിട്ട് ഏകദേശം രണ്ട് മാസം പിന്നിട്ട് കഴിഞ്ഞു. തീയ്യേറ്ററുകളിൽ ചിത്രമില്ലാത്തിനാൽ തന്നെ ഇനി ഒടിടിയിലേക്ക് ചിത്രം എത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ 1989-ല്‍ സംഭവമാണ് കഥയുടെ പ്രമേയം.  ‘പിച്ചെെക്കാരൻ’ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ഐഎംഡിബി റേറ്റിങ്ങിൽ 10-ൽ 7.3 ആണ് ചിത്രത്തിൻ്റെ റേറ്റിങ്ങ്.

ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത് സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരാണ്.  അതേസമയം ചിത്രം റിലീസ് ചെയ്തത് 9 ദിവസം കൊണ്ട് വെറും 16 ലക്ഷം മാത്രമാണ് ചിത്രം ബോക്സോഫീസിൽ നേടിയത്.

പാർട്ണേഴ്സ് ഒടിടി

റിലീസ് ചെയ്ത് ഇത്രയും നാളായിട്ടും ചിത്രത്തിൻ്റെ ഒടിടി ആർക്കാണ് വിറ്റ് പോയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ല. എന്നാൽ ഇതുവരെ വിറ്റ് പോയിട്ടില്ലെന്നും ഒരു വിഭാഗം പറയുന്നുണ്ട്. എന്തായാലും ചിത്രത്തിൻ്റെ ഒടിടി സംബന്ധിച്ച് ഇതുവരെ അണിയറ പ്രവർത്തകർ ഒരു അറിയിപ്പും നൽകിയിട്ടില്ല.  ധ്യാൻ ശ്രീനിവാസൻ്റെ മുൻ ചിത്രങ്ങളിൽ പലതും ഇപ്പോഴും ഒടിടിയിൽ വിറ്റ് പോയിട്ടില്ല.  ഡിസംബറിൽ റിലീസ് ചെയ്ത ചീന ട്രോഫി കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ആമസോൺ പ്രൈമിലായിരിക്കും ചിത്രം എത്തുന്നത്.

ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ

ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്.  ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.