AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Basil joseph – Allu Arjun: ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ അല്ലു അർജുൻ ? വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

Basil joseph - Allu Arjun New Movie:ഒപ്പം ഒരു സ്റ്റാർ ഇമോജിയും അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. അല്ലു അർജുന്റെ പ്രശസ്തമായ ഐക്കൺ സ്റ്റാർ എന്ന വിശേഷണത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർ ഇപ്പോൾ ഈ പോസ്റ്റിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടനിൽ നിന്നോ അല്ലു അർജുനിൽ നിന്ന് ഉണ്ടായിട്ടില്ല..

Basil joseph – Allu Arjun: ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ അല്ലു അർജുൻ ? വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
Allu Arjun, Basi JosephImage Credit source: Social Media
Ashli C
Ashli C | Published: 15 Jul 2026 | 12:32 PM

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫും തെലുങ്കിന്റെ സൂപ്പർസ്റ്റാർ അല്ലു അർജുനും കൈകോർക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു പുതിയ സ്റ്റോറിയാണ് ഈ അഭ്യൂഹങ്ങൾ ശക്തമാക്കുവാൻ കാരണമായത്. ഐക്കൺ എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയ ഒരു തൊപ്പിയുടെ ചിത്രമാണ് ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്.

ഒപ്പം ഒരു സ്റ്റാർ ഇമോജിയും അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. അല്ലു അർജുന്റെ പ്രശസ്തമായ ഐക്കൺ സ്റ്റാർ എന്ന വിശേഷണത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകർ ഇപ്പോൾ ഈ പോസ്റ്റിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും നടനിൽ നിന്നോ അല്ലു അർജുനിൽ നിന്ന് ഉണ്ടായിട്ടില്ല.. എന്നാൽ ഉടൻതന്നെ ഇത്തരത്തിൽ ഒരു കോമ്പോ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

ALSO READ:ദിലീപ് ചിത്രത്തിലെ നായിക ഉമ ശങ്കരിക്ക് സ്തനാർബുദം; കീമോയ്ക്ക് ശേഷമള്ള ചിത്രം പങ്കുവച്ച് നടി

ബോളിവുഡ് ചിത്രമായ ശക്തിമാൻ

അതേസമയം നേരത്തെ ബേസിൽ ജോസഫ് സംവിധാനം ചെയ്യാനിരുന്ന ബോളിവുഡ് ചിത്രമായ ശക്തിമാൻ മാറ്റിവെച്ചതിന് പിന്നാലെ ഈ സിനിമയിലേക്കാണ് അല്ലു അർജുൻ എത്തുന്നത് എന്ന അഭ്യൂങ്ങൾ സജീവമായിരുന്നു. എന്നാൽ മിന്നൽ മുരളിയുടെ സഹ എഴുത്തുകാരനായ അരുൺ അനിരുദ്ധൻ തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു ശക്തിമാൻ പ്രോജക്ട് ഒരിക്കലും അല്ലു അർജുന് വേണ്ടിയിട്ടുള്ളത് ആയിരുന്നില്ല എന്നും ഇരുവരും ഒന്നിക്കുന്നുണ്ടെങ്കിൽ അത് തികച്ചും വ്യത്യസ്തമായ മറ്റൊരു പ്രോജക്ട് ആയിരിക്കുമെന്ന് ആയിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്.

അല്ലു അർജുൻ റാക്കയുടെ തിരക്കുകളിലാണ്

അതേസമയം അല്ലു അർജുൻ നിലവിൽ തന്റെ പുതിയ ചിത്രമായ റാക്കയുടെ തിരക്കുകളിലാണ്. ഹിറ്റ് മേക്കർ ആയ ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം നടന്റെ കരിയറിലെ തന്നെ ഏറ്റവും സാങ്കേതിക മികവുള്ള സിനിമകളിൽ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷ. ചിത്രത്തിൽ മൃഗസമാനമായ ലുക്കിൽ അല്ലു അർജുൻ പ്രത്യക്ഷപ്പെട്ടതോടെ ഫസ്ലിപ് പോസ്റ്ററും വളരെയധികം ശ്രദ്ധ നേടിയിരുന്നു. സമാന്തര പ്രവചങ്ങളുടെ പശ്ചാത്യത്തിൽ ഒരുങ്ങുന്ന കഥയിൽ നാലു വ്യത്യസ്ത കഥാപാത്രങ്ങളെ താരം അവതരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ദീപിക പദുക്കോൺ നായികയാവുന്ന സിനിമയിലെ രശ്മിക മന്ദായും ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുമെന്നാണ് സൂചന.

ENGLISH SUMMARY

The news that actor-director Basil Joseph and Telugu superstar Allu Arjun are joining hands is currently doing the rounds on social media. A new story that Basil Joseph recently shared on his social media page has fueled these rumors.

 

Follow Us