Amitabh Bachchan: ഓണാശംസയ്ക്ക് പിന്നാലെ ട്രോൾ, ഒടുവിൽ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചൻ

Amitabh Bachchan Onam Wishes: രാവിലെയാണ് സോഷ്യൽ മീഡിയയിൽ താരം ഓണാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചത്. തുടർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ ട്രോളിയും കളിയാക്കിയും എത്തിയത്.

Amitabh Bachchan: ഓണാശംസയ്ക്ക് പിന്നാലെ ട്രോൾ, ഒടുവിൽ ക്ഷമ ചോദിച്ച് അമിതാഭ് ബച്ചൻ

Amitabh Bachchan

Published: 

14 Sep 2025 15:00 PM

ഓണാശംസയ്ക്ക് പിന്നാലെ ക്ഷമ ചോദിച്ച് നടൻ അമിതാഭ് ബച്ചൻ. ഓണം കഴിഞ്ഞെന്ന് പറഞ്ഞ് ഒരുപാട് കമന്റുകൾ കണ്ടു. പക്ഷേ, ഒരിക്കലും ആ ദിവസത്തിന്റെ സ്പിരിറ്റ് കാലഹരണപ്പെട്ട പോകുന്നില്ലെന്നും എല്ലാവരോടും താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്ന് രാവിലെയാണ് സോഷ്യൽ മീഡിയയിൽ താരം ഓണാശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചത്. വെള്ള ജുബ്ബയും മുണ്ടും സ്വർണക്കരയുള്ള ഷാളും അണിഞ്ഞു നിൽക്കുന്ന ഫോട്ടോ പങ്ക് വച്ചായിരുന്നു ഓണാശംസകൾ നേർന്നത്.  തുടർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ ട്രോളിയും കളിയാക്കിയും എത്തിയത്. ഇതിന് പിന്നാലെയാണ് താരം മറുപടി നൽകിയിരിക്കുന്നത്. ‌‌

ഫെയ്സ്ബുക്ക് കുറിപ്പ്

‘അതെ.. ഓണത്തിന്റെ തീയതി കഴിഞ്ഞെന്നും പറഞ്ഞ് ഒരുപാട് കമന്റുകൾ കണ്ടു, കൂടാതെ എന്റെ സോഷ്യൽ മീഡിയ ഏജന്റ് തെറ്റായ പോസ്റ്റ് പങ്കുവെച്ചത് ആണെന്നും ഒരുപാട് ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. പക്ഷേ.. ഒരു ഉത്സവ ആഘോഷം എന്നും ഉത്സവ ആഘോഷം തന്നെയല്ലേ.. അതിന്റെ സ്പിരിറ്റും ആദരവും ഒരിക്കലും കാലഹരണപ്പെടില്ല. കൂടാതെ ഞാൻ തന്നെയാണ് ഓരോ പോസ്റ്റുകളും എന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. എനിക്ക് ഒരു ഏജന്റും ഇല്ല, എല്ലാവരോടും ക്ഷമ ചോദിക്കുന്നു’, അമിതാഭ് ബച്ചൻ കുറിച്ചു.

 

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും