AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Amrutha Suresh: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മൈക്കും സ്റ്റിയറിങ്ങും ആണ്, അതിന് കാരണമുണ്ട്; അമൃത സുരേഷ്

Amrutha Suresh About Favourite Things: പിന്നീട് സം​ഗീത ലോകത്ത് തൻ്റേതായ ഒരിടം സൃഷ്ടിക്കാൻ അമൃതയ്ക്കായി. സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ആണ് അമൃതം ഗമയ. തൻ്റെ ജീവിതത്തിൽ സം​ഗീതത്തിനപ്പുറം മറ്റ് പല കാര്യങ്ങളും അമൃതയെ പിന്നോട്ടടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള രണ്ട് വസ്തുക്കളെക്കുറുച്ചും അതിൻ്റെ കാരണത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അമൃത.

Amrutha Suresh: എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മൈക്കും സ്റ്റിയറിങ്ങും ആണ്, അതിന് കാരണമുണ്ട്; അമൃത സുരേഷ്
Amrutha SureshImage Credit source: Instagram (Amrutha Suresh)
Neethu Vijayan
Neethu Vijayan | Published: 19 Apr 2026 | 12:17 PM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഗായിക സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അമൃത സുരേഷ്. തൻ്റെ സംഗീത ജീവിതത്തിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ സന്തോഷവും സങ്കടകവും നിറഞ്ഞ ഓരോ നിമിഷങ്ങളും അമൃത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 2007-ൽ ഏഷ്യാനെറ്റിലെ ‘ഐഡിയ സ്റ്റാർ സിംഗർ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത ആദ്യമായി മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തൻ്റെ മാധുര്യം നിറഞ്ഞ ശബ്ദാലാപനം ആളുകളെ കീഴടക്കി.

പിന്നീട് സം​ഗീത ലോകത്ത് തൻ്റേതായ ഒരിടം സൃഷ്ടിക്കാൻ അമൃതയ്ക്കായി. സഹോദരി അഭിരാമി സുരേഷുമായി ചേർന്ന് അമൃത ആരംഭിച്ച മ്യൂസിക് ബാൻഡ് ആണ് അമൃതം ഗമയ. തൻ്റെ ജീവിതത്തിൽ സം​ഗീതത്തിനപ്പുറം മറ്റ് പല കാര്യങ്ങളും അമൃതയെ പിന്നോട്ടടിച്ചിട്ടുണ്ട്. അതിലൊന്നാണ് വിവാഹം. നടൻ ബാലയുമായുള്ള വിവാഹവും പിന്നീട് നടന്ന വേർപിരിയലും വലിയ വാർത്തയും വിവാദവുമായിരുന്നു. ഈ ബന്ധത്തിൽ അവന്തിക എന്നൊരു മകളുണ്ട്.

ALSO READ: ജോജു ചേട്ടൻ്റെ മുൻപിൽ അഭിനയിക്കാൻ പേടി ഉണ്ട്; പുതിയ ചിത്രത്തെകുറിച്ച് ഋതുമന്ത്ര

ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള രണ്ട് വസ്തുക്കളെക്കുറുച്ചും അതിൻ്റെ കാരണത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അമൃത. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്. “എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സാധനങ്ങൾ മൈക്കും സ്റ്റിയറിങ്ങും ആണ്. ഇവ രണ്ടുമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ​ഗാഡ്ജറ്റ്സ്. മൈക്ക് കൈയ്യിലുള്ളപ്പോൾ എനിക്ക് ജീവിതത്തിലെ എല്ലാ സങ്കടങ്ങളും മറന്നുപോയ ഫീലാണ്. അതുപോലെ തന്നെയാണ് സ്റ്റിയറിങ് പിടിക്കുമ്പോൾ ഞാൻ ഹാപ്പിയാണ്.

അതുപോലെ തന്നെ യാത്ര ചെയ്യുന്നതും ഇഷ്ടമാണ്. യാത്ര ചെയ്യുമ്പോൾ ഒരുപാട് ആളുകളെ കണ്ടുമുട്ടാറുണ്ട്. അവരുമായി ഞാൻ ഇൻ്ററാക്ട് ചെയ്യാറുണ്ട്. ചിലരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അവർ തന്നെ പറഞ്ഞ് അറിയുമ്പോൾ നമ്മളൊക്കെ എത്രമാത്രം ഭാ​ഗ്യം ചെയ്തവരാണെന്ന് തോന്നിപോകാറുണ്ട്. ഇതൊക്കെ ജീവിതത്തിൽ ഒരു എക്സ്പീരിയൻസാണ്” എന്നായിരുന്ന അമൃത സുരേഷ് പറഞ്ഞത്.

Follow Us