Ansiba Hassan: അത് വ്യക്തമാക്കു..! അമ്മയുടെ നോട്ടീസിനെതിരെ ചോദ്യങ്ങളുമായി അൻസിബ ഹസൻ
Ansiba Hassan against AMMA Notice:അതിന് അമ്മ സെക്രട്ടറി മറുപടി നൽകിയത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ല അമ്മ എന്നായിരുന്നു. തനിക്ക് രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, അല്ലെങ്കിൽ മാലാപർവതി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിക്ക് മുന്നിൽ തുറന്നു പറയാൻ മാത്രമേ സമ്മതമുള്ളൂ എന്ന് അൻസിബ വ്യക്തമാക്കി. എന്നാൽ അത് സാധിക്കില്ല എന്ന് അമ്മയും തീർത്തു പറഞ്ഞിരുന്നു.............
അൻസിബ ഹസന്റെ തുറന്നുപറച്ചിലിനു പിന്നാലെ താര സംഘടനയായ അമ്മയിൽ പ്രതിസന്ധി തുടരുകയാണ്. തനിക്കെതിരെ നടൻ ടിനി ടോം അപവാദ പ്രചാരണങ്ങൾ നടത്തിയെന്ന് ആരോപിച്ചു കൊണ്ടായിരുന്നു അൻസിബ രംഗത്തെത്തിയത്. അതിന് മുന്നിൽ തന്നെ അമ്മ സംഘടനയിലെ എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്നും താരം രാജി വയ്ക്കുകയും ചെയ്തിരുന്നു. അതിനുശേഷം അമ്മയിൽ ഒട്ടാകെ പൊട്ടിത്തെറികൾ ആയിരുന്നു. എന്ത് ചോദിച്ചാലും ഒന്നിനും വ്യക്തമായ ഉത്തരം നൽകാത്ത പ്രസിഡന്റ് ഒടുക്കം വടിയെടുത്ത് ആരോടും മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്ന നിലപാടിലേക്ക് എത്തി. അതിനുശേഷം ആണ് സ്വല്പം ഒന്ന് അടങ്ങിയത്.
ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ല അമ്മ
ശേഷം അൻസിബയെ കേൾക്കാൻ അവസരം നൽകാമെന്ന് അമ്മ പറഞ്ഞു. എന്നാൽ അതിനുശേഷം തന്നെ കേൾക്കാൻ തനിക്ക് കൂടി വിശ്വാസയോഗ്യമായ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നായി അൻസിബ. എന്നാൽ അതിന് അമ്മ സെക്രട്ടറി മറുപടി നൽകിയത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാനുള്ളതല്ല അമ്മ എന്നായിരുന്നു. തനിക്ക് രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, അല്ലെങ്കിൽ മാലാപർവതി എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിക്ക് മുന്നിൽ തുറന്നു പറയാൻ മാത്രമേ സമ്മതമുള്ളൂ എന്ന് അൻസിബ വ്യക്തമാക്കി. എന്നാൽ അത് സാധിക്കില്ല എന്ന് അമ്മയും തീർത്തു പറഞ്ഞിരുന്നു. അതിനുശേഷം അൻസിബയെ കേൾക്കാമെന്ന അമ്മയുടെ നിലപാടുകൾ ഒക്കെ മാറി.
ALSO READ:നമ്മൾ കുട്ടികളെ ഉണ്ടാക്കുന്നത് അതിനു വേണ്ടിയാണ്; ചർച്ചയായി റസൂലിന്റെ വാക്കുകൾ
സംഘടനാ വിരുദ്ധമായി താൻ ചെയ്തത് എന്താണെന്ന് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം
ഇപ്പോഴിതാ അൻസിബ ഹസന് നോട്ടീസ് അയച്ചിരിക്കുകയാണ് അമ്മ സംഘടന. അമ്മ സംഘടനയെ കുറിച്ച് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളോട് സംസാരിച്ചതിനുള്ള കാരണം കാണിക്കൽ നോട്ടീസ് ആണ് അയച്ചിരിക്കുന്നത്. എന്നാൽ ഇതിന് ഉടനെതന്നെ അൻസിബ മറുപടിയും കൊടുത്തിട്ടുണ്ട്. സംഘടനാ ചട്ടങ്ങൾക്കു വിരുദ്ധമായി താൻ എന്താണ് ചെയ്തത് നടി ലക്ഷ്മി പ്രിയയും ടിനി ടോമും ആയിട്ടുള്ള പ്രശ്നങ്ങൾ മാത്രമാണ് താൻ തുറന്നു പറഞ്ഞത് . മാത്രമല്ല അമ്മ തനിക്ക് അയച്ച നോട്ടീസിൽ കുറെ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരേണ്ടതുണ്ട്.
സംഘടനാ വിരുദ്ധമായി താൻ ചെയ്തത് എന്താണെന്ന് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം എന്നാണ് അമ്മ അയച്ച നോട്ടീസിന് മെയിലിലൂടെ അൻസിബ മറുപടി നൽകിയത്. മാത്രമല്ല ലക്ഷ്മി പ്രിയയ്ക്കും ടിനിടോമിനും എതിരെ താൻ ആരോപണം ഉന്നയിച്ചിട്ട് പോലും തന്റെ പരാതിക്ക് യാതൊരു വിലയും അമ്മ സംഘടന കൽപ്പിച്ചിട്ടില്ല. ആ സ്ഥിതിക്ക് അത് തന്നെ പേഴ്സണൽ ആയിട്ടുള്ള വിഷയവുമായി മാറി. എന്തിരുന്നാലും സംഘടനയുമായി യാതൊരുവിധത്തിലുള്ള ഒത്തുചേർപ്പിനും ഇല്ല എന്ന രീതിയിൽ തന്നെയാണ് അൻസിബ മറുപടി നൽകിയിരിക്കുന്നത്.
ENGLISH SUMMARY
The AMMA organization has sent a show cause notice to Ansiba Hassan. The show cause notice has been sent for speaking to the media in a defamatory manner about the AMMA organization. However, Ansiba has immediately responded to this. She has only openly spoken about the issues that actress Lakshmi Priya and Tiny Tom have been involved in, what she did against the organization’s rules.