Ansiba Hassan: വർഗീയവാദിയാക്കിയത് എന്റെ ആ തീരുമാനം! അന്ന് 3 മണിക്കൂറാണ് പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടത്; അൻസിബ

Ansiba Hassan and Tiny Tom Controversy:അന്നുമുതലാണ് താൻ വർഗീയവാദിയായത്. അങ്ങനെയൊരു അഭിപ്രായം പറഞ്ഞതിന്റെ ഒരാഴ്ചയ്ക്കുള്ളിൽ ആണ് തന്നെ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിക്കുകയും മൂന്ന് മണിക്കൂറോളം താൻ അവിടെ അപമാനം നേരിടുകയും ചെയ്തതായി നടി പറയുന്നു.തൊന്നും തന്നോട് അല്ല പറയുന്നത് മറ്റു പലരോടും ആണ് അവർ വഴി തന്നെ ചെവിയിൽ എത്തുന്നു. അവിഹിതം പറഞ്ഞാൽ ഒരു പെണ്ണിനെ ഏറ്റവും..........

Ansiba Hassan: വർഗീയവാദിയാക്കിയത് എന്റെ ആ തീരുമാനം! അന്ന് 3 മണിക്കൂറാണ് പോലീസ് സ്റ്റേഷനിൽ അപമാനം നേരിട്ടത്; അൻസിബ

Ansiba Hassan

Published: 

24 May 2026 | 11:04 AM

ടിനിടോമിനെതിരെ വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ താൻ ഇനി ഭാവിയിൽ എന്തെല്ലാം നേരിടേണ്ടി വരും എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല എന്ന് നടി അൻസിബ ഹസൻ. താൻ നേരിട്ട് അപമാനങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചും മമ്മൂട്ടിക്കും മോഹൻലാലിനും മെസ്സേജ് അയച്ചിട്ടുണ്ട് എന്നും അവർ പ്രത്യേകിച്ച് ഒന്നും പ്രതികരിക്കാൻ വേണ്ടിയല്ല പക്ഷേ അവർ അറിയണം ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് എന്നത് അതിനുവേണ്ടി മാത്രമാണ് ഈ മെസ്സേജ് അയച്ചത് എന്നും നടി പറയുന്നു.

കൂടാതെ അമ്മയുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഒരു മതസ്ഥാപനങ്ങൾക്കും കൊടുക്കണ്ട എന്ന തീരുമാനം ഞാൻ എടുത്തിരുന്നു. അന്നുമുതലാണ് താൻ വർഗീയവാദിയായത്. അങ്ങനെയൊരു അഭിപ്രായം പറഞ്ഞതിന്റെ ഒരാഴ്ചയ്ക്കുള്ളിൽ ആണ് തന്നെ തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിക്കുകയും മൂന്ന് മണിക്കൂറോളം താൻ അവിടെ അപമാനം നേരിടുകയും ചെയ്തതായി നടി പറയുന്നു.

ALSO READ:ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു; ആക്രമിക്കുവാൻ ശ്രമിച്ചു എന്ന് നീന കുറുപ്പ്

എവിടെയാണ് ഗൂഢാലോചന നടക്കുന്നത്?

തനിക്കെതിരെ വ്യാജ പരാതി എന്ന് നൽകി ഇത്രയൊക്കെ നടക്കുമ്പോൾ എവിടെയാണ് ഗൂഢാലോചന നടക്കുന്നത് എന്ന് നിങ്ങൾ തന്നെ ആലോചിച്ചു നോക്കൂ എന്നും അൻസിബ പറയുന്നു. ഇതെല്ലാം പറഞ്ഞത് പേരിൽ ഇനി ഭാവിയിൽ ഞാൻ എന്തെല്ലാം നേടി വരും എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല എന്നും നടി പറയുന്നു. പൊതുവിൽ തനിക്ക് വലിയ വർക്കുകൾ ഒന്നും ഉണ്ടാവറില്ല ദൈവം സഹായിച്ച് ചെറിയ വാർത്തകളെങ്കിലും കിട്ടാറുണ്ട്. ഇനിയുള്ള അവസ്ഥ എന്തായിരിക്കും എന്ന് അറിയില്ല എന്നും നടി വ്യക്തമാക്കി. യഥാർത്ഥത്തിൽ തന്നെ പറ്റി ഇങ്ങനെയൊക്കെ പറഞ്ഞു എന്ന് കേട്ടപ്പോൾ അറപ്പാണ് തോന്നിയത് എന്നും അൻസിബ. സംഘടനയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല എന്നുള്ളത് കൊണ്ടാണ് തുറന്നു പറഞ്ഞത്.

തനിക്കെതിരെ ഒരു എക്സിക്യൂട്ടീവ് അംഗമാണ് പോലീസിൽ വ്യാജ പരാതി നൽകിയത് അന്ന് ഈ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് താൻ സംഘടനയിൽ ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഒന്നും ചെയ്യാനില്ല എന്നാണ് പ്രസിഡന്റ് മറുപടി തന്നത്. ഇതുപോലെത്തെ ഊള കേസുകൾ ഒന്നും ഇവിടെ എടുക്കില്ലെന്ന് നടൻ ടിനിടോമം പരിഹസിച്ചു. ഈ സ്ഥിതിക്ക് അമ്മയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ ദിവസമാണ് അമ്മയിൽ നിന്നും രാജിവയ്ക്കാൻ കാരണം നടൻ ടിനി ടോം ആണെന്ന് വെളിപ്പെടുത്തിക്കൊണ്ട് എത്തിയത്. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായ മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്തു കൊണ്ട് തനിക്കെതിരെ വ്യാജമായി ആരോപണം ഉന്നയിക്കുകയാണ് ടിനി ടോം എന്ന് അൻസിബ പറയുന്നു.

ഒരു പെണ്ണിനെ ഒതുക്കുവാൻ ഏറ്റവും വലിയ ഭാഗം അവരെപ്പറ്റി അവിഹിതം പറഞ്ഞുണ്ടാക്കുക എന്നതാണ് അതും താൻ നേരിട്ട്. ഇതൊന്നും തന്നോട് അല്ല പറയുന്നത് മറ്റു പലരോടും ആണ് അവർ വഴി തന്നെ ചെവിയിൽ എത്തുന്നു. അവിഹിതം പറഞ്ഞാൽ ഒരു പെണ്ണിനെ ഏറ്റവും എളുപ്പത്തിൽ തകർക്കാം. അതിനേക്കാൾ തന്നെ വേദനിപ്പിച്ചത് താൻ പലരെയും മതം മാറ്റി ഇസ്ലാം ആക്കാൻ നോക്കുന്നുവെന്ന ടിനിടോമിന്റെ വാക്കുകളാണ്. താൻ ടിനി ടോമിന്റെ ഡ്രൈവറെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചു അതുപോലെ അമ്മ സംഘടനയിലുള്ള മറ്റു പലരോടും ഈ രീതിയിലുള്ള നീക്കങ്ങൾ നടത്തി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്.

ENGLISH SUMMARY

Actress hansiba says she decided not to give the title sponsorship of my mother’s family reunion to any religious institution. From that moment on, I became a communalist.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം
Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
‘കഴിഞ്ഞ ആറുമാസമായി അഭിനയിക്കുന്നത് അവളുടെ കൂടെ’; മമിതയുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് സംഗീത് പ്രതാപ്
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്