Neena Kurup: ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു; ആക്രമിക്കുവാൻ ശ്രമിച്ചു എന്ന് നീന കുറുപ്പ്
Neena Kurup against tiny tom:സംഘടനയുടെ കുടുംബ സംഗമം നടക്കുന്ന വേളയിൽ തന്നെ പരസ്യമായി അപമാനിച്ചു എന്നാണ് നടി പരാതിയിൽ പറയുന്നത്. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും തന്നെ ശാരീരികമായി ആക്രമിക്കുവാനായി ശ്രമം നടത്തി എന്നും ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു...........
നടി അൻസിബയുടെ തുറന്നുപറച്ചിലിനു പിന്നാലെ നടി നീനാ കുറുപ്പും ടിനിടോമിനെതിരെ രംഗത്ത്. താരസംഘടനയായ അമ്മയിൽ ടിനിടോമിനെതിരെ നീന കുറുപ്പ് പരാതി നൽകിയതായി റിപ്പോർട്ട്. സംഘടനയുടെ കുടുംബ സംഗമം നടക്കുന്ന വേളയിൽ തന്നെ പരസ്യമായി അപമാനിച്ചു എന്നാണ് നടി പരാതിയിൽ പറയുന്നത്. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും തന്നെ ശാരീരികമായി ആക്രമിക്കുവാനായി ശ്രമം നടത്തി എന്നും ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസത്തിനുള്ളിൽ ടിനിടോമിനെതിരെ വരുന്ന രണ്ടാമത്തെ പരാതിയാണിത്.
ഇത്തരത്തിൽ നടി അൻസിബയും നടനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. താൻ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെക്കുവാൻ കാരണം ടിനിടോമിന്റെ ഉപദ്രവം കൊണ്ടാണ് എന്നായിരുന്നു അൻസിബ തുറന്നു പറഞ്ഞത്. തന്നെ മതതീവ്രവാദിയാക്കാൻ ശ്രമം നടത്തി എന്നും അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തി എന്നും അൻസിബ ആരോപണം ഉന്നയിക്കുന്നു. അമ്മയുടെ ജോയിന്‍റ് സെക്രട്ടറിയായത് മുതല്‍ താരം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നുവെന്നും നടി.
മുസ്ലിമായി പരിവർത്തനം ചെയ്യാനുള്ള ശ്രമം നടത്തി
താൻ ഒരു ജിഹാദിയാണെന്നും അമ്മ സംഘടനയിൽ വെച്ച് പലരെയും മുസ്ലിമായി പരിവർത്തനം ചെയ്യാനുള്ള ശ്രമം നടത്തി. പലരെയും മതം മാറ്റി ഇസ്ലാം ആക്കാനുള്ള നീക്കം നടത്തി. പല താരങ്ങളെയും ചേർത്ത് തനിക്കെതിരെ അവിഹിതങ്ങൾ പറഞ്ഞു പരത്തുന്നതായും അൻസിബ.ഇങ്ങനെ പറഞ്ഞ് നടക്കുന്ന ആളോട് അറപ്പ് തോന്നുന്നുവെന്നും ഒപ്പം ജോലി ചെയ്യാന്‍ തന്നെ പറ്റില്ലെന്നും അൻസിബ വ്യക്തമാക്കി. അതേസമയം അൻസിബയുടെ ഈ തുറന്നുപറച്ചിൽ അമ്മ സംഘടനയെ വീണ്ടും പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. ദിവസങ്ങൾക്കു മുമ്പ് ഒരു വനിതാ ജീവനക്കാരിയെ അമ്മയിൽ നിന്നും യാതൊരു സൂചനയും നൽകാതെ പുറത്താക്കി എന്നത് വലിയ വിവാദമായി മാറിയിരുന്നു.
എന്തുകൊണ്ട് ഇത് സംഘടനയ്ക്കുള്ളിൽ നേരത്തെ പറഞ്ഞില്ല?
അതിനു പിന്നാലെയാണ് ഇപ്പോൾ നടിമാർ ഒരു നടനെതിരെ തുറന്നുപറച്ചിലുകളുമായി എത്തിയിരിക്കുന്നത് . അതേസമയം മാനസികയ്ക്ക് ടിനിടോമിനെതിരെ ഇങ്ങനെ ഒരു പരാതിയുണ്ടെന്ന് തനിക്ക് നേരത്തെ അറിയില്ലായിരുന്നു എന്നാണ് പ്രസിഡന്റ് ആയ ശ്വേതാ മേനോന്റെ പ്രതികരണം. എന്തുകൊണ്ട് തന്നെ നേരത്തെ അറിയിച്ചില്ല എന്നും ഇതിന് പിന്നിലെ ഗൂഢാലോചനയുണ്ട് എന്നുമാണ് ശ്വേതാ മേനോൻ പറയുന്നത്. കൂടാതെ നടി പ്രിയങ്കയും അൻസിബക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് പറയുന്നത്.
എന്തുകൊണ്ട് ഇത് സംഘടനയ്ക്കുള്ളിൽ നേരത്തെ പറഞ്ഞില്ല ഇത്ര ദിവസം എന്തുകൊണ്ട് എടുത്തു മാത്രമല്ല അമ്മയ്ക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ ഇതുപോലെ മാധ്യമങ്ങളിൽ വന്നല്ല പറയേണ്ടത് എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളാണ് പ്രിയങ്ക നടത്തിയത്. മാത്രമല്ല എന്തൊക്കെ സംഭവിച്ചാലും തങ്ങൾ എല്ലാവരും തന്നെ ടിനി ടോമിന് ഒപ്പം ആയിരിക്കും എല്ലാവരും സംരക്ഷണങ്ങൾ നൽകുമെന്നും പ്രിയങ്ക ഇന്നലെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തനിക്ക് പ്രൊഫഷണൽ ആയിട്ടുള്ള തിരക്കുകൾ കാരണമാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെക്കുന്നത് എന്നാണ് രാജിവെക്കുന്നത് മായി ബന്ധപ്പെട്ട അൻസിബ നൽകിയ കത്തിൽ പറയുന്നത്.
ENGLISH SUMMARY
actress Neena Kurup come out against Tini Tom. It is reported that Neena Kurup has filed a complaint against Tini Tom with the star organization AMMA. The actress says in the complaint that he publicly insulted her during the organization’s family reunion.