AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ansiba Hassan: ‘പോലീസ് കമ്മീഷ്ണർ അങ്ങയെ പറ്റിച്ചതാണ് സാർ’ ആഭ്യന്തര മന്ത്രിയോട് അൻസിബ ഹസൻ

Ansiba Hassan to Ramesh Chennithala:  അമ്മ സംഘടനയിലെ പ്രതിസന്ധിയും തർക്കങ്ങളും അയവില്ലാതെ തുടരുകയാണ്. ഓരോ ദിവസവും പുതിയ ആരോപണ പ്രത്യാരോപണങ്ങളാണ് പുറത്തുവരുന്നത്. അതിനിടെ അൻസിബ ഹസനും ലക്ഷ്മി പ്രിയയും തമ്മിലുള്ള പ്രശ്നം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്.ലക്ഷ്മി പ്രിയക്കെതിരെ താൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ അൻസിബ ഹസൻ തള്ളി.

Ansiba Hassan: ‘പോലീസ് കമ്മീഷ്ണർ അങ്ങയെ പറ്റിച്ചതാണ് സാർ’ ആഭ്യന്തര മന്ത്രിയോട് അൻസിബ ഹസൻ
Ansiba Hassan, Ramesh ChennithalaImage Credit source: Facebook / Ansiba Hassan , Ramesh Chennithala
Amal KV
Amal KV | Published: 11 Jul 2026 | 10:45 AM

അമ്മ സംഘടനയിലെ പ്രതിസന്ധിയും തർക്കങ്ങളും അയവില്ലാതെ തുടരുകയാണ്. ഓരോ ദിവസവും പുതിയ ആരോപണ പ്രത്യാരോപണങ്ങളാണ് പുറത്തുവരുന്നത്. അതിനിടെ അൻസിബ ഹസനും ലക്ഷ്മി പ്രിയയും തമ്മിലുള്ള പ്രശ്നം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്.ലക്ഷ്മി പ്രിയക്കെതിരെ താൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു എന്ന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ അൻസിബ ഹസൻ തള്ളി. കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അൻസിബ ഹസന്റെ പരാതിയിൽ പോലീസിനോട് വിവരങ്ങൾ ചോദിച്ചിരുന്നു എന്നും വിഷയത്തിൽ കേസെടുത്തിട്ടുണ്ട് എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ തന്നോട് പറഞ്ഞത് എന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ ഈ പരാമർശത്തെ തള്ളിക്കൊണ്ടാണ് അൻസിബ ഹസൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിയെ പോലീസ് തെറ്റിദ്ധരിപ്പിച്ചതാണെന്നും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കേസെടുപ്പിക്കാൻ ആയി കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നുമാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അൻസിബ വ്യക്തമാക്കിയത്. ‘പോലീസ് എഫ് ഐ ആർ എടുത്തിട്ടില്ല സാർ.. എറണാകുളം സിറ്റി പോലീസ് കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. FIR ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ…’ എന്നാണ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനയുടെ വീഡിയോ ദൃശ്യത്തിനൊപ്പം അൻസിബ ഫെയ്സ്ബുക്കിൽ കുറിച്ചത്.

Also Read: “എനിക്ക് മരിച്ചാൽ മതി” എന്ന് അൻസിബ കരഞ്ഞുകൊണ്ട് പറഞ്ഞു; വെളിപ്പെടുത്തലുമായി ഉഷ ഹസീന

പരാതിയിൽ കേസെടുത്തിട്ടില്ല എന്ന് അൻസിബ തന്നോട് പറഞ്ഞിരുന്നു. അപ്പോൾ തന്നെ പോലീസ് കമ്മീഷണറെ വിളിച്ചു വിവരങ്ങൾ തേടി. അപ്പോൾ തനിക്ക് കിട്ടിയ മറുപടി കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ്. ആ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ഞാൻ തേടിയില്ല, അന്വേഷണം ആരംഭിച്ച ഒരു കേസിൽ താൻ ഇടപെടുന്നത് ശരിയല്ലല്ലോ എന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ തീർത്തും മോശമായ അശ്ലീല പ്രചാരണം നടക്കുന്നു എന്ന് ആരോപിച്ചാണ് നടിമാരായ ലക്ഷ്മി പ്രിയക്കും ശ്വേതാ മേനോനും എതിരെ പാലാരിവട്ടം പോലീസിൽ അൻസിബ പരാതി നൽകിയത്. നടി ലക്ഷ്മി പ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെ ആണ് പരാതി കൊടുത്തത്. തന്നെ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും, ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തുകയും ചെയ്ത പ്രതികൾക്കെതിരെ താൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഈ വിഷയം കേവലം ഒരു മാനനഷ്ടക്കേസെന്നാണ് പാലാരിവട്ടം പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതിനൊപ്പം താൻ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞു എന്നും അൻസിബ മറ്റൊരു ഫെയ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു.

English Summary

The crisis and disputes within the ‘AMMA’ organization continue unabated, with new allegations and counter-allegations surfacing daily. Meanwhile, the conflict between Ansiba Hassan and Lakshmi Priya has escalated to a new level; Ansiba Hassan has refuted Home Minister Ramesh Chennithala’s statement claiming that the police had registered a case based on the complaint she filed against Lakshmi Priya.

Follow Us