Amma Controversy: “എനിക്ക് മരിച്ചാൽ മതി” എന്ന് അൻസിബ കരഞ്ഞുകൊണ്ട് പറഞ്ഞു; വെളിപ്പെടുത്തലുമായി ഉഷ ഹസീന
"She Was Crying...": Usha Haseena Makes Shocking Revelations About Ansiba in AMMA Row: അനൂപ് ചന്ദ്രനാണ് ചെയ്തതെങ്കിലും അതിന് പിന്നിൽ സ്ത്രികളായിരുന്നു. സംഭവം ശ്വേതയോട് അമ്മയിലെ ഒരു മുതിർന്ന ആർട്ടിസ്റ്റ് പറഞ്ഞപ്പോൾ ‘അതെനിക്കിഷ്ടപ്പെട്ടു നന്നായി’ എന്നായിരുന്നു ശ്വേത മേനോൻ്റെ മറുപടി
അമ്മയിൽ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് അൻസിബ ഹസ്സനെതിരെ നടന്ന ഗൂഡാലോചന വെളിപ്പെടുത്തി നടി ഉഷ ഹസീന. ആ സമയത്ത് അൻസിബക്കെതിരെ അനൂപ് ചന്ദ്രൻ പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നിൽ കുക്കു പരമേശ്വരൻ ഉൾപടെയുള്ള ആളുകളായിരുന്നു എന്നും ശ്വേതാ മേനോൻ അതിനെ പിന്തുണച്ചു എന്നുമാണ് ഉഷ ഹസീന വെളിപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ഉഷ ഹസീന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
അന്ന് പുറത്തിറങ്ങിയ വീഡിയോ എല്ലാവരും കണ്ടിട്ടുണ്ടാകും. അത് അൻസിബയെ വല്ലാതെ ബാധിച്ചിരുന്നു. തീർത്തും വ്യക്തിഹത്യ നടത്തുന്നതും അത്യന്തം സ്ത്രീവിരുദ്ധവുമായിരുന്നു ആ വീഡിയോ. സ്ത്രീകളാണ് അതിൻ്റെ പിന്നിലെന്ന് ആലോചിക്കണം. അനൂപ് ചന്ദ്രനാണ് ചെയ്തതെങ്കിലും അതിന് പിന്നിൽ സ്ത്രികളായിരുന്നു. സംഭവം ശ്വേതയോട് അമ്മയിലെ ഒരു മുതിർന്ന ആർട്ടിസ്റ്റ് പറഞ്ഞപ്പോൾ ‘അതെനിക്കിഷ്ടപ്പെട്ടു നന്നായി’ എന്നായിരുന്നു ശ്വേത മേനോൻ്റെ മറുപടി എന്ന് ഉഷ ഹസീന പറയുന്നു.
കരഞ്ഞുകൊണ്ടാണ് അന്ന് അൻസിബ ഗ്രൂപ്പിൽ കാര്യങ്ങൾ പറഞ്ഞത്. ‘എനിക്ക് മരിച്ചാൽ മതി എന്നുപോലും അൻസിബ പറഞ്ഞു. ശ്വേത ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ഒരു മുതിർന്ന നടിയാണ്. സ്ത്രീപക്ഷം എന്ന് പറഞ്ഞ് വുമൺ കാർഡ് എടുത്ത് കാണിക്കുന്ന ആളാണ്. അവരുടെ മറുപടി കേട്ടോപ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. ശ്വേതക്ക് അന്നേ അൻസിബയോട് ദേശ്യമുണ്ട്. പിന്നീട് ഓരോ കാര്യത്തിലും അൻസിബയെ ഒറ്റപ്പെടുത്താൻ തുടങ്ങി. പത്ത് മാസം കൊണ്ട് നിലവാരമില്ലാത്ത നിലയിലേക്ക് അമ്മയുടെ ഭരണം മാറിയെന്ന് ഉഷ ഹസീന പറയുന്നു.
Also Read: AMMA Controversy: സരയു മോഹൻ സൈലന്റ് കില്ലർ! മോഹൻലാൽ രാജിവച്ചപ്പോൾ പറഞ്ഞത് ഇങ്ങനെ; തുറന്നടിച്ച് മായ വിശ്വനാഥ്
അമ്മയിൽ പവർ ഗ്രുപ്പുണ്ടെന്ന ശ്വേത മേനോൻ്റെ ആരോപണത്തിലും താരം മറുപടി പറഞ്ഞു. ആരാണ് ആ പവർ ഗ്രൂപ്പെന്ന് വ്യക്തമാക്കണമെന്ന് ഉഷ ഹസീന ആവശ്യപ്പെട്ടു. “അൻസിബയെ സപ്പോർട്ട് ചെയ്ത ഞാനും, മാല പാർവതിയും, പൊന്നമ്മ ചേച്ചിയും, മായ വിശ്വനാഥുമാണൊ പവർ ഗ്രൂപ്പ്. അതോ കണക്ക് വ്യക്തമാക്കാൻ പറഞ്ഞ് ജനറൽ ബോഡിയിൽ ചോദ്യങ്ങൾ ഉന്നയിച്ചവരാണൊ. എനിക്കറിയില്ല. ഞങ്ങൾക്കെന്തായാലും പവർ ഗ്രൂപ്പില്ല, ഞങ്ങൾക്ക് പവറുമില്ല പണവുമില്ല. ഞങ്ങൾ സത്യങ്ങൾ തുടന്നുപറയും. നിലപാടുകൾ വ്യക്തമാക്കും, ന്യായത്തിൻ്റെയും നീതിയുടെയും കൂടെ നിൽക്കും” അവർ പറഞ്ഞു. കോർപ്പറേറ്റുകളുടെ കയ്യിൽ നിന്നും കോടികൽ കൊണ്ടുവരാൻ കഴിവുള്ള അവരല്ലെ പവർ ഗ്രൂപ്പെന്നും താരം ചോദിക്കുന്നു.
അമ്മയിലെ അംഗങ്ങളിൽ പലർക്കു കൃത്യമായ രാഷ്ട്രീയമുണ്ട്. പക്ഷേ അവരാരും ആ രാഷ്ട്രീയം അമ്മയിലേക്ക് കൊണ്ടുവന്നിട്ടില്ല. ശ്വേതയുടെയോ ലക്ഷ്മി പ്രിയയുടെയോ വ്യക്തിപരമായ രാഷ്ടീയത്തെ ആരും എതിർത്തിട്ടില്ല. അമ്മയിലേക്ക് ആ രാഷ്ട്രീയത്തെ കൊണ്ടുവരുന്നത് മാത്രമാണ് ചോദ്യം ചെയ്യുന്നത് എന്നും ഉഷ ഹസീന പറയുന്നു.
English Summary
Amid the ongoing AMMA controversy, actress Usha Haseena made a shocking revelation about Ansiba. According to Usha, a deeply distressed Ansiba broke down in tears, stating she “just wanted to die” due to the ongoing pressures. This revelation highlights the severe emotional toll the industry dispute is taking on actors.