A R Rahman: “ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല”; വിവാദങ്ങൾക്ക് വിരാമമിട്ട് എ.ആർ. റഹ്മാൻ!
A R Rahman: സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ഇന്ത്യയിലെ ഒരു പൗരനാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു....
വന്ദേമാതരം, മാ തുജേ സലാം എന്നീ ഗാനങ്ങൾ ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് വിരാമമിട്ട് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. ഒരു സംസ്കാരത്തെ ബന്ധിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും ബഹുമാനിക്കുന്നതിനും ഉള്ള ഒരു മാർഗമാണ് സംഗീതം. ആരെയും വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ഇന്ത്യയിലെ ഒരു പൗരനാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് എ.ആർ. റഹ്മാൻ പറഞ്ഞു.
ഇന്ത്യ തന്റെ വീടും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം തന്റെ കരിയറിലെ നേട്ടങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വേവ് ഉച്ചക്കോടതിയിൽ പങ്കെടുക്കുന്നതുമുതൽ യുവ നാഗ സംഗീതജ്ഞരുമായി ഒരു ഉപകരണ സംഘം രൂപീകരിക്കുന്നത് വരെയുള്ള തന്റെ നേട്ടങ്ങളാണ് അദ്ദേഹം എടുത്ത് പറഞ്ഞത്.
ALSO READ:‘എമർജൻസി’ പ്രോപ്പഗണ്ട ചിത്രമെന്ന് പറഞ്ഞ് എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല’; എആർ റഹ്മാനെതിരെ കങ്കണ
അതിനിടെ എ ആർ റഹ്മാനുമായി ഒരു തുറന്നപോരിന് വഴിയൊരുക്കുകയാണ് നടിയും രാഷ്ട്രീയ പ്രവർത്തകയുമായ കങ്കണാ റണൗട്ട്. എ ആർ റഹ്മാൻ കടുത്ത മുന്‍വിധികളും വിദ്വേഷം ഉള്ള ഒരാളാണെന്നാണ് കങ്കണ പറയുന്നത്. തന്റെ എമർജൻസി എന്ന ചിത്രം പ്രൊപ്പോഗാണ്ട സിനിമയാണെന്ന് ആരോപിച്ച് തന്നെ എമർജൻസി സിനിമയുടെ കഥ കേൾക്കാൻ പോലും അദ്ദേഹം തയ്യാറായില്ലെന്നും തന്നോട് അദ്ദേഹത്തിന് ഇഷ്ടമല്ല വെറുപ്പാണ് എന്നും കങ്കണ പറഞ്ഞു.
ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ സിനിമ മേഖലയിൽ നിന്നും വലിയ തരതത്തി ലുള്ള വേർതിരിവുകളാണ് നേരിടേണ്ടിവരുന്നത്. എന്നാൽ നിങ്ങളെപ്പോലെ മുൻവിധിയും വിദ്വേഷവും ഉള്ള ഒരാളെ താൻ കണ്ടിട്ടല്ല എന്നും കങ്കണ റഹമാനെ വിമർശിച്ചു. പ്രതിപക്ഷ പാർട്ടിനേതാക്കൾ പോലും തനിക്ക് കത്തുകളെഴുതിയിരുന്നു. പക്ഷേ, റഹ്മാന് വെറുപ്പിൻ്റെ അന്ധത ബാധിച്ചിരുന്നു. നിങ്ങളെയോർത്ത് വിഷമം തോന്നുന്നുണ്ടെന്നും കങ്കണ കുറിച്ചു.