AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mr. Bengali The Real Hero: ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി: നായകനായി അരിസ്റ്റോ സുരേഷ്

ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

Mr. Bengali The Real Hero: ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി: നായകനായി അരിസ്റ്റോ സുരേഷ്
Aristo suresh starring Malayalam movie Mister Bengali The Real Hero
Neethu Vijayan
Neethu Vijayan | Published: 26 May 2024 | 01:26 PM

വയലുങ്കൽ ഫിലിംസിൻ്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനായി എത്തുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ജനപ്രിയ താരം സ്വരാജ് വെഞ്ഞാറമൂടിൻ്റെ പേജിലൂടെ ആണ് സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിൻ്റെ പോസ്റ്റുപ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായാണ് നടന്നത്.

ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.

അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പർ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവർക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രം ഉടൻ തിയേറ്ററിൽ എത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിലാണ് ചിത്രത്തിൻ്റെ തിരകഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്.

ഛായാഗ്രഹണം-എ കെ ശ്രീകുമാർ, എഡിറ്റിംഗ്-ബിനോയ്‌ ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം-ഗാഗുൽ ഗോപാൽ, മ്യൂസിക്- ജസീർ, അസി0 സലിം, വി ബി രാജേഷ്, ഗാന രചന- ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, സ്റ്റണ്ട്- ജാക്കി ജോൺസൺ, മേക്കപ്പ്- അനീഷ്‌ പാലോട്, രതീഷ് നാറുവമൂട്, ബിജിഎം- വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജേഷ് നെയ്യാറ്റിൻകര, അസോസിയേറ്റ് ഡയറക്ടർ- മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം- ബിന്ദു അഭിലാഷ്, സ്റ്റിൽസ്- റോഷൻ സർഗ്ഗം, പിആർഒ- പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.