Arya Badai’s Daughter Khushi: ‘ഡാഡി ഇല്ലാത്ത ലൈഫിനെ കുറിച്ച് ഇനി ചിന്തിക്കാൻ പറ്റില്ല; എന്നെ ഒരു രാജകുമാരിയെപ്പോലെയാണ് നോക്കുന്നത്’; ആര്യയുടെ മകൾ
Arya Badai’s Daughter Khushi About Sibin: താൻ ഡാഡിയുടെ ഗേളാണെന്നും ലേശം സ്നേഹക്കൂടുതൽ ഡാഡിയോടാണെന്നും ഖുഷി പറയുന്നു.മമ്മി തനിക്ക് ജീവിതത്തിൽ തന്ന ഏറ്റവും വിലമതിക്കുന്ന സമ്മാനം അത് ഡാഡിയാണെന്നുമാണ് ഖുഷി പറഞ്ഞത്.

Arya Badais Daughter Khushi
പെട്ടന്നൊരു സുപ്രഭാതത്തിലായിരുന്നു ആര്യ ബഡായിയുടെ എൻഗേജ്മെന്റ് കഴിഞ്ഞെന്ന വാർത്ത പുറത്ത് വന്നത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പങ്കിട്ട് കൊണ്ട് സുഹൃത്തായ സിബിൻ ബെഞ്ചമിനാണ് വരൻ എന്ന് അറിയിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹം ആയതുകൊണ്ട് തന്നെ ഇരുവർക്കും നേരെ വിമർശനങ്ങളും പരിഹാസങ്ങളും വന്നിരുന്നു. അതിൽ പ്രധാനമായും വന്ന ഒരു ചോദ്യം ആര്യയുടെ മകൾക്ക് സമ്മതമാണോയെന്നതാണ്. പിന്നീട് ആര്യ തന്നെ അതിന് മറുപടി നൽകുകയും ചെയ്തിരുന്നു.
മകൾക്ക് സമ്മതമായതുകൊണ്ട് മാത്രമാണ് താൻ വീണ്ടും വിവാഹിതയാകുന്നതെന്നാണ് ആര്യയുടെ മറുപടി. ഇപ്പോഴിതാ ആര്യയുടെ മകൾ ഖുഷി തന്നെ എല്ലാവരുടേയും ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ്. സിബിനെ അച്ഛൻ എന്ന രീതിയിൽ താൻ എത്രത്തോളം സ്നേഹിക്കുന്നുവെന്നാണ് ഖുഷി വെളിപ്പെടുത്തിയത്. ഡാഡി ഇല്ലാത്ത ലൈഫിനെ കുറിച്ച് ഇനി ചിന്തിക്കാൻ പറ്റില്ലെന്നാണ് ഖുഷി പറഞ്ഞത്. തന്നെ ഒരു രാജകുമാരിയെപ്പോലെയാണ് മമ്മി നോക്കുന്നത്. എല്ലാവരേയും ചിരിപ്പിക്കുന്ന മമ്മിയെ മാത്രമെ നിങ്ങൾക്ക് അറിയൂ. എന്നാൽ തന്റെ മമ്മി ഒരു ഭയങ്കരി കൂടിയാണ്. തന്റെ മമ്മിയുടെ മനസിൽ പെട്ടന്നൊന്നും എല്ലാവർക്കും കയറാൻ പറ്റില്ല. സ്നേഹം കൊണ്ട് മാത്രമെ പറ്റുവെന്നാണ് താരപുത്രി പറയുന്നത്.
അങ്ങനെ കയറി പറ്റിയ സുഹൃത്തുകളിൽ ഒരാളാണ് തന്റെ സ്വന്തം ഡാഡി. ഒരു വട്ടം ഡാഡിയോട് സംസാരിച്ചവരാരും പിന്നെ അദ്ദേഹത്തെ മറക്കുകയില്ല. ഡാഡി വന്നശേഷം മമ്മിയുടെ എല്ലാ പ്രശ്നങ്ങളിലും ഡാഡി മമ്മിയെ ചേർത്ത് പിടിച്ചുവെന്നും ഖുഷി പറയുന്നു.മ്മിയുടെ ബെസ്റ്റ്ഫ്രണ്ടിൽ നിന്നും തന്റെ ഡാഡിയായി മാറാൻ ഡാഡിക്ക് അധികം സമയം എടുത്തില്ലെന്നും മമ്മിയോട് പറയാൻ പറ്റാത്ത പല കാര്യങ്ങൾ പോലും താൻ ഡാഡിയോട് പറയാറുണ്ട്. താൻ ഡാഡിയുടെ ഗേളാണെന്നും ലേശം സ്നേഹക്കൂടുതൽ ഡാഡിയോടാണെന്നും ഖുഷി പറയുന്നു.മമ്മി തനിക്ക് ജീവിതത്തിൽ തന്ന ഏറ്റവും വിലമതിക്കുന്ന സമ്മാനം അത് ഡാഡിയാണെന്നുമാണ് ഖുഷി പറഞ്ഞത്.