Aswathy Sreekanth: നാണക്കേട് കൊണ്ട് മിണ്ടാതിരിക്കേണ്ട കാര്യമല്ല, ആരും നിർബന്ധിക്കുന്നുമില്ല! ആർത്തവ അവധിയെക്കുറിച്ച് അശ്വതി ശ്രീകാന്ത്
Aswathy Sreekanth about kerala Menstrual Policy:കഴിഞ്ഞ ദിവസം ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖ ആർത്തവം പുറത്ത് പറയുന്നത് മോശമല്ലേ എന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് പോസ്റ്റുമായി അശ്വതി ശ്രീകാന്തും എത്തിയിരിക്കുന്നത്.ഇതിൽ നാണക്കേടില്ല മൗനമായി ഇരിക്കേണ്ട കാര്യമില്ല എന്നാണ് അശ്വതി പറയുന്നത്
സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ആർത്തവം ഉണ്ടാകുന്ന സമയത്ത് മൂന്ന് ദിവസം അവധിയെടുക്കാം എന്ന കേരള സർക്കാറിന്റെ നയ പ്രഖ്യാപനത്തെ പ്രശംസിച്ച് നടിയും എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അശ്വതി ശ്രീകാന്ത്. കഴിഞ്ഞ ദിവസം ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖ ആർത്തവം പുറത്ത് പറയുന്നത് മോശമല്ലേ എന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് പോസ്റ്റുമായി അശ്വതി ശ്രീകാന്തും എത്തിയിരിക്കുന്നത്.
ഇതിൽ നാണക്കേടില്ല മൗനമായി ഇരിക്കേണ്ട കാര്യമില്ല എന്നാണ് അശ്വതി പറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം പറയുന്നത്. ആർത്തവത്തിന് ആർക്കാ അവധി വേണ്ടത് എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
ആർത്തവത്തിന് ആർക്കാ അവധി വേണ്ടത്?
ഇത് എല്ലാവരും നിർബന്ധമായി എടുക്കേണ്ട ഒരു അവധിയല്ല എന്നാൽ ആവശ്യമുള്ളവർക്ക് അത് എടുക്കുകയും ചെയ്യാം. മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുമ്പോൾ ആർത്തവം സംഭവിക്കുന്ന പെൺകുട്ടികൾ ഉണ്ട് അവർക്ക് ഇത് ഉപകാരപ്രദമാകും. ഈ കുട്ടികളെ സംബന്ധിച്ച് മെൻസ്റ്റുറൽ കപ്പുകൾ ഉപയോഗിക്കാനോ അതിന്റെ മറ്റു കാര്യങ്ങൾ എങ്ങനെ ചെയ്യണം എന്നോ ഒന്നുമറിയില്ല. അതിനാൽ തന്നെ ഈ പ്രായത്തിൽ പെൺകുട്ടികൾ ആർത്തവം സംഭവിച്ചാൽ മാതാപിതാക്കളെ സംബന്ധിച്ചും സ്കൂളിൽ വിടാൻ ബുദ്ധിമുട്ടായിരിക്കും.
ഈ ദിനങ്ങൾ ഉപയോഗപ്രദമാകും
അവർക്ക് ഈ ദിനങ്ങൾ ഉപയോഗപ്രദമാകും. പല കുട്ടികൾക്കും ഈ ദിനങ്ങളിൽ അമിതമായ രക്തസ്രാവവും വേദനയും ഒക്കെ ഉണ്ടാകും. സ്കൂളുകളിൽ റെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഈ ദിവസങ്ങളിൽ പലർക്കും വീട്ടിൽ തങ്ങാനാണ് ഇഷ്ടം എന്നാൽ അറ്റൻഡൻസ് പേടിച്ചിട്ടാണ് പലരും സ്കൂളിൽ പോകുന്നത് എന്നും അശ്വതി കുറിച്ചു.സ്ത്രീകളുടെ ജീവിതം അവരുടെ ആർത്തവ ചക്രവുമായി ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും സ്ത്രീകൾക്ക് അവരുടെ മാനസികവും വൈകാരികവുമായ കാര്യങ്ങളെ തിരിച്ചറിഞ്ഞ് ജീവിക്കാൻ സാധിക്കാറില്ല.
ആർത്തവ അവധി എന്ന കാര്യം പ്രസക്തമാകുന്നത് ഇവിടെയൊന്നുമല്ല
മാത്രമല്ല പീരിയഡ്സ് ദിനത്തെ കുറിച്ചും അതിന്റെ വേദനകളെ കുറിച്ചും പറയുമ്പോൾ പലപ്പോഴും ആളുകൾ ചോദിക്കുന്നത് ഇതൊക്കെ എല്ലാവർക്കും ഉള്ള കാര്യമല്ലേ എന്നാണ്. അത്തരത്തിൽ ഈ ദിനത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന കാര്യങ്ങളെ നിസ്സാരമാക്കി കാണുന്ന ആളുകളും നമുക്ക് ചുറ്റും ഉണ്ടെന്നും അശ്വതി ശ്രീകാന്ത് കുറിച്ചു.ആർത്തവ അവധി എന്ന കാര്യം പ്രസക്തമാകുന്നത് ഇവിടെയൊന്നുമല്ല ജൈവപരമായ ഒരു വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നതിലൂടെ ആണ് എന്നും അശ്വതി ശ്രീകാന്ത് കുറിച്ചു. ഇതിലൂടെ പെൺകുട്ടികൾക്ക് പ്രത്യേക ആനുകൂല്യം നൽകുകയല്ല മറിച്ച് സ്ത്രീകൾ അനുഭവിക്കുന്ന ജൈവ പ്രക്രിയയുടെ സമയത്ത് പിന്തുണ നൽകുകയാണ് ചെയ്യുന്നത്. ഇത് ഒളിക്കുവാനോ മറച്ചു വെക്കേണ്ടതോ നാണിക്കേണ്ടതോ ഒരു കാര്യമല്ല എന്ന് ബോധ്യത്തോടെ വരുന്ന തലമുറയെങ്കിലും ജീവിക്കട്ടെ എന്നും അശ്വതി.
ENGLISH SUMMARY
Actress, writer and social media influencer Aswathy Srikanth has praised the Kerala government’s policy announcement that allows students in government schools to take three days off during their periods. Aswathy says there is no shame in this and there is no need to remain silent. She said this through her Instagram post.