Bala’s wife Kokila won lottery: കോകിലയ്ക്ക് കാരുണ്യ ലോട്ടറിയടിച്ചു, സന്തോഷം വെളിപ്പെടുത്തി ബാല
Bala shares happy news with wife kokila: കോകില എടുത്ത ലോട്ടറിയുടെ അവസാന നാലക്ക നമ്പറായ 4935 ആണ് ഭാഗ്യമെത്തിച്ചത്. 5000 രൂപയാണ് ഈ നമ്പറിലുള്ള ടിക്കറ്റുകള്‍ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇതേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകള്‍ കോകില എടുത്തിരിക്കാനാണ് സാധ്യത

ഭാര്യ കോകിലയ്ക്ക് ലോട്ടറിയടിച്ചെന്ന് വെളിപ്പെടുത്തി നടന്‍ ബാല. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയാണ് കോകിലയ്ക്ക് അടിച്ചത്. 25000 രൂപയാണ് കോകിലയ്ക്ക് ലഭിച്ചത്. ഇതൊക്കെ ചെറിയ സന്തോഷങ്ങളാണെന്ന് ബാല പറഞ്ഞു. ആദ്യത്തെ അനുഭവമാണിതെന്നായിരുന്നു കോകിലയുടെ പ്രതികരണം. ഈ തുക ഉപയോഗിച്ച് ആര്‍ക്കെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കോകിലയെ ബാല ഉപദേശിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ബാല സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ‘ഫസ്റ്റ് ടൈം, മൈ ലക്ക് ഈസ് അവര്‍ ലക്ക്, ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവച്ചത്.
കോകില എടുത്ത ലോട്ടറിയുടെ അവസാന നാലക്ക നമ്പറായ 4935 ആണ് ഭാഗ്യമെത്തിച്ചത്. 5000 രൂപയാണ് ഈ നമ്പറിലുള്ള ടിക്കറ്റുകള്‍ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇതേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകള്‍ കോകില എടുത്തിരിക്കാനാണ് സാധ്യത.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റു ചെയ്തിരിക്കുന്നത്. ‘ആ മനസിനെ അഭിനന്ദിക്കുന്നുവെന്നും, ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂവെന്ന് അപൂര്‍വം ചിലരേ പറയൂ’വെന്നും ഒരാള്‍ കമന്റ് ചെയ്തു. കോകില തന്നെ ഒരു ലോട്ടറി ആണ് ബാലയ്ക്ക് എന്നായിരുന്നു വേറൊരാളുടെ കമന്റ്. കോകിലയ്ക്ക് ഭാഗ്യമുണ്ടെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.




വീഡിയോ കാണാം
തമാശരൂപേണ കമന്റ് ചെയ്തവരുമുണ്ട്. ‘അല്ലെങ്കിലും ഉള്ളവന് കിട്ടിക്കൊണ്ടേയിരിക്കും, ഇല്ലാത്തവന്റെ ഉള്ളതും കൂടി പോകും’ എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ‘വേദനിക്കുന്ന കോടീശ്വരന് 25000 രൂപ ലോട്ടറിയടിച്ചെ’ന്ന് വേറൊരാള്‍ തമാരൂപേണ കമന്റ് ചെയ്തു.
Read Also: Kerala Lottery Result: പോയാല്‍ 50 രൂപ, കിട്ടിയാല്‍ ഒരു കോടി; കാരുണ്യ ലോട്ടറിഫലം അറിയാം
അതേസമയം, ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൊല്ലത്താണ് ലഭിച്ചത്. KN 195227 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. മുരുകേഷ് തേവര്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് എസ് മുഹമ്മദ് യാസിന്‍ എന്ന ഏജന്റ് വിറ്റ KY 396140 എന്ന നമ്പറിന് ലഭിച്ചു. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ ധന്യ അനൂപ് എന്ന ഏജന്റ് വിറ്റ KN 292577 നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.