AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna-Aswin Ganesh: ‘ഏറെ നാളായി മനസിലുള്ള ആ ചോദ്യം, പാട്ടിലെ വരികളിലൂടെ പലതവണ ഞാൻ ദിയയോട് ചോദിച്ചു’; അശ്വിൻ ഗണേഷ്

Aswin Ganesh on Diya Krishna: ഡെലവറിക്കായി ആശുപത്രിയിൽ അഡ്മിറ്റായതിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ദിയ യൂട്യൂബിൽ പുതിയ വ്ലോഗ് പോസ്റ്റ് ചെയ്തതിരുന്നു. ഇതിലെ അശ്വിനും സിന്ധു കൃഷ്ണയും തമ്മിലുള്ള ഒരു സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Diya Krishna-Aswin Ganesh: ‘ഏറെ നാളായി മനസിലുള്ള ആ ചോദ്യം, പാട്ടിലെ വരികളിലൂടെ പലതവണ ഞാൻ ദിയയോട് ചോദിച്ചു’; അശ്വിൻ ഗണേഷ്
അശ്വിൻ ഗണേഷും ദിയ കൃഷ്ണയും Image Credit source: Diya Krishna/Instagram
nandha-das
Nandha Das | Published: 06 Jul 2025 12:08 PM

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷമായിരുന്നു. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ 5നാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസമാണ് ഇരുവർക്കും ഒരു ആൺ കുഞ്ഞ് പിറന്നത്. ഇവർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചതും.

ഡെലവറിക്കായി ആശുപത്രിയിൽ അഡ്മിറ്റായതിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ദിയ യൂട്യൂബിൽ പുതിയ വ്ലോഗ് പോസ്റ്റ് ചെയ്തതിരുന്നു. ഇതിലെ അശ്വിനും സിന്ധു കൃഷ്ണയും തമ്മിലുള്ള ഒരു സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെക്കപ്പിനായി ആശുപത്രിയിൽ പോയ സമയത്ത് ദിയയെ സ്കാനിങ്ങിന് കയറ്റിയ ശേഷം, അശ്വിനും സിന്ധുവും വെയിറ്റിങ്ങ് റൂമിലിരുന്ന് പാട്ടുകൾ പാടിയാണ് സമയം തള്ളി നീക്കിയത്.

തായ്‌മൊഴി തമിഴ് ആണെങ്കിലും അശ്വിൻ വളരെ നന്നായി മലയാളം സംസാരിക്കാറുണ്ട്. അദ്ദേഹം നല്ലൊരു ഗായകൻ കൂടിയാണ്. പുതിയ വ്ലോഗിൽ താൻ ദിയയ്ക്ക് ഇടയ്ക്കിടെ പാടികൊടുക്കാറുള്ള പാട്ടിനെ കുറിച്ച് അശ്വിൻ പറയുന്നുണ്ട്. രജനികാന്ത് ചിത്രമായ ‘മുത്തു’വിലെ ‘തില്ലാന തില്ലാന…’ എന്ന ഗാനം ദിയയ്ക്ക് എന്നും പാടികൊടുക്കാറുണ്ട്. ഏറെ നാളായി തന്റെ മനസിലുള്ള ഒരു ചോദ്യം ദിയയോട് ചോദിക്കാൻ വേണ്ടിയാണ് ആ പാട്ടു പാടുന്നതെന്ന് അശ്വിൻ പറയുന്നു.

ALSO READ: ആരാധകരോട് സംസാരിക്കുന്നതിനിടെ ച്യൂയിങ് ഗം ചവച്ച മകന് വിമർശനം; മാപ്പ് ചോദിച്ച് വിജയ് സേതുപതി

പാട്ടിന്റെ ചരണത്തിൽ ‘സിവപ്പാന ആൺകൾ ഇൻ​ഗെ സില കോടി ഉണ്ട്… കറുപ്പാന എന്നെ കണ്ട് കൺ വെയ്ത്തതെന്ന’ എന്നൊരു വരിയുണ്ട്. കോടിക്കണക്കിന് വെളുത്ത പുരുഷന്മാർ ഉള്ള ഈ ലോകത്ത്, കറുത്ത നിറമുള്ള എന്നെ നീ നോക്കിയത് എന്തിന് എന്ന് അർഥം വരുന്ന ഈ വരികൾ താൻ പാട്ടിലൂടെ ദിയയോട് ചോദിക്കാറുണ്ടെന്ന് അശ്വിൻ പറയുന്നു. എന്നാൽ, ഇരുനിറമാണെങ്കിലും അശ്വിൻ സുന്ദരനാണെന്നും, മുഖത്തേക്കാൾ പെരുമാറ്റവും സംസാരവുമാണ് ഒരാളെ സൗന്ദര്യമുള്ള വ്യക്തിയാക്കുന്നതെന്നും പറഞ്ഞ് നിരവധി പേരാണ് കമന്റ് ബോക്സിലൂടെ രംഗത്തെത്തിയത്.