Balan Movie : ബാലനിലെ ഹിഡൻ ട്വിസ്റ്റ് കണ്ടെത്തി ഒടിടി പ്രേക്ഷകർ! എന്റമ്മോ തിയേറ്ററിൽ ഇത് ശ്രദ്ധിച്ചതേയില്ല… എജ്ജാതി ഡീറ്റെയ്ലിംഗ് എന്ന് സോഷ്യൽ മീഡിയ…
Balan Movie OTT Review and Hidden Twist : കഥ പറച്ചിലിന്റെ രീതികൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും കിടിലൻ ട്വിസ്റ്റ് കൊണ്ടും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ സിനിമയാണ് ബാലൻ ദി ബോയ്. ഈയടുത്ത് ഇറങ്ങിയതിൽ ഇത്രയധികം പ്രേക്ഷക പിന്തുണ ലഭിച്ച സിനിമ വേറെയില്ല. സിനിമ പ്രേമികളും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമാണിത്. തിയേറ്ററിലെ വലിയ വിജയത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സിനിമ ഒടിടിയിൽ റിലീസിന് എത്തിയത്.

Balan Movie
കഥ പറച്ചിലിന്റെ രീതികൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും കിടിലൻ ട്വിസ്റ്റ് കൊണ്ടും പ്രേക്ഷകരെ ഒന്നടങ്കം പിടിച്ചിരുത്തിയ സിനിമയാണ് ബാലൻ ദി ബോയ്. ഈയടുത്ത് ഇറങ്ങിയതിൽ ഇത്രയധികം പ്രേക്ഷക പിന്തുണ ലഭിച്ച സിനിമ വേറെയില്ല. സിനിമ പ്രേമികളും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ചിത്രമാണിത്. തിയേറ്ററിലെ വലിയ വിജയത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സിനിമ ഒടിടിയിൽ റിലീസിന് എത്തിയത്. ഒരുപക്ഷേ തീയറ്ററിലേതിനേക്കാൾ സ്വീകാര്യതയാണ് സിനിമയ്ക്ക് ഒടിടിയിൽ ലഭിക്കുന്നത്. സിനിമയുടെ ഓരോ സീനുകളും ഇഴകീറി പരിശോധിക്കുകയാണ് പ്രേക്ഷകരിപ്പോൾ.
തിയേറ്ററിൽ മിസ്സ് ആയിപ്പോയ പ്രധാന ചില പ്രധാന ഡീറ്റൈലിംഗുകൾ കൂടി ഈ ഈ പരിശോധനയിൽ ഇപ്പോൾ പുറത്തു വരികയാണ്. സിനിമ അവസാനിക്കുന്നത് ഒരു വലിയ ട്വിസ്റ്റിലാണ്. എന്നാൽ അതിനേക്കാൾ വലിയൊരു ട്വിസ്റ്റ് ക്ലൈമാക്സിന്റെ തൊട്ടു മുമ്പുള്ള സീനിൽ സംവിധായകൻ ചിദംബരവും എഴുത്തുകാരൻ ജിത്തു മാധവനും ഒരുക്കി വെച്ചിട്ടുണ്ട്. അബ്ബാസ് എന്ന ടോവിനോ തോമസ് കൈകാര്യം ചെയ്ത കഥാപാത്രത്തിനെ പോലീസിന് ഒറ്റിക്കൊടുക്കുന്ന രംഗം സിനിമ കണ്ട ആരും മറന്നു കാണാൻ വഴിയില്ല. അല്പം വൈകാരികമായ ആ സീനിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു ട്വിസ്റ്റ് ഉണ്ട്.
Also Read : ഇത് വല്ലാത്തൊരു ഉന്മാദം , കുഞ്ചാക്കോ ബോബൻ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയ….
ടോവിനോയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകും മുമ്പ് ബാലൻ പോയി കൈയിൽ പിടിച്ച് സോറി പറയുന്നത് എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാൽ കുറച്ച് കൂടി സൂക്ഷിച്ച് നോക്കിയാൽ ബാലൻ ഓടിച്ചെന്ന് എന്തൊ ഒന്ന് ടോവിനോയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. കുറച്ച് കൂടി റിവൈൻഡ് ചെയ്താൽ ഫുൾ ട്വിസ്റ്റ് പിടികിട്ടും. ടോവിനോയ്ക്ക് വിലങ്ങ് വച്ച ശേഷം അതിന്റെ താക്കോൽ തന്റെ വലത് പോക്കറ്റിലേക്കാണ് ജീൻപോൾ ലാൽ ചെയ്ത പവിത്രൻ എന്ന പോലീസ് കഥാപാത്രം വയ്ക്കുന്നത്. ഇയാളുമായി മനപ്പൂർവ്വം കൂട്ടിയിടിച്ചാണ് ബാലൻ ടോവിനോയ്ക്ക് അടുത്തേക്ക് എത്തുന്നത്. അതായത് വിലങ്ങിന്റെ താക്കോൽ ആ പോക്കറ്റിൽ നിന്ന് എടുത്ത് ടോവിനോയക്ക് കൈമാറുകയാണ് ബാലൻ.
ഇതിന് ശേഷമാണ് ടോവിനൊ ആ ഇമോഷ്ണൽ ഡയലോഗ് പറഞ്ഞുകൊണ്ട് ജീപ്പിലേക്ക് കയറുന്നത്. പെറ്റമ്മയ്ക്ക് വേണ്ടിയല്ലെ അപ്പൊ വളർത്തച്ഛനെ ഒറ്റുന്നതിൽ തെറ്റില്ല എന്ന്. ഈ ഡയലോഗും അധികമാരും തിയേറ്ററിൽ ശ്രദ്ധിച്ചിരുന്നില്ല. ഒടിടിയിൽ എത്തിയപ്പോഴാണ് ഈ സംഭാഷണം ഏറെ ചർച്ചയായി മാറിയത്. ഇനി ഈ സിനമയ്ക്ക് രണ്ടാം ഭാഗം ഉണ്ടോ, സിനിമയിലെ താക്കോൽ എന്ന പാട്ടിന് വേറെ എന്തെങ്കിലും അർത്ഥമുണ്ടോ എന്നൊക്കെ ചർച്ച ചെയ്യുന്നവരുമുണ്ട്.
English Summary
Balan the Boy is a film that captivated audiences with its storytelling style, the performances of its characters, and a brilliant plot twist. Few recent releases have garnered such immense audience support; the film has been embraced by movie lovers and critics alike. Following its major theatrical success, it was released on an OTT platform just recently.