AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sookshmadarshini Movie: ബേസിലും നസ്രിയയും ഒന്നിച്ചെത്തുന്നു… സൂക്ഷ്മദർശിനി റിലീസ് തീയതി പ്രഖ്യാപിച്ചു

Sookshmadarshini Movie Release Date: ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സിൻറേയും, എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലിബിനും അതുലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

Sookshmadarshini Movie: ബേസിലും നസ്രിയയും ഒന്നിച്ചെത്തുന്നു… സൂക്ഷ്മദർശിനി റിലീസ് തീയതി പ്രഖ്യാപിച്ചു
(Image Credits: Social Media)
Neethu Vijayan
Neethu Vijayan | Published: 22 Oct 2024 | 08:04 PM

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബർ 22-ന് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഹാപ്പി അവേഴ്സ് എൻറർടെയ്ൻമെൻറ്സിൻറേയും, എവിഎ പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലിബിനും അതുലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

നസ്രിയയും ബേസിലും നായികയും നായകനുമായിയെത്തുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുടെ മോഷൻ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്- ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം- ശരൺ വേലായുധൻ, ചിത്രസംയോജനം- ചമൻ ചാക്കോ, ഗാനരചന- മുരി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, കലാസംവിധാനം- വിനോദ് രവീന്ദ്രൻ, മേക്കപ്പ്- ആർ ജി വയനാടൻ, വസ്ത്രാലങ്കാരം- മഷർ ഹംസ, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ.

പ്രൊഡക്ഷൻ കൺട്രോളർ- പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ- സർക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ്- രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ- ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം- പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ്-ബ്ലാക്ക് മരിയ, കളറിസ്റ്റ്- ശ്രീക് വാര്യർ, വിതരണം- ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ്- വിഷ്ണു തണ്ടാശ്ശേരി, പിആർഒ- ആതിര ദിൽജിത്ത്.