Basil Joseph: ‘ഇത് മീൻ വിൽക്കാൻ വരുന്ന യൂസഫിക്കാ അല്ലേ?’; മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസിൽ ജോസഫ്
Basil Joseph Funny Comments: ഇതിനു പിന്നാലെ കുട്ടിക്ക് മറുപടിയുമായി ബേസിലും രംഗത്തെത്തി. മോളേ നീ കേരളത്തിലോട്ട് വാ...കാണിച്ചു തരാം...രണ്ട് കിലോ മത്തിയും കൊണ്ടുവരാം എന്ന മറുപടിയാണ് താരം നല്‍കുന്നത്.

Basil Joseph
മലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. അടുത്തിടെ താരം നിർമാണ കമ്പനി തുടങ്ങിയതായി പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു. ‘ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. ഇതിനിടെയിൽ ബേസില്‍ ജോസഫിനെക്കുറിച്ച് ഒരു കുട്ടി പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
ഇത് കേട്ട് കുട്ടി പറഞ്ഞ രസകരമായ മറുപടിയാണ് ആരാധകർക്കിടയിൽ ചിരി പടർത്തുന്നത്. ബേസിലോ അതേതാ നടന്‍ , അങ്ങനൊരു നടന്‍ ഇല്ലെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. തുടർന്ന് കുട്ടിക്ക് ബേസിലിന്‍റെ ചിത്രം സെർച്ച് ചെയ്ത് കാണിച്ചുകൊടുക്കുന്നു, വളരെ ഗൗരവത്തോടെ ആ ചിത്രം നോക്കിയ കുട്ടി, ഇത് വീട്ടില്‍ മീന്‍ വിയ്ക്കാന്‍ വരുന്ന യൂസഫിക്കാ അല്ലേയെന്നാണ് അച്ഛനോട് കുട്ടി തിരിച്ചു ചോദിക്കുന്നത്.
താന്‍ കണ്ടിട്ടുണ്ടെന്നും ഇതാണ് യൂസഫിക്കായെന്നും കുട്ടി തറപ്പിച്ചു പറയുന്നു. സ്കൂട്ടറിന്‍റെ പുറകില്‍ വലിയ പെട്ടി മീന്‍ വച്ചോണ്ടാണ് വരുന്നതെന്നും കുട്ടി പറയുന്നത് കേള്‍ക്കാം. നിമിഷ നേരെ കൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇസാന ജെബിൻചാക്കോ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേർ രസകരമായ കമന്റുമായി എത്തുന്നു. ‘ടൊവിനോയുടെ ആൾക്കാരാണെന്ന് തോന്നുന്നു , ഇതിന് പുറകിൽ കാശ് മുടക്കിയത് ടോവിനോ ചേട്ടൻ തന്നെ ,ഒരു സംശയവും വേണ്ട ഇത് ടോവിനോ ചേട്ടന്റെ കൊട്ടേഷൻ തന്നെ’, എന്നിങ്ങനെയാണ് കമന്റുകൾ നീളുന്നത്. ഇതിനു പിന്നാലെ കുട്ടിക്ക് മറുപടിയുമായി ബേസിലും രംഗത്തെത്തി. മോളേ നീ കേരളത്തിലോട്ട് വാ…കാണിച്ചു തരാം…രണ്ട് കിലോ മത്തിയും കൊണ്ടുവരാം എന്ന മറുപടിയാണ് താരം നല്‍കുന്നത്.