AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna -Aswin: ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്, ബഹുമാനമില്ലാതെ പറ്റില്ല; അശ്വിൻ ​ദിയക്കെതിരെ തുറന്നടിക്കുന്നു?

Diya Krishna -Aswin Ganesh Relationship: മാനസികമായി അശ്വിൻ ഏറെ തകർന്ന നിലയിലാണെന്ന് തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. പങ്കാളി തന്നെ മനസ്സിലാക്കാത്തതിനെക്കുറിച്ച് പറയുന്ന വീഡിയോകളാണ് അശ്വിൻ പങ്കുവെച്ചിരിക്കുന്നത്. ഒരു പുരുഷൻ്റെ ക്ഷമയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും പറയുന്നതാണ് വീഡിയോ.

Diya Krishna -Aswin: ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്, ബഹുമാനമില്ലാതെ പറ്റില്ല; അശ്വിൻ ​ദിയക്കെതിരെ തുറന്നടിക്കുന്നു?
Diya Krishna Aswin GaneshImage Credit source: Instagram (Diya Krishna)
Neethu Vijayan
Neethu Vijayan | Published: 09 Mar 2026 | 11:21 AM

സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ദമ്പതികളാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. ഇരുവരുടെയും വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങളുണ്ടോ എന്ന ചർച്ചയിലാണ് ആരാധകർ. അശ്വിൻ പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറികളാണ് ചർച്ചകൾ ആധാരമായത്. അശ്വിൻ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പങ്കുവെച്ച ചില വൈകാരിക വീഡിയോകളും കുറിപ്പുകളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

മാനസികമായി അശ്വിൻ ഏറെ തകർന്ന നിലയിലാണെന്ന് തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. പങ്കാളി തന്നെ മനസ്സിലാക്കാത്തതിനെക്കുറിച്ച് പറയുന്ന വീഡിയോകളാണ് അശ്വിൻ പങ്കുവെച്ചിരിക്കുന്നത്. ഒരു പുരുഷൻ്റെ ക്ഷമയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും പറയുന്നതാണ് വീഡിയോ. “ഒരു പുരുഷൻ്റെ ക്ഷമ പരീക്ഷിച്ച് അയാൾ പ്രതികരിക്കുമ്പോൾ ഇര ആകാൻ ശ്രമിക്കരുത്. പരിധി വിട്ട് സംസാരിച്ച ശേഷം അവൻ സ്വരം മാറ്റുമ്പോൾ ഞെട്ടരുത്. ക്ഷമയ്ക്കുന്നതിന് ഒരു പരിധിയുണ്ട്. ആ പരിധിക്കപ്പുറത്തേക്ക് നീ അവനെ തള്ളിവിടുമ്പോൾ നീ ഇതുവരെ കാണാത്ത അവൻ്റെ മുഖം കാണേണ്ടി വരും. അത് അവൻ ദുഷ്ടനായത് കൊണ്ടല്ല, നിൻ്റെ മനോഭാവം കൊണ്ടാണ്!”

ALSO READ: ഒറ്റ നോട്ടത്തിൽ ലോഹി സാറിന് ഇഷ്ടമായില്ല, പേര് പറയാതെ ഫോട്ടോ കാണിച്ചു; ഒടുവിൽ കാവേരി മമ്മൂട്ടിയുടെ നായികയായി

വിവാഹത്തിന് മുൻപും ശേഷവും നിരന്തരം പ്രണയിക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചിരുന്ന ഇരുവർക്കും ഇടയിൽ ഇപ്പോൾ എന്ത് സംഭവിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്. ദിയയെ പേരെടുത്ത് പറയുന്നില്ലെങ്കിലും അശ്വിന്റെ ഈ പോസ്റ്റ് ദിയയ്‌ക്കെതിരെ തന്നെയല്ലേ എന്നാണ് പ്രേക്ഷകരുടെ സംശയം. അടുത്തിടെ ദിയ പങ്കുവെച്ച ചില വീഡിയോകളിലെ അശ്വിൻ്റെ പെരുമാറ്റത്തിൽ മാറ്റങ്ങളുണ്ടെന്ന് നേരത്തെ തന്നെ വിവരങ്ങൾ വന്നിരുന്നു. അതുപോലെ അശ്വിനോട് ദിയയ്ക്ക് തീരെ ബഹുമാനമില്ല എന്ന തരത്തിലും പല കമൻ്റുകളും നേരത്തെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അശ്വിനുമായുള്ള റിലേഷൻഷിപ്പിൽ താനാണ് ബോസി എന്ന് ദിയ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ദിയയുടെ വീട്ടിൽ അശ്വിന് വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ലെന്നും മറിച്ച് അശ്വിൻ്റെ വീട്ടിൽ ദിയ രാജകുമാരിയെ പോലെയാണെന്നും അഭിപ്രായങ്ങൾ വന്നിരുന്നു. കുഞ്ഞിന്റെ മുഖഛായ അച്ഛനെ പോലെയാണെന്ന് പറയുമ്പോൾ ദിയക്കിഷ്ടപ്പെടുന്നില്ലെന്നും കുഞ്ഞ് തന്നെപ്പോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കമന്റുകൾ വരാറുണ്ട്.

Follow Us