AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bazooka Theatre Response: തിയേറ്ററുകളെ വിറപ്പിച്ചോ? മമ്മൂട്ടിയുടെ മാസും ആക്ഷനുമായി ബസൂക്കയുടെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

Bazooka Theatre Response:താരത്തിന്റെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമ വീണ്ടും തീയറ്ററുകളിൽ എത്തിയ സന്തോഷത്തിലാണ് ആരാധകർ. ആന്റണി ജോണ്‍ എന്ന എത്തിക്കല്‍ ഹാക്കറും ബിസിനസുകാരനുമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Bazooka Theatre Response: തിയേറ്ററുകളെ വിറപ്പിച്ചോ? മമ്മൂട്ടിയുടെ മാസും ആക്ഷനുമായി ബസൂക്കയുടെ ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ
Mammootty bazooka Image Credit source: facebook
Sarika KP
Sarika KP | Published: 10 Apr 2025 | 12:37 PM

മോ​ഹൻലാൽ നായകനായ എമ്പുരാന്റെ റിലീസിന് ശേഷം മലയാളികൾ ഏറെ കാത്തിരുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബസൂക്ക. നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യ്ത ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. താരത്തിന്റെ മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമ വീണ്ടും തീയറ്ററുകളിൽ എത്തിയ സന്തോഷത്തിലാണ് ആരാധകർ. ആന്റണി ജോണ്‍ എന്ന എത്തിക്കല്‍ ഹാക്കറും ബിസിനസുകാരനുമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ആദ്യ ഷോ ഇന്ന് രാവിലെ ഒൻപത് മണിയ്ക്കായിരുന്നു. ​ഗംഭീര പ്രതികരണമാണ് ചിത്രം കണ്ട് പുറത്തിറങ്ങുന്നവർ പറയുന്നത്. 74-ാം വയസ്സിലും മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ കാണാൻ സാധിച്ചതിന്റെ ആകാംഷയിലാണ് ആരാധകർ. കേരളത്തിലെ മിക്ക തീയറ്ററുകളും ഹൗസ്ഫുളാണ്. ചെണ്ടമേളവും ആരവവുമൊക്കെയായിട്ടാണ് ആരാധകര്‍ സിനിമയെ സ്വീകരിച്ചത്. അവധിക്കാലമായത് കൊണ്ട് കുടുംബസമേതമാണ് പലരും സിനിമ കാണാനെത്തിയത്.

Also Read:‘പ്രിയ ഇച്ചാക്കയ്ക്ക് ആശംസ; മമ്മൂട്ടിയുടെ ‘ബസൂക്ക’ ടീസര്‍ പങ്കുവച്ച് മോഹന്‍ലാല്‍

 

ചിത്രത്തിന്റെ ആദ്യ പകുതി കുറച്ച് ലാ​ഗ് ആണെങ്കിലും ത്രില്ലടിപ്പിക്കുന്ന എക്‌സ്പീരിയന്‍സ് നല്‍കിയെന്നാണ് പ്രേക്ഷക പ്രതികരണം.മലയാളത്തില്‍ പുതുമയുള്ള രീതിയിലാണ് ചിത്രം എടുത്തിരിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. രണ്ടാം പകുതിയിലാണ് പ്രതീക്ഷ. പ്രതീക്ഷിച്ചത് ലഭിച്ചെന്നും ലോകസിനിമയെ തന്നെ മമ്മൂട്ടി ഞെട്ടിച്ചെന്നുമാണ് ഒരു പ്രേക്ഷകൻ പറയുന്നത്. പുതിയ തലമുറയെ ലക്ഷ്യമാക്കിയാണ് ചിത്രം ഒരുക്കിയത്. ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ എടുത്ത് പറയേണ്ടതാണെന്നും തുടക്കം മുതല്‍ അവസാനം വരെയുള്ള ബിജിഎം ചിത്രത്തിന് ചേരുന്ന തരത്തിലാണ്. മമ്മൂട്ടിയുടെ ഫൈറ്റും സൂപ്പറാണ്.

അതേസമയം ഡീനോ ഡെന്നീസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും എത്തുന്നുണ്ട്. ഇവർക്കുപുറമെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.