Bhavana: ‘ഓണ്‍ലൈനില്‍ കണ്ടതെല്ലാം അയച്ച് സമാധാനം കളയരുത്, അത്ര നല്ലകാര്യമൊന്നുമല്ല നിങ്ങള്‍ ചെയ്യുന്നത്’

Bhavana Anomie Movie Promotion: ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ അനോമിയുടെ പ്രൊമോഷന്‍ തിരക്കിനിടയില്‍ ഭാവനയ്ക്ക് സുഹൃത്തായ ശില്‍പ നല്‍കിയ സര്‍പ്രൈസും അവര്‍ പറഞ്ഞ കാര്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Bhavana: ഓണ്‍ലൈനില്‍ കണ്ടതെല്ലാം അയച്ച് സമാധാനം കളയരുത്, അത്ര നല്ലകാര്യമൊന്നുമല്ല നിങ്ങള്‍ ചെയ്യുന്നത്

ശില്‍പ ബാല, ഭാവന

Updated On: 

04 Feb 2026 | 12:53 PM

മലയാളികള്‍ നെഞ്ചേറ്റിയ നടിമാരില്‍ ഒരാളാണ് ഭാവന. തനിക്ക് നേരെ വന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഭാവന എന്നെന്നും എല്ലാവര്‍ക്കും പ്രചോദനമാണ്. ഭാവനയെ പൊതുവേദിയിലെല്ലാം കാണുമ്പോള്‍ വിശേഷങ്ങള്‍ പറഞ്ഞും കൂടെ ഫോട്ടോയെടുത്തുമെല്ലാം മലയാളികള്‍ എപ്പോഴും കൂടെയുണ്ട്.

ഭാവനയെ എപ്പോഴും ചിരിച്ച് കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം, അതിന് ഭാവനയെ സഹായിക്കുന്നതോ ഒരു കൂട്ടം സുഹൃത്തുക്കളും. ശില്‍പ ബാല, ഷഫ്‌ന, മൃദുല മുരളി, രമ്യ നമ്പീശന്‍, സയനോര, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ തുടങ്ങി വന്‍ താരനിരയുണ്ട് ഭാവനയുടെ സൗഹൃദവലയത്തില്‍. അതില്‍ എടുത്തുപറയേണ്ട പേര് ശില്‍പയുടേതാണ്. നടി പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകളിലും മറ്റുമെല്ലാം നിറസാന്നിധ്യമാണ് ശില്‍പ.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ അനോമിയുടെ പ്രൊമോഷന്‍ തിരക്കിനിടയില്‍ ഭാവനയ്ക്ക് സുഹൃത്തായ ശില്‍പ നല്‍കിയ സര്‍പ്രൈസും അവര്‍ പറഞ്ഞ കാര്യങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

അനോമിയുമായി ബന്ധപ്പെട്ട് ഭാവന രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ശില്‍പയുടെ സര്‍പ്രൈസ് എന്‍ട്രി. ഒരു സുഹൃത്ത് എങ്ങനെയായിരിക്കണമെന്ന് കാണിക്കാന്‍ നിമിഷനേരം കൊണ്ട് ശില്‍പയ്ക്ക് സാധിച്ചു. ഭാവനയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചും അനുഭവങ്ങള്‍ പറഞ്ഞുമെല്ലാം ശില്‍പയാണ് പ്രേക്ഷകരെ നേടിയത്. അതില്‍ ശില്‍പ പറഞ്ഞ കാര്യങ്ങളാണ് ഏറെ പ്രശംസ ഏറ്റുവാങ്ങുന്നത്. തന്റെ സുഹൃത്തിനെ സഹായിച്ച് ഉപദ്രവിക്കാന്‍ ആരും വരരുതെന്ന തക്കതായ താക്കീത് ശില്‍പ അഭിമുഖത്തിലൂടെ നല്‍കുന്നു.

ഭാവനയുടെ മൂഡ് നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന ചോദ്യത്തിനാണ് ശില്‍പ മറുപടി നല്‍കുന്നത്. ആദ്യം രസകരമായി സംസാരിച്ച് തുടങ്ങി പിന്നീട് പലര്‍ക്കും ഇനി അത് വേണ്ടെന്ന മുന്നറിയിപ്പും താരം നല്‍കി.

Also Read: Mindiyum Paranjum OTT : ഉണ്ണി മുകുന്ദൻ അപർണ ബാലമുരളി ചിത്രം ‘മിണ്ടിയും പറഞ്ഞും’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

“ഇവളുടെ കാര്യത്തില്‍ മൂഡ് പോകുന്നത് ഒരിക്കലും നമുക്ക് പ്രവചിക്കാന്‍ പറ്റാത്ത കാര്യമാണ്. ചിലപ്പോള്‍ രാവിലെ ഫാന്‍ കറങ്ങുന്നത് കണ്ടാല്‍ മതി. വേറെ ചിലരുടെ വിചാരമുണ്ട്, ഫ്രെണ്ട്‌സ് എന്ന് ഞാന്‍ പറയില്ല, നമ്മുടെ പരിചയത്തില്‍ ഒരു വലിയ സര്‍ക്കിളില്‍ തന്നെയുണ്ട്, അതില്‍ ചിലപ്പോള്‍ ഒരാള്‍ ഓണ്‍ലൈനില്‍ എന്തെങ്കിലും കണ്ടുകാണും, ആ കണ്ടത് ഇവള്‍ക്ക് അത്ര നല്ലതായിരിക്കില്ല, അത് സ്‌നേഹം കൊണ്ടാണല്ലോ ഞാന്‍ ഭാവനയെ അറിയിക്കുന്നത് എന്നുള്ള രീതിയില്‍ അറിയിക്കുന്ന കുറച്ച് ആള്‍ക്കാരൊക്കെ ഉണ്ട്. അവര്‍ ഇങ്ങനെ ചെയ്യുന്നത് അത്ര നല്ല കാര്യമൊന്നുമല്ല.

ഇങ്ങനെ ആളുകള്‍ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല, എന്താണ് അതിന്റെ ആവശ്യം. സഹായിക്കാനെന്ന പേരില്‍ ദാ ഇത് കണ്ടോ അങ്ങനെ പറഞ്ഞ് മനുഷ്യന്റെ സമാധാനം കളയുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. അവള്‍ക്ക് അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ നമ്മളോട് വന്ന് പറയും. പക്ഷെ അത് സോള്‍വ് ചെയ്യാനും മൂവ് ചെയ്യാനുമെല്ലാം ഇവള്‍ തന്നെ പഠിച്ചു,” എന്ന് ശില്‍പ പറയുമ്പോള്‍ ഇത് നിങ്ങള്‍ക്ക് ഒരു മെസേജ് കൂടിയാണെന്ന് മനസിലാക്കിക്കോളൂ എന്ന് രഞ്ജിനി കൂട്ടിച്ചേര്‍ക്കുന്നു.

Follow Us
Related Stories
Renu Sudhi: ക്യാൻസർ മൂന്നാമത്തെ സ്റ്റേജിലെങ്കിൽ ഇങ്ങനെ നിൽക്കാനും സംസാരിക്കാനും കഴിയില്ല! രേണുവിനോട്‌ ഇനിയും ഇത് വേണോ?
AMMA Controversy: ‘അമ്മ’യിൽ ചിലർ ശരിയല്ലെന്ന് അൻസിബ; സൈബർ ആക്രമണത്തിന് കേസ് നൽകി ലക്ഷ്മി പ്രിയ
AMMA Controversy: ‘അമ്മ’ ജനറൽബോഡിക്ക് 21 ദിവസം മാത്രം; വാർഷിക റിപ്പോർട്ട് കൈമാറാതെ നേതൃത്വം
Tovino Thomas and Balan Movie : നിങ്ങള്‍ ഇതുവരെ കാണാത്ത ടോവിനോ ആയിരിക്കും ബാലനില്‍ ; സംവിധായകന്‍ ചിദംബരത്തിന്റെ ഉറപ്പ്
Ansiba Hassan – AMMA Controversy: അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ്റെ മൊഴി, കേസിൽ മൊഴി നൽകി നീന കുറുപ്പും
Director Priyadarshan’s Intrerview : തേന്മാവിന്‍ കൊമ്പത്ത് ഒരു പ്രതീക്ഷയുമില്ലാതെ ചെയ്ത സിനിമ, പക്ഷേ ഏറെ പ്രതീക്ഷിച്ച പടങ്ങള്‍ പലതും പൊട്ടിയെന്ന് പ്രിയദര്‍ശന്‍
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്