Big Boss Mastani: സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്തു ചെയ്യണം? ദീപക് വിഷയത്തിൽ മസ്താനി
Big Boss Mastani about deepak death: സ്ത്രീകളോട് മോശമായി പെരുന്നാറുന്നവർ ഈ ബസ്സിൽ കയറരുത് എന്ന ബോർഡ് എവിടെയും കണ്ടിട്ടില്ല. ഒരു ഷംജിതയോ അക്സ കെ റെജിയോ വരുമ്പോ...

Mastani, Shimjitha
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയുടെ മരണത്തിൽ സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന ചർച്ചകൾക്കെതിരെ പ്രതികരിച്ച് ബിഗ് ബോസ് മുൻ മത്സരാർത്ഥി മസ്താനി. സോഷ്യൽ മീഡിയയിൽ സ്ത്രീകളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിലും പലരും പ്രതികരിക്കുന്നുണ്ട്. ദീപക്കിന്ന് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത് എന്നിരുന്നാലും സ്ത്രീകളെ ഒന്നടക്കം അധിക്ഷേപിക്കുന്ന തരത്തിലേക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. ഇതിനെതിരെയാണ് മസ്താനി ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
ദീപക് എന്ന വ്യക്തിയോടൊപ്പം തന്നെയാണെന്നും എന്നാൽ ചില കാര്യങ്ങൾ പറയാതെ ഇരിക്കാൻ വയ്യ എന്നും മസ്താനി. എല്ലാ സ്ത്രീകളും ഷിംജിതമാർ അല്ല. സവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു. പോലെ സ്ത്രീകളോട് മോശമായി പെരുന്നാറുന്നവർ ഈ ബസ്സിൽ കയറരുത് എന്ന ബോർഡ് എവിടെയും കണ്ടിട്ടില്ല. ഒരു ഷംജിതയോ അക്സ കെ റെജിയോ വരുമ്പോ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്ത് ചെയ്യണമെന്നും മസ്താനി സോഷ്യൽ മീഡിയയിൽ കുറിച്ചു.
മസ്താനിയുടെ വാക്കുകൾ
“ Not all Women “ ദീപക് എന്ന വ്യക്തിയോടൊപ്പം തന്നെ ആണ് . എന്നാലും ഇത് പറയാതെ ഇരിക്കാൻ വയ്യ . എല്ലാ സ്ത്രീകളും ഷംജിതമാർ അല്ല . സാവാദ് എന്നൊരുത്തൻ ഉണ്ടായിരുന്നു . സവാദിനെ പോലെ സ്ത്രീകളോട് മോശമായി പെരുമാറുന്നവർ ഈ ബസിൽ കയറരുത് എന്ന ബോർഡ് എവിടെയും കണ്ടിട്ടില്ല . ഒരു ഷംജിതയോ അക്സ കെ റെജിയോ വരുമ്പോ ഇത്രത്തോളം പേടിക്കുന്നുണ്ടെങ്കിൽ, 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങൾ എന്ത് ചെയ്യണം ??????
അതേസമയം ദീപക്കിന്റെ മരണത്തിൽ പ്രതികരിക്കില്ല എന്നാണ് ബിഗ് ബോസ് മുൻ താരമായ അഖിൽ മാരാർ പറഞ്ഞത് . ദീപക്കിനെ വിറ്റ് കാശ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. അയാളുടെ മരണം അയാളുടെ കുടുംബത്തിന് മാത്രമാണ് നഷ്ടം ഉണ്ടാക്കിയത് എന്നും അഖിൽമാരാർ പ്രതികരിച്ചു.