Bigg Boss Contestant Maneesha KS: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’
Bigg Boss Contestant Maneesha KS: ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം അഭിനയിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതായെന്നും പട്ടിണി കിടക്കുന്ന അവസ്ഥയിലേക്കു വരെ പോയെന്നും മനീഷ പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായിരുന്നു നടിയും ഗായികയുമായ മനീഷ കെഎസ്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം ഉണ്ടായ അനുഭവങ്ങളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഷോയിൽ നിന്ന് ഇറങ്ങിയ ശേഷം അഭിനയിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതായെന്നും പട്ടിണി കിടക്കുന്ന അവസ്ഥയിലേക്കു വരെ പോയെന്നും മനീഷ പറയുന്നു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനീഷ.
ബിഗ് ബോസിൽ പോകുന്നതിനു മുൻപ് ഒരു മാസം പത്ത് പരിപാടികൾ എങ്കിലും കിട്ടിയിരുന്നുവെന്നും അതാണ് തന്റെ ഉപജീവന മാര്‍ഗമായിരുന്നുവെന്നുമാണ് നടി പറയുന്നത്. എന്നാൽ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം പ്രോഗ്രാമുകള്‍ ഇല്ലാതായി. അഭിനയിക്കാനുള്ള അവസരങ്ങൾ ഇല്ലാതായി. രണ്ട് വർഷത്തോളം ജീവിതത്തില്‍ സ്റ്റ്ക്കായി പോയി. മാനസികമായ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോയി. എല്ലാവരുടെയും മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ വരെ ഉണ്ടായി എന്നാണ് മനീഷ പറയുന്നത്.
Also Read: ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ ഒഴിവാക്കിയതോ! കുടുംബസമേതം ദുബായിൽ! ചിത്രങ്ങൾ പങ്കിട്ട് അഹാന
താൻ ബിഗ് ബോസിൽ പോയത് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്നെ എസ്റ്റാബ്ലിഷ് ചെയ്യാന്‍ വേണ്ടിയാണ്. എന്നാൽ എല്ലാവരും വന്ന് സെല്‍ഫി എടുത്ത്ത് കൊണ്ട് ബാങ്കില്‍ പൈസ വീഴില്ല എന്നാണ് നടി പറയുന്നത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം മഞ്ജു പത്രോസിനും ലക്ഷ്മി പ്രിയയ്ക്കും ഒന്നും അവരുടെ കാലിബര്‍ അനുസരിച്ചുള്ള അവസരങ്ങള്‍ കിട്ടിയില്ല, അവര്‍ക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടായോ എന്നു സംശയമാണ്.
തനിക്ക് എന്തുകൊണ്ട് അവസരങ്ങള്‍ കിട്ടുന്നില്ല എന്ന് അന്വേഷിച്ചപ്പോള്‍ ബിഗ് ബോസ് താരമായതു കൊണ്ട് വലിയ പ്രതിഫലം നല്‍കേണ്ടി വരും എന്നു പറഞ്ഞാണ് ഒഴിവാക്കിയിരുന്നത്. അത് അവരങ്ങു തീരുമാനിക്കുകയാണെന്നാണ് നടി പറയുന്നത്. ബിഗ് ബോസിൽ പോകുന്നതിനെകുറിച്ച് തന്നോട് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍, സജീവമായി നില്‍ക്കുന്ന ഒരു ആര്‍ട്ടിസ്റ്റാണെങ്കില്‍ ബിഗ് ബോസിലേക്കു പോകണ്ട എന്നു താന്‍ പറയുമെന്നാണ് മനീഷ പറയുന്നത്.