AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ

Govind Vasantha and the Whale Song in the 96 movie: തൈക്കുടം ബ്രിഡ്ജ് എന്ന ഒരുകാലത്ത് കേരളത്തിലെ യുവാക്കളുടെ ആവേശമായിരുന്ന മ്യൂസിക് ബാൻഡിലൂടെയാണ് ​ഗോവിന്ദ് വസന്ത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സം​ഗീത സംവിധാനത്തിലേക്ക് ചുവടുമാറിയ ഇദ്ദേ​ഹത്തിന്റെ ​ഗാനങ്ങലെല്ലാം ഒന്നൊന്നിനു മെച്ചമാണ്.

96 Movie Kadhale song story: പാട്ടിനിടയിലെ ആ ശബ്ദം പറയുന്നത് തിമിംഗലത്തിന്റെയും പക്ഷിയുടെയും വിരഹകഥ
96 Movie songImage Credit source: X
Aswathy Balachandran
Aswathy Balachandran | Published: 10 Dec 2025 | 08:57 PM

വിശാലമായ ആകാശത്ത് പറന്നു നടക്കുന്ന പക്ഷിയെ പോലെ റാം… അതിലും വിശാലമായ കടലിൽ നീന്തുന്ന തിമിം​ഗലത്തെപ്പോലെ ജാനു. ഇരുവരും തമ്മിലുള്ള ഒരിക്കലും ഒന്നിക്കാനാകാത്ത അനശ്വര പ്രണയത്തിന്റെ വേദനയുടെ ശബ്ദമാണ് കാതലേ എന്ന 96-ലെ ​ഗാനം. മലയാളി അത്ര ​ഗംഭീരമായി ആഘോഷിക്കാത്ത മലയാളത്തിന്റെ സ്വന്തം ​ഗോവിന്ദ് വസന്തയെ അനശ്വരനാക്കിയ ​ഗാനമാണ് ഇത്. ഈ പാട്ടിനിടെ കേൾക്കുന്ന ഒരു ശബ്ദം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. വെയ്ൽ സൗണ്ട് അധവാ തിമിം​ഗലത്തിന്റെ ശബ്ദമാണത്.

വിരഹത്തിന്റെയും പ്രണയത്തിന്റെയും വേദന ആഴത്തിലലിഞ്ഞ ശബ്ദമായി അതിനെ ഈ പാട്ടിൽ ഉൾച്ചേർത്തിരിക്കുന്നു. പക്ഷിയും തിമിം​ഗലവും തമ്മിൽ പ്രണയത്തിലായെന്നും എന്നാൽ ഒരിക്കലും ചേരാനാകാത്തവിധം അവർ രണ്ടു ലോകത്തിലാണെന്നും ഉള്ള വേദന ആണ് ആ ശബ്ദം. അതേ വേദന തന്നെയല്ലേ ജാനുവിനും റാമിനും ഉള്ളത്.

Also read – ‘ഇത് ഞാന്‍ കലക്കും, കാത്തിരുന്ന എന്റെ കം ബാക്ക് മൊമന്റ്‌’; ഭഭബ ട്രെയ്‌ലറെത്തി

വളരെ ദൂരത്തേക്ക് സഞ്ചരിക്കുന്ന, ഒറ്റപ്പെട്ട, എന്നാൽ തീവ്രമായ വികാരമുള്ള ആശയവിനിമയമാണ് തിമിംഗലത്തിന്റെ ശബ്ദം. രാമും ജാനുവും ദൂരങ്ങളിലിരുന്ന് പരസ്പരം ഓർമ്മകളിലൂടെ സംസാരിക്കുന്നതിന് ഇത് ഒരു മികച്ച രൂപകമായി പ്രവർത്തിക്കുന്നു.

തൈക്കുടം ബ്രിഡ്ജ് എന്ന ഒരുകാലത്ത് കേരളത്തിലെ യുവാക്കളുടെ ആവേശമായിരുന്ന മ്യൂസിക് ബാൻഡിലൂടെയാണ് ​ഗോവിന്ദ് വസന്ത ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സം​ഗീത സംവിധാനത്തിലേക്ക് ചുവടുമാറിയ ഇദ്ദേ​ഹത്തിന്റെ ​ഗാനങ്ങലെല്ലാം ഒന്നൊന്നിനു മെച്ചമാണ്. കൃത്യമായ ഉപകരണ സം​ഗീതവും ബാക്​ഗ്രൗണ്ട് സ്കോറുമാണ് ​ഗോവിന്ദിന്റെ പാട്ടുകളെ ശ്രദ്ധേയമാക്കുന്നത്.