BHA BHA BA Trailer: ഭഭബ ട്രെയ്‌ലറില്‍ ഒരു സര്‍പ്രൈസുണ്ട്; ലാലേട്ടനല്ലേ ഊഹിക്കാമല്ലോ…
Mohanlal, Bha Bha Ba Trailer Surprise: ദിലീപിനെ കാണിച്ചുകൊണ്ടാണ് ഭഭബ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ദിലീപിന്റെയും വിനീത് ശ്രീനിവാസന്റെയും സീനുകള്‍ക്കൊടുവില്‍ അതാ എത്തുന്നു ദി റിയല്‍ ഒജി മോഹന്‍ലാല്‍. എന്നാല്‍ വെറുതെയൊരു അതിഥി വേഷമല്ല മോഹന്‍ലാലിന് ഭഭബയിലെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയ്‌ലര്‍.
ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ദിലീപ് ചിത്രം ഭഭബയുടെ ട്രെയ്‌ലറെത്തി. ഡിസംബര്‍ 18നാണ് സിനിമ തിയേറ്റുകളിലെത്തുന്നത്. ദിലീപ് ആരാധകരെ ഒന്നടങ്കം കോരിത്തരിപ്പിക്കുന്ന ട്രെയ്‌ലര്‍, മോഹന്‍ലാല്‍ ആരാധകര്‍ക്ക് സമ്മാനിക്കുന്നതും സന്തോഷം മാത്രം. സന്തോഷത്തിന് പുറമെ അത്യുഗ്രന്‍ സര്‍പ്രൈസാണ് മോഹന്‍ലാല്‍ ഭഭബയില്‍ ആരാധകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്.
ദിലീപിനെ കാണിച്ചുകൊണ്ടാണ് ഭഭബ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ദിലീപിന്റെയും വിനീത് ശ്രീനിവാസന്റെയും സീനുകള്‍ക്കൊടുവില്‍ അതാ എത്തുന്നു ദി റിയല്‍ ഒജി മോഹന്‍ലാല്‍. എന്നാല്‍ വെറുമൊരു അതിഥി വേഷമല്ല മോഹന്‍ലാലിന് ഭഭബയിലെന്ന് ഊട്ടിയുറപ്പിക്കുന്നതാണ് ട്രെയ്‌ലര്‍.
ഒട്ടേറെ ചിത്രങ്ങളില്‍ നിന്ന് റെഫറന്‍സുള്ള സിനിമയില്‍ മോഹന്‍ലാലും ആറാടുമെന്ന കാര്യം ഉറപ്പ്. മോഹന്‍ലാലും ദിലീപും ഒന്നിച്ചെത്തുന്ന ഭാഗങ്ങളില്‍, മോഹന്‍ലാല്‍-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന്റെ റെഫറന്‍സുകളും നമുക്ക് കാണാനാകുന്നതാണ്. എന്നാല്‍ മോഹന്‍ലാല്‍ ഇവിടെ ഞെട്ടിച്ചിരിക്കുന്നത് അഭിനയം കൊണ്ട് മാത്രമല്ല, മറിച്ച് ലുക്ക് കൊണ്ട് വ്യത്യസ്തനാകുകയാണ് അദ്ദേഹം.
ഭഭബ ട്രെയ്‌ലര്‍
ഒടിയന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ രൂപമാറ്റവുമായി ബന്ധപ്പെട്ടാണ്. ആ ചിത്രം കഴിഞ്ഞതിന് ശേഷം അദ്ദേഹം താടിവടിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. എന്നാല്‍ ഭഭബയില്‍ മോഹന്‍ലാല്‍ എത്തുന്നത് ആരാധകര്‍ ഏറെ നാളായി കാണാന്‍ ആഗ്രഹിക്കുന്ന ലുക്കിലാണ്.
Also Read: BHA BHA BA Movie: ‘ഇത് ഞാന്‍ കലക്കും, കാത്തിരുന്ന എന്റെ കം ബാക്ക് മൊമന്റ്’; ഭഭബ ട്രെയ്‌ലറെത്തി
താടിവടിച്ച് പണ്ടത്തെ കോളേജ് കുമാരനെ പോലെ ബൈക്കില്‍ ചെത്തുന്ന മോഹന്‍ലാലിനെ ട്രെയ്‌ലറില്‍ കാണാം. ട്രെയ്‌ലര്‍ അവസാനിക്കുന്നതും ‘മതിയാ’ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തോട് കൂടിയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ മുഖം വ്യക്തമായി സ്‌ക്രീനില്‍ കാണാം.