AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി

Renu Sudhi Shares Heartbreaking Moment: അന്ന് സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞുവെന്നും രേണു പറഞ്ഞു. തിരുവല്ലയിലെ ഒരു ആശുപത്രിയിലായിരുന്നുവെന്നും എന്നാൽ ആശുപത്രിയുടെ പേര് പറയുന്നില്ലെന്നും രേണു പറഞ്ഞു.

Renu Sudhi: ‘ഞാനും ഒരമ്മയല്ലേ; കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു, സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞു’; രേണു സുധി
Renu Sudhi
sarika-kp
Sarika KP | Published: 11 Dec 2025 10:37 AM

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. തുടക്കത്തിൽ കൊല്ലം സുധിയുടെ പേരിലാണ് അറിയപ്പെട്ടതെങ്കിൽ ഇന്ന് തന്റെതായ സ്ഥാനം നേടിയെടുക്കാൻ രേണുവിന് സാധിച്ചിട്ടുണ്ട്. ആല്‍ബങ്ങളും, സിനിമയും, ഉദ്ഘാടനങ്ങളും, യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് രേണു. നിരവധി വിമർശനങ്ങളും പരി​ഹാസങ്ങളും ഇവരെ തേടിയെത്താറുണ്ട്. എന്നാല്‍ അതൊന്നും തന്നെ ബാധിക്കുന്നിലെന്ന് രേണു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ രേണു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അബോര്‍ഷന്‍ നടത്തിയിരുന്നു എന്ന തരത്തിൽ രേണുവിനെ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രേണു. പെണ്ണായാല്‍ പ്രഗ്നന്റാവുമെന്നാണ് താൻ പറഞ്ഞതെന്നും എന്നാൽ അതിനെ പെണ്ണായാല്‍ അബോര്‍ഷനൊക്കെയാവും എന്നാക്കിയെന്നാണ് രേണു പറയുന്നത്.

Also Read: ‘ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; ഞാനും സാഗറും തമ്മില്‍ അവിഹിത ഉണ്ടെന്നു വരെ പ്രചരിപ്പിച്ചു’

ക്യാപ്ഷന്റെ കുഴപ്പമാണെന്നും താനങ്ങനെ പറഞ്ഞിട്ടേയില്ല, താനും ഒരമ്മയല്ലേ എന്നാണ് രേണു പറയുന്നത്.മകൻ ഉണ്ടാകുന്നതിനു മുൻപ് തനിക്ക് അബോര്‍ഷൻ സംഭവിച്ചുവെന്നും കുഞ്ഞിന് ഹാര്‍ട്ട്ബീറ്റില്ലായിരുന്നു. കുഞ്ഞ് വയറ്റില്‍ കിടന്ന് മരിച്ചു. അന്ന് സുധിച്ചേട്ടനും കിച്ചുവുമൊക്കെ പൊട്ടിക്കരഞ്ഞുവെന്നും രേണു പറഞ്ഞു. തിരുവല്ലയിലെ ഒരു ആശുപത്രിയിലായിരുന്നുവെന്നും എന്നാൽ ആശുപത്രിയുടെ പേര് പറയുന്നില്ലെന്നും രേണു പറഞ്ഞു.

ഫോക്കസ് മീഡിയയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്.സുധിച്ചേട്ടന്‍ ടമാര്‍ പഠാര്‍ ചെയ്തിരുന്ന സമയമാണ്. ലക്ഷ്മി പ്രിയ ചേച്ചിയൊക്കെ അന്ന് തന്നെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. മാനസികമായി ഞാന്‍ ഒരുപാട് തളര്‍ന്നുപോയ സമയമായിരുന്നു അത്. അതിന് ശേഷമാണ് റിതപ്പനുണ്ടായതെന്നും രേണു പറയുന്നു.