Namma Metro: സെക്കന്‍ഡുകള്‍ക്കുള്ളില്‍ ടിക്കറ്റ് കയ്യിലെത്തും; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷിക്കാം
Bengaluru Namma Metro Ticket Booking Through Uber App: ഊബര്‍ ആപ്പ് വഴി യുപിഐ പേയ്‌മെന്റ് നടത്താനും മെട്രോ വിവരങ്ങള്‍ തത്സമയം അറിയാനും നിങ്ങള്‍ക്ക് സാധിക്കും. ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ഈ സൗകര്യം നേരത്തെ തന്നെ വിഭാവനം ചെയ്തിട്ടുണ്ട്.
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മെട്രോ സ്‌റ്റേഷനില്‍ എത്തും മുമ്പ് തന്നെ ടിക്കറ്റെടുക്കാനുള്ള സൗകര്യമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഊബര്‍ ആപ്പ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കുന്നതിന് റൈഡ്-ഹെയ്‌ലിങ് കമ്പനി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) ആണ് സൗകര്യം ഒരുക്കിയത്. ക്യൂആര്‍ കോഡ് അധിഷ്ഠിതമായ ടിക്കറ്റിങ് ആരംഭിച്ചുകഴിഞ്ഞു.
ഊബര്‍ ആപ്പ് വഴി യുപിഐ പേയ്‌മെന്റ് നടത്താനും മെട്രോ വിവരങ്ങള്‍ തത്സമയം അറിയാനും നിങ്ങള്‍ക്ക് സാധിക്കും. ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ ഈ സൗകര്യം നേരത്തെ തന്നെ വിഭാവനം ചെയ്തിട്ടുണ്ട്.
ഡിജിറ്റല്‍ ടിക്കറ്റിങ്ങിനായുള്ള നമ്മ മെട്രോയുടെ മള്‍ട്ടി ഓപ്പറേറ്ററുമായി ചേര്‍ന്നുപോകുന്നതാണ് ഊബര്‍ ആപ്പ് വഴിയുള്ള ടിക്കറ്റിങ് എന്ന് ബിഎംആര്‍സിഎല്‍ മാനേജിങ് ഡയറക്ടര്‍ ജെ രവിശങ്കര്‍ പറഞ്ഞു. ഒഎന്‍ഡിസി വഴി നമ്മ മെട്രോ ടിക്കറ്റിങ് ഊബറുമായി ബന്ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




നിലവില്‍, യാത്രക്കാര്‍ക്ക് EaseMyTrip, Highway Delite, Miles & Kilometres (Telegram), Namma Yatri, OneTicket, Rapido, Redbus, Tummoc, Yatri – City Travel Guide തുടങ്ങിയ ആപ്പുകള്‍ വഴി നമ്മ മെട്രോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നിലവിലുള്ള പ്ലാറ്റ്ഫോമുകളായ Namma Metro മൊബൈല്‍ ആപ്പ്, WhatsApp ചാറ്റ്‌ബോട്ട് (8105556677), Paytm ആപ്പ് എന്നിവയ്ക്ക് പുറമേയാണ് ഇവ.
Also Read: Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു
മെട്രോ ടിക്കറ്റിങിനൊപ്പം, ഒഎന്‍ഡിസിയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറില്‍ പ്രവര്‍ത്തിക്കുന്ന സേവനമായ ഊബര്‍ ഡയറക്റ്റ് വഴി ബി2ബി ലോജിസ്റ്റിക്‌സ് മേഖലയിലേക്കുള്ള പ്രവേശനവും കമ്പനി പ്രഖ്യാപിച്ചു. മൊബിലിറ്റി, ഡെലിവറി, ഡിജിറ്റല്‍ കൊമേഴ്സ് എന്നിവ കൂട്ടിച്ചേര്‍ത്ത് ഇന്ത്യയിലെ മള്‍ട്ടി-സര്‍വീസ് പ്ലാറ്റ്ഫോം ശക്തിപ്പെടുത്താനുള്ള ഊബറിന്റെ ശ്രമത്തിന്റെ ഭാഗമായാണിത്.