AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Kannada: ബിഗ് ബോസ് കന്നഡ വീട് പൂട്ടി കർണാടക സർക്കാർ; മത്സരാർത്ഥികളെ ഒഴിപ്പിച്ചു

Kannada Bigg Boss Stopped: ബിഗ് ബോസ് കന്നഡ സീസൺ 12 നിർത്തിവച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ബിഗ് ബോസ് ഹൗസ് പൂട്ടിയതോടെയാണ് ഷോ നിർത്തിവച്ചത്.

Bigg Boss Kannada: ബിഗ് ബോസ് കന്നഡ വീട് പൂട്ടി കർണാടക സർക്കാർ; മത്സരാർത്ഥികളെ ഒഴിപ്പിച്ചു
ബിഗ് ബോസ് കന്നഡImage Credit source: Screengrab
Abdul Basith
Abdul Basith | Published: 08 Oct 2025 | 01:27 PM

ബിഗ് ബോസ് കന്നഡ സീസൺ വീട് പൂട്ടി കർണാടക സർക്കാർ. സീസണിലെ മത്സരാർത്ഥികളെയൊക്കെ ബിഗ് ബോസ് ഹൗസിൽ നിന്ന് ഒഴിപ്പിച്ചു. ജോളിവുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് പരിസരത്തിലാണ് കന്നഡ ബിഗ് ബോസ് വീട്. ഇത് പൂട്ടി കർണാടക സർക്കാർ സീൽ വച്ചതോടെ സീസൺ നിർത്തിവെക്കുകയും ചെയ്തു.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ പൂട്ടാൻ ഉത്തരവിട്ടത്. നിയമം അനുസരിക്കുന്നില്ലെന്നും അനുമതിയില്ലാതെ പ്രവർത്തിക്കുന്നു എന്നും സർക്കാർ ആരോപിച്ചു. ഇതോടെയാണ് നടൻ കിച്ച സുദീപ് അവതാരകനാവുന്ന കന്നഡ ബിഗ് ബോസ് സീസൺ 12 നിർത്തിവച്ചത്. അടുത്തിടെയാണ് 12ആം സീസൺ ആരംഭിച്ചത്.

Also Read: Bigg Boss: ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്, ഷോയ്ക്ക് തിരിച്ചടി?

മത്സരാർത്ഥികളെ നിലവിൽ ഈഗിൾടൺ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്. സംഘാടകർ ഇവരെ ബിഗ് ബോസ് ഹൗസിൽ നിന്ന് കാറുകളിൽ റിസോർട്ടിലേക്ക് മാറ്റിയത്. നിയമലംഘനവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അവർ പരിപാടി തുടർന്നു എന്ന് വനം മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമനഗര തഹസിൽദാർ തേജസ്വിനി നേരിട്ടെത്തിയാണ് ബിബി ഹൗസ് പൂട്ടി സീൽ വച്ചത്. സീസൺ നിർത്തിവച്ചതോടെ ടെക്നിക്കൽ സ്റ്റാഫുകളടക്കം 700 പേരാണ് വീടുകളിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറ് മാസമായി ബിഗ് ബോസ് വീടിൻ്റെ പ്രവർത്തനങ്ങളിൽ ഇവർ മൂന്ന് ഷഫ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു എന്നാണ് വിവരം.

അഞ്ച് കോടി രൂപ മുടക്കിയാണ് കന്നഡ ബിഗ് ബോസ് ഹൗസ് നിർമ്മിച്ചത്. കിച്ച സുദീപിൻ്റെ കൂടി നിർദ്ദേശങ്ങൾ മാനിച്ച് കൊട്ടാരത്തിൻ്റെ മാതൃകയിലാണ് ബിബി ഹൗസ് ഡിസൈൻ ചെയ്തിരുന്നത്. 35 ഏക്കറിലുള്ള ജോളിവുഡ് സ്റ്റുഡിയോസിലാണ് ബിഗ് ബോസ് ഹൗസ് നിർമ്മിച്ചിരിക്കുന്നത്.

വിഡിയോ കാണാം