Bigg Boss Malayalam Season 7: ആര്യനും ജിസേലും പുതപ്പിനടിയിൽ അരുതാത്തത് ചെയ്തെന്ന് അനുമോൾ; ബിബി ഹൗസിൽ സദാചാരവാദം
Anumol Moral Policing In BB House: ആര്യനും ജിസേലിനുമെതിരെ അനുമോളിൻ്റെ സദാചാര വാദം. ഇരുവരും പുതപ്പിനടിയിൽ അരുതാത്തത് ചെയ്തെന്നായിരുന്നു വാദം.

ബിഗ് ബോസ്
ബിഗ് ബോസ് ഹൗസിൽ സദാചാരവാദം. ആര്യനും ജിസേലും പുതപ്പിനടിയിൽ അരുതാത്തത് ചെയ്തെന്ന സദാചാര ആരോപണമാണ് അനുമോൾ ഉയർത്തിയത്. വൈൽഡ് കാർഡായി എത്തിയ മസ്താനിയാണ് ആരോപണത്തിൻ്റെ സൂത്രധാര ആയത്. അനുമോൾ ഇത് ഹൗസിനുള്ളിൽ തുറന്നുപറഞ്ഞു.
വൈൽഡ് കാർഡുകൾക്ക് ലഭിച്ച ടാസ്കിലാണ് പ്രശ്നങ്ങളുടെ തുടക്കം. പണിപ്പുര ടാസ്കിൽ ഇവർക്ക് തങ്ങളുടെ വസ്ത്രങ്ങൾ എടുക്കാനുള്ള അവസരം നൽകി. എന്നാൽ, ഇതിനൊപ്പം വീട്ടിലെ മറ്റുള്ളവർക്കുള്ള പണിയുമുണ്ട്. നിശ്ചിതസമയത്തിൽ ഇവർ സാധനങ്ങളെടുത്ത് പുറത്തിറങ്ങിയപ്പോൾ പണി പാക്കറ്റുകളാണ് കൂടുതൽ ലഭിച്ചത്. ഇതോടെ ആര്യൻ വൈൽഡ് കാർഡുകളെ വിമർശിച്ചു. ഇതേച്ചൊല്ലി പ്രവീണും ആര്യനും തമ്മിൽ വഴക്ക് നടന്നു.
വിഡിയോ കാണാം
ഈ വഴക്കിനിടെ മസ്താനിയാണ് ‘പുതപ്പ്, പുതപ്പ്’ എന്ന് പറഞ്ഞ് ആരോപണത്തിന് തുടക്കമിടുന്നത്. ഇതോടെ അവർ അരുതാത്തത് ചെയ്യുന്നത് താൻ കണ്ടെന്ന് അനുമോൾ മസ്താനിയോട് പറയുന്നു. അത് താനും കണ്ടു എന്ന് മസ്താനി മറുപടി പറയുന്നതോടെയാണ് അനുമോൾക്ക് ധൈര്യം ലഭിക്കുന്നത്.
Also Read: Bigg Boss Malayalam Season 7: പൊട്ടിക്കരഞ്ഞ റെനയെ ആശ്വസിപ്പിച്ച് നൂറ; ബിഗ് ബോസ് ഹൗസിൽ മഞ്ഞുരുകൽ
മുൻപ് താൻ ഇത് കണ്ടെന്നും ഇതുവരെ തുറന്നുപറയാത്തത് തൻ്റെ മാന്യത കൊണ്ടാണെന്നും അനുമോൾ പറയുന്നു. ഇതോടെ എന്താണ് കണ്ടതെന്നായി ഹൗസ്മേറ്റ്സിൻ്റെ ചോദ്യം. തുടർന്ന് അനുമോൾ ഇത് പബ്ലിക്കായി പറഞ്ഞു. പല ദിവസങ്ങളിലും അടുത്ത് കിടക്കുന്നതും ഒരു ദിവസം ഉമ്മവെക്കുന്നത് കണ്ടെന്നുമായിരുന്നു ആരോപണം. ഇത് കേട്ട ദേഷ്യത്തിൽ ആര്യൻ അനുമോളെ കയ്യേറ്റം ചെയ്യാനാഞ്ഞെങ്കിലും ചെയ്തില്ല.
വിഷയം കത്തിക്കയറി. പുതപ്പിനടിയിൽ എന്താണ് സംഭവിച്ചതെന്ന് എങ്ങനെ അനുമോൾ മനസ്സിലാക്കിയെന്ന ചോദ്യമുയർന്നപ്പോൾ കണ്ടത് ഡെമോ ചെയ്യാൻ ഹൗസ്മേറ്റ്സ് ആവശ്യപ്പെട്ടു. ഇതോടെ ലിവിങ് റൂമിലെ സോഫയ്ക്ക് മുന്നിൽ നിലത്തുകിടന്ന് മസ്താനിയും അനുമോളും ഡെമോ ചെയ്ത് കാണിച്ചു. തങ്ങൾ ഇത് ചെയ്തില്ലെന്നും ചെയ്തെങ്കിൽ തന്നെ എന്താണ് പ്രശ്നമെന്നുമാണ് ജിസേലിൻ്റെയും ആര്യൻ്റെയും ചോദ്യം.