Bigg Boss Malayalam Season 7: ‘ഇവിടെ ഒരാൾക്ക് മാത്രം കൊമ്പില്ല’; പ്രത്യേക ഭക്ഷണമുണ്ടാക്കിയ ജിസേലിനെതിരെ റെനയും ബിന്നിയും
Binny And Rena Against Gizele: ജിസേലിനെതിരെ രൂക്ഷവിമർശനവുമായി റെനയും ബിന്നിയും. ജിസേൽ പ്രത്യേകഭക്ഷണമുണ്ടാക്കിയതാണ് വലിയ വഴക്കിലേക്ക് നയിച്ചത്.
ബിഗ് ബോസ് ഹൗസിൽ പ്രത്യേകം ഭക്ഷണമുണ്ടാക്കിയ ജിസേലിനെതിരെ റെനയും ബിന്നിയും. തങ്ങൾക്ക് കഴിക്കാൻ പ്രത്യേകമായി ആലു പറാഠ ഉണ്ടാക്കിയ ജിസേലിനെയാണ് റെനയും ബിന്നിയും കുറ്റപ്പെടുത്തിയത്. ജിഷിൻ ആവശ്യപ്പെട്ടിട്ടാണ് ഉണ്ടാക്കിയതെന്ന് ജിസേൽ പറഞ്ഞെങ്കിലും ജിഷിന് മാത്രമല്ല ഉണ്ടാക്കിയതെന്ന് ബിന്നി പറഞ്ഞു.
ജിസേൽ സ്വന്തമായി ഭക്ഷണമുണ്ടാക്കാൻ തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. കിച്ചൺ ടീമിൽ സഹായത്തിനായി ക്യാപ്റ്റൻ പ്രവീൺ ജിസേലിനെ വിളിച്ചു. സഹായിക്കാൻ വന്ന ജിസേൽ പറാഠ ഉണ്ടാക്കാൻ ആരംഭിച്ചു. ഇത് ബിന്നി ചോദ്യം ചെയ്തു. എന്നാൽ, അത് ക്യാപ്റ്റൻ പറയട്ടെ എന്നായി ജിസേലിൻ്റെ നിലപാട്. ജിഷിന് വേണ്ടിയാണ് ഭക്ഷണമുണ്ടാക്കുന്നതെന്ന് ജിസേൽ പറഞ്ഞപ്പോൾ ബിന്നി ജിഷിനോട് കാര്യം ചോദിച്ചു. തനിക്ക് ഭക്ഷണം വേണ്ടെന്ന് ജിഷിൻ പറഞ്ഞു.




വിഡിയോ കാണാം
തുടർന്ന് ജിസേലും ബിന്നിയും തമ്മിലുള്ള തർക്കം മൂർച്ഛിച്ചു. ഇതിനിടെ റെനയും ജിസേലിനെ കുറ്റപ്പെടുത്തി. തർക്കത്തിൽ പ്രവീൺ കൂടി ഇടപെട്ടതോടെ വഴക്ക് ഗുരുതരമായി. കിച്ചണിൽ വച്ച് വഴക്കുണ്ടാക്കി ഭക്ഷണം ഉണ്ടാക്കാനാവില്ല എന്ന് ബിന്നി വാശിപിടിച്ചു. ജിസേലിനെ വിമർശിച്ച് സംസാരിച്ചിരുന്ന റെന പ്രവീണുമായും തർക്കിച്ചു. ഇതിനിടെ കിച്ചൺ ടീമിൽ ജിസേൽ കുക്ക് ചെയ്താൽ താൻ ഉണ്ടാവില്ലെന്ന് ബിന്നി പറഞ്ഞു. ഒരാൾക്ക് മാത്രം വാലും കൊമ്പുമൊന്നും ഇല്ല എന്നും ബിന്നി പറഞ്ഞു. പുറത്ത് പ്രവീൺ, ബിന്നി, റെന എന്നിവർ തമ്മിലുള്ള തർക്കം മൂർച്ഛിച്ചുകൊണ്ടിരിക്കെ ആര്യനും ജിസേലും ചേർന്ന് കുക്കിങ് ആരംഭിച്ചു. ഭക്ഷണം ഉണ്ടാക്കി അതെടുത്തുകൊണ്ട് ജിസേൽ പോവുകയും ചെയ്തു.
പിന്നീട് ജിസേലിനെ കുറ്റപ്പെടുത്തിയ റെനയെ ആര്യൻ ചോദ്യം ചെയ്തു. മുൻപ് ജിസേലിനൊപ്പം പലതവണ സ്പെഷ്യൽ ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് റെനയ്ക്ക് മറുപടി ഇല്ലാതായി.