AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘ഒരു നടനായി കാണണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് ഉമ്മയായിരുന്നു, അതിനായി കയ്യിലെ വളയൂരി തരും’; ഷാനവാസ്

Bigg Boss Malayalam Season 7 Shanavas Shanu: തന്റെ ആ​ഗ്രഹങ്ങൾക്കായി കൈയിലുള്ള വളയൂരി തരും. ഇത് വച്ച് ചാൻസിനായി അലയും ആ കാശ് തീരും. ഒരിക്കൽ പോലും തന്റെ ആ​ഗ്രഹങ്ങൾക്ക് ഉമ്മ എതിര് നിന്നിരുന്നില്ലെന്നും ഷാനാവാസ് പറയുന്നു.

Bigg Boss Malayalam 7: ‘ഒരു നടനായി കാണണമെന്ന് ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് ഉമ്മയായിരുന്നു, അതിനായി കയ്യിലെ വളയൂരി തരും’; ഷാനവാസ്
Shanavas Shanu
sarika-kp
Sarika KP | Published: 09 Sep 2025 18:53 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ഓരോ മത്സരാർത്ഥികളും കാഴ്ചവയ്ക്കുന്നത്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം മത്സരാർത്ഥികളുടെ ജീവിതകഥ പറയുന്ന എപ്പിസോഡിൽ നടൻ ഷാനവാസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഉമ്മയേയും തന്റെ ഭാര്യയെയും കുറിച്ചാണ് ഷാനവാസ് പറയുന്നത്. താൻ നടനായി കാണാൻ ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് ഉമ്മയായിരുന്നുവെന്നും ഇതിനു പോകാനായി ഉമ്മ കയ്യിലെ വളയൂരി കൊടുത്തതുമെല്ലാം ഷാനവാസ് ഓർത്തെടുത്തു.

തന്റെ ഉപ്പയും ഉമ്മയും പ്രേം നസീറിന്റെ വലിയ ഫാൻ ആയിരുന്നുവെന്നും അതുകൊണ്ടാണ് അ​ദ്ദേഹത്തിന്റെ മകന്റെ പേര് തനിക്ക് ഇട്ടതെന്നുമാണ് ഷാനവാസ് പറയുന്നത്. തന്നെ ഒരു നടനായി കാണാൻ ഏറ്റവും കൂടുതൽ ആ​ഗ്രഹിച്ചത് തന്റെ ഉമ്മയായിരുന്നു. തന്റെ ആ​ഗ്രഹങ്ങൾക്കായി കൈയിലുള്ള വളയൂരി തരും. ഇത് വച്ച് ചാൻസിനായി അലയും ആ കാശ് തീരും. ഒരിക്കൽ പോലും തന്റെ ആ​ഗ്രഹങ്ങൾക്ക് ഉമ്മ എതിര് നിന്നിരുന്നില്ലെന്നും ഷാനാവാസ് പറയുന്നു. ഇങ്ങനെയാണ് തനിക്ക് ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് സീരിയൽ കിട്ടുന്നത്. അൻപത് ദിവസത്തേക്കാണ് വിളിച്ചതെങ്കിലും തന്റെ പ്രകടനം കണ്ട് അത് നീട്ടി കൊണ്ടു പോവുകയായിരുന്നു.

അന്ന് തനിക്ക് ഏഷ്യാനെറ്റിന്റെ മോസ്റ്റ് പോപ്പുലർ അവാർഡ് കിട്ടി. ആ വേദിയിൽ ഉമ്മയും ഉണ്ടായിരുന്നു. അവാർഡുമായി ഉമ്മയുടെ അടുത്ത് താൻ പോയപ്പോൾ ആ കണ്ണിൽ നിന്നും വന്ന കണ്ണീർ ഇന്നും ഓർമയുണ്ടെന്നും ഷാനാവാസ് പറയുന്നു. നാല് വർഷം മുൻപ് ആയിരുന്നു ഉമ്മയുടെ വിയോ​ഗം. അത് വലിയൊരു ഷോക്കായിരുന്നു തനിക്ക്. തന്റെ മടിയിൽ കിടന്നായിരുന്നു മരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മയെന്നും ഷാനവാസ് കൂട്ടിച്ചേർത്തു.

Also Read:‘മോനെ വാരിപ്പുണർന്ന് രേണു, 35 ദിവസം മുപ്പത്തിയഞ്ച് വർഷം പോലെ; നൂറ് ദിവസം ഹൗസിൽ കഴിയുന്നവരെ സമ്മതിക്കണം’; രേണു സുധി

വിവാഹത്തെ കുറിച്ചും ഷാനാവാസ് സംസാരിച്ചു. രണ്ട് മൂന്ന് വിവാഹ ആലോചന വന്നെന്നും എന്നാൽ തനിക്കൊന്നും ഇഷ്ടമായില്ലെന്നാണ് നടൻ പറയുന്നത്. പിന്നീട് തന്റെ ബന്ധു ബന്ധു ഒരു വിവാ​ഹത്തിന് വന്നപ്പോൾ ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞുവെന്നും ആ പെൺകുട്ടിയെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഷാനാവാസ് പറയുന്നു. തന്റെ വിവാഹം കഴിഞ്ഞുവെന്നും തങ്ങൾക്കൊരു ആൺകുഞ്ഞും ജനിച്ചു. എന്നാൽ ഉമ്മയെയും ഭാര്യയും തമ്മിൽ സ്വരചേർച്ചയിലായിരുന്നില്ല. വീട്ടിൽ ഒരു സമാധാനവും ഉണ്ടാവില്ല. രണ്ട് കൂട്ടരിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവിൽ‌‌ ഭാര്യ വീട്ടിൽ പോയെന്നും താൻ ഒറ്റപ്പെട്ടുവെന്നും നടൻ പറയുന്നു. തന്റെ അവസ്ഥ കണ്ട് ഉമ്മ അവളെ പോയി വിളിക്കാൻ പറഞ്ഞുവെന്നും എന്നാൽ ഭാര്യ വന്നില്ലെന്നും ഷാനവാസ് പറയുന്നു. പിന്നീട് പലതവണ പോയി താൻ അവളെ വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷമാണ് തനിക്ക് മകൾ ജനിക്കുന്നതെന്നും ഷാനവാസ് കൂട്ടിച്ചേർത്തു.