Bigg Boss Malayalam 7: ‘എന്റെ ഭാര്യക്ക് മീൻ കറിയുടെ ഗ്രേവി ചോദിച്ചപ്പോൾ കൊടുത്തില്ലല്ലോ’; നൂബിൻ ബിഗ്‌ബോസ് വീട്ടിൽ; നിറകണ്ണുകളോടെ ബിന്നി
Noobin Johny Visits BB House: മൂന്ന് ദിവസമാണ് ബിന്നിയുടെ ഭർത്താവിന് ബിബി വീട്ടിൽ നിൽക്കാൻ സാധിക്കുന്നത്. രാത്രിയാണ് ബിന്നിയുടെ ഭർത്താവ് വീട്ടിലേക്ക് എത്തിയത്. നൂബിനെ കണ്ടതോടെ വളരെ വികാരഭരിതയായ ബിന്നി കണ്ണീരോടെ ഓടി ചെന്ന് കെട്ടിപിടിക്കുകയായിരുന്നു.
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് ഒമ്പതാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ആഴ്ചയാണ് ഇത്. ബിഗ് ബോസ് വീട്ടിൽ ഇനി ഫാമിലി വീക്കാണ്. ആദ്യമായി വീട്ടിലെത്തിയത് ഷാനവാസിന്റെയും അനീഷിന്റെയും കുടുംബാംഗങ്ങളാണ്. ഷാനവാസിന്റെ ഭാര്യയും മകളും അനീഷിന്റെ അമ്മയും സഹോദരനുമാണ് ഹൗസിലേക്ക് എത്തിയത്.
വൈകാരിക മൂഹൂർത്തങ്ങളായിരുന്നു ഫാമിലി റൗണ്ടിൽ കാണാൻ സാധിച്ചത്. ഇപ്പോഴിതാ, തൊട്ടു പിന്നാലെ ബിന്നിയുടെ ഭർത്താവും നടനുമായ നൂബിനും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. മൂന്ന് ദിവസമാണ് ബിന്നിയുടെ ഭർത്താവിന് ബിബി വീട്ടിൽ നിൽക്കാൻ സാധിക്കുന്നത്. രാത്രിയാണ് ബിന്നിയുടെ ഭർത്താവ് വീട്ടിലേക്ക് എത്തിയത്. നൂബിനെ കണ്ടതോടെ വളരെ വികാരഭരിതയായ ബിന്നി കണ്ണീരോടെ ഓടി ചെന്ന് കെട്ടിപിടിക്കുകയായിരുന്നു.
Also Read:‘ആ ഇൻസിഡന്റ് പലരും കണ്ടും; റിലേഷൻഷിപ്പിലാണെങ്കിൽ ഓപ്പണായി പറയുക’; അഭിലാഷ്
കിരീടയുദ്ധം ടാസ്കിൽ വിജയിച്ചതിനെ തുടർന്ന് നൂറയ്ക്ക് മൂന്നു പ്രിവിലേജുകൾ ലഭിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം നൂറ എടുക്കുകയും മൂന്നാമത്തെ പ്രിവിലേജ് ബിന്നിയ്ക്ക് നൽകുകയും ചെയ്തിരുന്നു. ആ പ്രിവിലേജ് മൂലമാണ്, നൂബിന് മൂന്ന് ദിവസം ഒപ്പം ഹൗസിൽ ചെലവഴിക്കാൻ സാധിക്കുന്നത്.
വീട്ടിലെത്തിയ നൂബിനോട് ഹൗസിന് പുറത്ത് നടക്കുന്ന കാര്യം പറയരുതെന്ന് ബിന്നി നിർദ്ദേശം നൽകുന്നുണ്ട്. ഇതിനു ശരി മുതലാളി എന്ന് മറുപടി നൽകിയ നൂബിൻ നിങ്ങൾക്ക് അറിയാത്ത പല കാര്യങ്ങളും തനിക്ക് അറിയാമെന്നും പറഞ്ഞു. ഇതിനു പിന്നാലെ തന്റെ ഭാര്യക്ക് മീൻ കറിയുടെ ഗ്രേവി ചോദിച്ചപ്പോൾ കൊടുത്തില്ലല്ലോ എന്ന് അനുമോളോട് നൂബിൻ പരാതിയും പറയുന്നുണ്ട്. ആ മീൻ കറിക്ക് കൊള്ളില്ലെന്നാണ് അനുമോൾ പറഞ്ഞത്.