Bigg Boss Malayalam Season 7: ബിഗ് ബോസ് ഹൗസിൽ ഇനി ഫാമിലി വീക്ക്; ആദ്യം എത്തിയത് അനീഷിൻ്റെയും ഷാനവാസിൻ്റെയും കുടുംബങ്ങൾ
BB House Family Week: ബിഗ് ബോസ് ഹൗസിൽ ഫാമിലി വീക്ക്. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ ഷാനവാസിൻ്റെയും അനീഷിൻ്റെയും കുടുംബങ്ങളാണ് ആദ്യം എത്തിയത്.
ബിഗ് ബോസ് ഹൗസിൽ ഇനി ഫാമിലി വീക്ക്. അനീഷിൻ്റെയും ഷാനവാസിൻ്റെയും കുടുംബങ്ങളാണ് ആദ്യം എത്തിയത്. എന്നാൽ, ഒരു ടാസ്ക് പൂർത്തിയാക്കിയാൽ മാത്രമേ ഇവർക്ക് കുടുംബാംഗങ്ങളെ കാണാൻ കഴിയൂ. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്.
ഷാനവാസിനെയും അനീഷിനെയും ആക്ടിവിറ്റി റൂമിലേക്ക് മാറ്റിയിട്ടാണ് ഇരുവരുടെയും കുടുംബങ്ങളെ ഹൗസിനുള്ളിലേക്ക് വിളിച്ചത്. മറ്റുള്ളവർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഷാനവാസിൻ്റെ ഭാര്യയും മകളും എത്തിയപ്പോൾ അനീഷിൻ്റെ സഹോദരനും അമ്മയുമാണ് ഫാമിലി വീക്കിൽ ഹൗസിലെത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവർ വരുന്നത് കണ്ട് അനീഷും ഷാനവാസും വികാരഭരിതരായി.
Also Read: Bigg Boss Malayalam Season 7: ഒരു ദിവസം രണ്ട് എവിക്ഷനുകൾ; ഈ ആഴ്ച പുറത്തുപോയത് മികച്ച ഗെയിമേഴ്സ്




വീട്ടിലേക്ക് വന്ന രണ്ട് കുടുംബവും മത്സരാർത്ഥികളൊത്ത് വിസിറ്റിങ് റൂമിലെ സോഫയിൽ ഇരുന്നപ്പോൾ ബിഗ് ബോസിൻ്റെ അറിയിപ്പ്. ഒരു ടാസ്ക് പൂർത്തിയാക്കിയാലേ കുടുംബത്തെ കാണാനാവൂ എന്നാണ് അറിയിപ്പ്.
മികച്ച ഗെയിമർമാരായ അഭിലാഷും ജിഷിനുമാണ് ഈ ആഴ്ച ഹൗസിൽ നിന്ന് പുറത്തായത്. വ്യാഴാഴ്ചത്തെ എപ്പിസോഡിൽ എവിക്ഷൻ നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച രണ്ട് എവിക്ഷനുകൾ നടന്നു. ബിഗ് ബോസിൽ ഇനി അവശേഷിക്കുന്നത് 13 പേരാണ്.
ജിഷിൻ ആണ് ആദ്യം പുറത്തായത്. എവിക്ഷനിടെ സ്പൈക്കുട്ടൻ ഹൗസിനുള്ളിലേക്ക് ഒരു കാർഡ് കൊണ്ടുവരികയും കാർഡ് ആരെങ്കിലും എടുക്കാൻ മോഹൻലാൽ ആവശ്യപ്പെടുകയും ചെയ്തു. നെവിൻ ആണ് കാർഡ് എടുത്തത്. ഈ കാർഡ് ജിഷിനോ ബിന്നിയ്ക്കോ ഈ കാർഡ് കൊടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു. ജിഷിന് നൽകിയ കാർഡിൽ കാർഡിൽ ജിഷിൻ എവിക്ട് ആയെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ആദില, അക്ബർ, അഭിലാഷ്, സാബുമാൻ, ജിസേൽ എന്നിവരിൽ നിന്ന് ഗെയിം കളിച്ചാണ് അഭിലാഷിനെ തിരഞ്ഞെടുത്തത്. നിരനിരയായി വച്ച ബോക്സുകൾക്ക് മുകളിൽ ചാടുകയെന്നതായിരുന്നു ഗെയിം. ബോക്സ് പൊട്ടിയാൽ വീട്ടിൽ തുടരാം. ഒടുവിൽ സാബുമാൻ സേവ് ആയി അഭിലാഷ് പുറത്തുപോവുകയായിരുന്നു.
പ്രൊമോ വിഡിയോ കാണാം