Bigg Boss Malayalam Season 7: നെവിൻ ഗേ ആണെന്ന് ജാന്മൊണി; അറിയാത്ത കാര്യങ്ങൾ പറയരുതെന്ന് അഭിഷേക്
Janmoni Claims Nevin Is Gay: നെവിൻ സ്വവർഗാനുരാഗിയാണെന്ന് ജാന്മൊണി ദാസ്. ഒരു അഭിമുഖത്തിലാണ് ജാന്മൊണിയുടെ പ്രസ്താവന

ജാന്മൊണി, അഭിഷേക്, നെവിൻ
ബിഗ് ബോസ് മലയാളം സീസൺ 7ലെ മത്സരാർത്ഥിയായിരുന്ന നെവിൻ സീസണിലെ ഏറ്റവും വലിയ എൻ്റർടെയിനർ എന്ന നിലയിലാണ് അറിയപ്പെട്ടത്. അതിനാൽ തന്നെ ടോപ്പ് ഫൈവിൽ ഉൾപ്പെടാനും നെവിന് സാധിച്ചു. തൻ്റെ സെക്ഷ്വാലിറ്റി എന്താണെന്ന് പലതവണ ബിഗ് ബോസ് മത്സരാർത്ഥികളിൽ നിന്ന് ചോദ്യങ്ങളുയർന്നെങ്കിലും തനിക്ക് അത് പറയാൻ താത്പര്യമില്ലെന്നായിരുന്നു നെവിൻ്റെ നിലപാട്. എന്നാൽ, ബിഗ് ബോസ് മുൻ മത്സരാർത്ഥിയായിരുന്ന ജാന്മൊണി നെവിൻ്റെ സെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഇപ്പോൾ നടത്തിയിരിക്കുകയാണ്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാന്മൊണിയുടെ പ്രസ്താവന. “നെവിൻ ഗേ ആണ്. അത് സത്യമാണ്. അല്ലേ?” എന്ന് ജാന്മൊണി ചോദിക്കുമ്പോൾ, “എനിക്ക് പേഴ്സണലി ഒരാളുടെ സെക്ഷ്വാലിറ്റി അറിയില്ല. ഞാൻ അറിയാൻ ആഗ്രഹിക്കുന്നുമില്ല. അവൻ ഒരു സുഹൃത്താണ്” എന്ന് ഒപ്പമിരിക്കുന്ന അഭിഷേക് മറുപടി പറയുന്നു. “നമ്മൾ ജഡ്ജ് ചെയ്യുകയല്ല. അവൻ നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ളതാണ്. അത് നമുക്കറിയാം. അതാണ് സത്യം. നമ്മുടെ സുഹൃത്താണ് അവൻ” എന്നാണ് ജാന്മൊണി പറയുന്നത്.
എന്നാൽ, ഒരാളുടെ സെക്ഷ്വാലിറ്റി എന്താണെന്ന് നമുക്ക് പറയാൻ പറ്റില്ലെന്ന് അഭിഷേക് പറയുന്നു. തൻ്റെ സെക്ഷ്വാലിറ്റി എന്താണെന്ന് നെവിൻ പറഞ്ഞിട്ടുണ്ടോ എന്ന് അവതാരക ചോദിക്കുമ്പോൾ ‘ബിഗ് ബോസിൽ തന്നെ താൻ ഗേ ആണെന്ന് ഓപ്പണായി പറഞ്ഞിട്ടുണ്ടല്ലോ’ എന്ന് ജാന്മൊണി പറയുന്നു. “അഭിഷേക് ഇപ്പോൾ പറഞ്ഞത് ഡിപ്ലോമാറ്റിക് ആൻസറാണ്” എന്നും ജാന്മൊണി പറയുന്നു.
തൻ്റെ സെക്ഷ്വാലിറ്റി പരസ്യമായി അത് പ്രഖ്യാപിക്കുന്നത് വരെ മറ്റാരും അത് പറയരുതെന്നാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ ധാരണ. താൻ ഗേ ആണെന്ന് ഇതുവരെ നെവിൻ തുറന്നുപറയാത്തതിനാൽ, ജാന്മൊണിയുടെ പ്രസ്താവനകളിൽ അഭിഷേക് അസ്വസ്ഥനാവുന്നത് ഇൻ്റർവ്യൂവിൽ കാണാം.
വിഡിയോ കാണാം