Bigg Boss Malayalam Season 7: ‘ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ഫേക്ക് ആര്?’; ആർജെ ബിൻസിയുടെ എക്സ്ക്ലൂസിവ് ഇൻ്റർവ്യൂ
RJ Bincy On Aneesh And Nevin: ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ഫേക്ക് ആരെന്ന് തുറന്നുപറഞ്ഞ് ആർജെ ബിൻസി. എക്സിറ്റ് ഇൻ്റർവ്യൂവിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ഫേക്ക് അനീഷെന്ന് ഈ ആഴ്ച പുറത്തായ ആർജെ ബിൻസി. പുറത്തായതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക ഇൻ്റർവ്യൂവിലാണ് ബിൻസിയുടെ അഭിപ്രായപ്രകടനം. അനീഷിനെപ്പോലെ നെവിനും ബിഗ് ബോസ് ഹൗസിലെ ഫേക്ക് കഥാപാത്രങ്ങളാണെന്ന് ബിൻസി പറഞ്ഞു.
അനീഷിന് താൻ സ്റ്റാർ കൊടുത്തില്ലെന്ന് ബിൻസി പറഞ്ഞു. എല്ലാവരും ചിന്തിക്കുന്നത് പല രീതിയിലാണ്. താൻ കാണുന്ന കാഴ്ചയല്ല, പലരും കാണുന്നത്. അതായിരിക്കും അവരുടെ ശരി. പക്ഷേ, തനിക്ക് അനീഷ് ചില സമയങ്ങളിൽ നമ്മളോട് സംസാരിക്കുമ്പോ വേറൊരാള് പുറത്തുവരുന്നത് പോലെ തോന്നിയിട്ടുണ്ട്. ഒരു കാര്യം തന്നെ പലതവണ ആവർത്തിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ഒരു അനീഷ് അല്ലാതെ സ്നേഹമുള്ള ഒരു അനീഷുണ്ട്. ചിലപ്പോൾ അത് അനീഷിൻ്റെ സ്ട്രാറ്റജി ആയിരിക്കാം.
വിഡിയോ കാണാം
ജെനുവിനായി തോന്നിയ പ്ലയർ അപ്പാനി ശരതാണ്. ചേട്ടൻ ദേഷ്യം വന്നാൽ ദേഷ്യപ്പെടും. പിണക്കമുണ്ടെങ്കിൽ പിണങ്ങും. അതൊക്കെ കഴിഞ്ഞ് പുള്ളി സോൾവ് ചെയ്യാൻ പോകുന്നതും കണ്ടിട്ടുണ്ട് എന്നും ആർജെ ബിൻസി പറഞ്ഞു.
അടുത്ത ആഴ്ചയിലെ ക്യാപ്റ്റനാവാൻ മത്സരിക്കുന്നത് അഭിലാഷും ആര്യനും ജിസേലുമാണ്. ക്യാപ്റ്റൻസി ടാസ്കിനിടെ അഭിലാഷിനെ ചവിട്ടിയിടാൻ ശ്രമിക്കുന്ന ആര്യൻ്റെ വിഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. വൃത്താകൃതിയിലുള്ള ട്രാക്കിലൂടെ ചെറിയ സൈക്കിൾ ചവിട്ടുന്നതായിരുന്നു ക്യാപ്റ്റൻസി ടാസ്ക്. അഭിലാഷ് ആണ് ഏറ്റവും മുന്നിൽ സൈക്കിൾ ചവിട്ടുന്നത്. തൊട്ടുപിന്നിൽ ആര്യനും ഏറ്റവും പിന്നിൽ ജിസേലും. ടാസ്ക് പുരോഗമിക്കവെ സാവധാനം സൈക്കിൽ ചവിട്ടുന്ന അഭിലാഷിനെ ചവിട്ടിയിടാൻ ആര്യൻ ശ്രമിക്കുന്നതായി പ്രൊമോയിൽ കാണാം. അഭിലാഷിൻ്റെ സൈക്കിളിന് പിന്നിൽ ആര്യൻ ചവിട്ടുന്നതാണ് ഏഷ്യാനെറ്റ് പങ്കുവച്ച പ്രൊമോയുടെ ദൃശ്യങ്ങളിൽ ഉള്ളത്.