AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty Kalankaval: ‘പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല, കുതിക്കാനാണ്’! ആകാംഷയായി മമ്മൂട്ടിയുടെ കളങ്കാവല്‍ പോസ്റ്റര്‍

Mammootty Kalamkaval New Poster: ചിലന്തി വലയുടെ പശ്ചാത്തലത്തിൽ കസേരിയിലിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. മമ്മൂട്ടിയുടെ മുഖത്ത് നിഗൂഢമായൊരു ചിരിയും കാണാം.

Mammootty Kalankaval: ‘പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല, കുതിക്കാനാണ്’! ആകാംഷയായി മമ്മൂട്ടിയുടെ കളങ്കാവല്‍ പോസ്റ്റര്‍
Mammootty KalankavalImage Credit source: facebook\mammootty
sarika-kp
Sarika KP | Published: 17 Aug 2025 19:39 PM

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ ആ​രോ​ഗ്യവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. താരം കുറച്ച് നാളായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ തിരിച്ചുവരുവിനായി കാത്തിരിക്കുകയാണ് ആരാധകർ.

മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവ് ചിത്രം കളങ്കാവല്‍ ആണ്. ചിത്രത്തിനായി കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർ കാത്തിരിപ്പിലാണ്. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ് കളങ്കാവലിന്റെ പുതിയ പോസ്റ്റര്‍. ചിലന്തി വലയുടെ പശ്ചാത്തലത്തിൽ കസേരിയിലിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. മമ്മൂട്ടിയുടെ മുഖത്ത് നിഗൂഢമായൊരു ചിരിയും കാണാം.

Also Read:‘ഇത് ശരിയായില്ല, കുഞ്ഞിന് ഒരു മാസം ആയതല്ലേയുള്ളൂ’: ദിയയ്ക്ക് വിമര്‍ശനം

സോഷ്യൽ മീഡിയയിൽ താരം പോസ്റ്റർ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നാണ് മിക്കവരുടെയും കമന്റ്.’എന്റെ പൊന്നോ കാട്ടുതീ ഐറ്റം, പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല, കുതിക്കാന്‍ ആണ്, മറ്റൊരത്ഭുത പ്രകടനത്തിനായ് കാത്തിരിക്കുന്നു’ എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

മമ്മൂട്ടി ഇതുവരെ ചെയ്യതതിൽ നിന്ന് വ്യത്യസ്തമായ വേഷമാണ് ചിത്രത്തിൽ ചെയ്യതിട്ടുള്ളത് എന്നാണ് സൂചന. ചിത്രത്തിൽ മമ്മൂട്ടിക്കുപുറമെ നടൻ വിനായകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുറുപ്പിന്റെ എഴുത്തുകാരന്‍ ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ വിതരണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്.