Bigg Boss Malayalam Season 7: ഇന്ന് ബിന്നി പുറത്തേക്ക്; ഈ ആഴ്ച ഒരു എവിക്ഷൻ മാത്രമെന്ന് അഭ്യൂഹങ്ങൾ

Binny To Be Evicted Today: ബിഗ് ബോസ് ഹൗസിൽ ഇന്ന് ഒരു എവിക്ഷൻ. ബിബി ഹൗസിൽ നിന്ന് ഇന്ന് ബിന്നി പുറത്താവുമെന്നാണ് അഭ്യൂഹങ്ങൾ.

Bigg Boss Malayalam Season 7: ഇന്ന് ബിന്നി പുറത്തേക്ക്; ഈ ആഴ്ച ഒരു എവിക്ഷൻ മാത്രമെന്ന് അഭ്യൂഹങ്ങൾ

ബിന്നി

Published: 

12 Oct 2025 | 05:20 PM

ബിഗ് ബോസ് ഹൗസിൽ നിന്ന് ഈ ആഴ്ച ബിന്നി പുറത്താവുമെന്ന് അഭ്യൂഹങ്ങൾ. ഇന്ന് നടക്കുന്ന എവിക്ഷനിൽ അക്ബർ, ബിന്നി, ലക്ഷ്മി എന്നിവരാണ് അവസാനത്തെ ഭാഗ്യപരീക്ഷണത്തിൽ ഉൾപ്പെട്ടത്. ഇതിൽ നിന്ന് ബിന്നി പുറത്താവുമെന്ന് ചില സോഷ്യൽ മീഡിയ പേജുകൾ പോസ്റ്റ് ചെയ്യുന്നു.

ഷാനവാസ്, അനീഷ്, നെവിന്‍, അനുമോള്‍, സാബുമാന്‍, അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷനിൽ ഉൾപ്പെട്ടിരുന്നത്. ക്യാപ്റ്റനായ ആദിലയ്ക്കൊപ്പം നൂറ, ആര്യൻ എന്നിവരും എവിക്ഷനിൽ നിന്ന് രക്ഷപ്പെട്ടു. ഇവരിൽ ഷാനവാസും അനീഷും ഇന്നലെ തന്നെ സേവായിരുന്നു. ബാക്കി ആറ് പേരാണ് ഇന്ന് എവിക്ഷനിൽ ഉൾപ്പെട്ടിരുന്നത്. ഇവരിൽ നിന്ന് മൂന്ന് പേർ സേവായെന്ന് ഇന്ന് പുറത്തുവന്ന പ്രൊമോയിൽ സൂചനയുണ്ടായിരുന്നു. നെവിൻ, അനുമോൾ, സാബുമാൻ എന്നിവർ വീട്ടിൽ തുടരുമെന്നായിരുന്നു പ്രൊമോയിലെ സൂചന. അക്ബർ, ലക്ഷ്മി, ബിന്നി എന്നിവരെയാണ് അവസാന വട്ട നോമിനേഷനിൽ കാണാൻ കഴിഞ്ഞത്. ഈ മൂന്ന് പേരിൽ നിന്ന് പുറത്തുപോവുക ബിന്നിയാവുമെന്ന് അഭ്യൂഹങ്ങൾ പറയുന്നു.

Also Read: Bigg Boss Malayalam Season 7: ‘പണി കൊടുക്കാനാണോ ലക്ഷ്മിയെ ക്യാപ്റ്റനാക്കിയത്?’; ആദിലയോട് ചോദ്യവുമായി മോഹൻലാൽ

ബിഗ് ബോസ് ഹൗസിലെ ശക്തയായ മത്സരാർത്ഥിയാണ് ബിന്നി. ആദ്യ ആഴ്ചകളിൽ ചില മോശം അഭിപ്രായങ്ങളുയർന്നെങ്കിലും പിന്നീട് ബിന്നി തൻ്റെ ഗെയിം മെച്ചപ്പെടുത്തി. ഹൗസ് ക്യാപ്റ്റനായ ബിന്നിയ്ക്ക് ബിഗ് ബോസ് നൽകിയ പ്രത്യേക അധികാരത്തിലൂടെ ഭർത്താവ് നൂബിൻ ജോണിയെ ഹൗസിൽ ഒരാഴ്ച നിർത്താനും സാധിച്ചു. ഫാമിലി വീക്കിലായിരുന്നു ഇത്.

ചൈനയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ബിന്നി സെബാസ്റ്റ്യൻ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയാണ്. കേരളത്തിൽ തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ബിന്നി എംബിബിഎസ് പഠിക്കാൻ ചൈനയിലേക്ക് പോവുകയായിരുന്നു. ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയാണ് ബിന്നി അഭിനയത്തിൽ പ്രശസ്തി നേടുന്നത്.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ