Bigg Boss Malayalam Season 7: ‘പണി കൊടുക്കാനാണോ ലക്ഷ്മിയെ ക്യാപ്റ്റനാക്കിയത്?’; ആദിലയോട് ചോദ്യവുമായി മോഹൻലാൽ
Mohanlal Questions Adhila: ക്യാപ്റ്റൻസിയിൽ ലക്ഷ്മിയോട് ചോദ്യങ്ങളുമായി മോഹൻലാൽ. ലക്ഷ്മിയെ കിച്ചൺ ക്യാപ്റ്റനാക്കിയ തീരുമാനമാണ് മോഹൻലാൽ ചോദ്യം ചെയ്തത്.
ലക്ഷ്മിയെ കിച്ചൺ ടീം ക്യാപ്റ്റനാക്കിയതിൽ ഹൗസ് ക്യാപ്റ്റനായ ആദിലയോട് ചോദ്യങ്ങളുമായി മോഹൻലാൽ. പണി കൊടുക്കാനാണോ ലക്ഷ്മിയെ ക്യാപ്റ്റനാക്കിയത് എന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചോദിച്ചു. ഇതിൻ്റെ പ്രൊമോ വിഡിയോ യൂട്യൂബ് ചാനലിലൂടെ ഏഷ്യാനെറ്റ് പങ്കുവച്ചു.
കിച്ചൺ ക്യാപ്റ്റനെപ്പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം എന്താണെന്നാണ് ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുന്നത്. “ലക്ഷ്മി പൊതുവേ ഒരു മടിച്ചിയാണ്. കുക്കിങ് ചെയ്യാൻ താത്പര്യമില്ലാത്തയാളാണ്” എന്നാണ് ബിന്നി മറുപടി നൽകുന്നത്. അതിനെക്കുറിച്ച് ധാരണയില്ലാത്ത ഒരാളെ എന്തിനാണ് ക്യാപ്റ്റനാക്കിയതെന്ന് മോഹൻലാൽ ആദിലയോട് ചോദിക്കുന്നു. ആളുടെ ലീഡർഷിപ്പ് എങ്ങനെ കൊണ്ടുപോകുമെന്ന് അറിയാനായിരുന്നു എന്ന് ആദില മറുപടി പറയുമ്പോൾ കുക്കിങ് അറിയാവുന്ന ബിന്നിയെ ക്യാപ്റ്റനാക്കാതിരുന്നത് ഒരു പൊളിറ്റിക്സിൻ്റെ ഭാഗമായിരുന്നോ എന്ന് മോഹൻലാൽ തുടർന്ന് ചോദിക്കുന്നു. ബിന്നിയ്ക്ക് അങ്ങനെ തോന്നിയോ എന്ന ചോദ്യത്തിന് ‘ലക്ഷ്മിയ്ക്ക് ഒരു പണി കൊടുക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതായി തോന്നി’ എന്നാണ് ബിന്നി പറയുന്നത്. അത് ശരിയാണോ ആദില എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്.




എട്ട് പേരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റിലുള്ളത്. ഷാനവാസ്, അനീഷ്, നെവിന്‍, അനുമോള്‍, സാബുമാന്‍, അക്ബര്‍, ലക്ഷ്മി, ബിന്നി എന്നിവരിൽ നിന്ന് രണ്ട് പേർ കഴിഞ്ഞ ദിവസം തന്നെ സേവ്ഡ് ആയി. അനീഷും ഷാനവാസുമാണ് രക്ഷപ്പെട്ടത്. ഞായറാഴ്ചത്തെ എപ്പിസോഡിൽ മൂന്ന് പേർ കൂടി രക്ഷപ്പെട്ടു എന്ന് പ്രൊമോ സൂചിപ്പിച്ചിരുന്നു. അക്ബർ, ബിന്നി, ലക്ഷ്മി എന്നിവരെയാണ് അവസാന നോമിനേഷനിൽ കാണിച്ചത്. ഇവരിൽ നിന്ന് ഒരാളോ രണ്ട് പേരോ പുറത്തായേക്കാം.
ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ 11 പേരാണ് അവശേഷിക്കുന്നത്. ഇതിൽ ആര്യന്മ് നൂറ, ആദില എന്നിവരൊഴികെ ബാക്കി എട്ട് പേരും ഇത്തവണത്തെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്.
വിഡിയോ കാണാം