Bigg Boss Malayalam Season 7: നിങ്ങൾ ഗ്രൂപ്പിസം കാണിക്കുന്ന വൃത്തികെട്ട സ്ത്രീയല്ലേ?; കലാഭവൻ സരിഗയോട് ശാരിക കെബി

Sarika KB Interviews Kalabhavan Sariga: കലാഭവൻ സരിഗയോട് ചോദ്യങ്ങളുമായി ശാരിക കെബി. ഹോട്ട്സീറ്റ് അഭിമുഖത്തിൻ്റെ പ്രൊമോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Bigg Boss Malayalam Season 7: നിങ്ങൾ ഗ്രൂപ്പിസം കാണിക്കുന്ന വൃത്തികെട്ട സ്ത്രീയല്ലേ?; കലാഭവൻ സരിഗയോട് ശാരിക കെബി

ശാരിക കെബി, കലാഭവൻ സരിഗ

Published: 

18 Aug 2025 | 06:15 PM

കലാഭവൻ സരിഗയെ ഹോട്ട്സീറ്റിലിരുത്തി ശാരിക കെബിയുടെ അഭിമുഖം. ബിഗ് ബോസ് വീട്ടിൽ നടന്ന അഭിമുഖത്തിൻ്റെ പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. നിങ്ങൾ ഗ്രൂപ്പിസം കാണിക്കുന്ന വൃത്തികെട്ട സ്ത്രീയല്ലേ എന്ന് അഭിമുഖത്തിൽ ശാരികെ കെബി ചോദിക്കുന്നു. ബിന്നി, അപ്പാനി ശരത്, അക്ബർ ഖാൻ തുടങ്ങിയവരും ഈ സദസ്സിലുണ്ട്.

‘നിങ്ങൾ അതിവിദഗ്ദമായിട്ട് ഗ്രൂപ്പിസം കാണിച്ച് പുറത്തുനിന്ന് ചിരിച്ച് കാണിക്കുന്ന വൃത്തികെട്ട സ്വഭാവം ജനങ്ങൾ മുഴുവൻ കണ്ടതാണ്’ എന്ന് ശാരിക പറയുമ്പോൾ ‘അത് കാണണമല്ലോ’ എന്ന് സരിഗ തിരിച്ചുപറയുന്നു. ‘നിങ്ങളുടെ ഹസ്ബൻഡിനെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഓടിക്കാൻ വേണ്ടി മാത്രമാണോ നിങ്ങൾ ഇത് ചെയ്തത്?’ എന്ന് ശാരിക ചോദിക്കുന്നു. ‘അപ്പോൾ നിങ്ങൾക്ക് ഒരു കാമുകനുണ്ട്’ എന്ന് ശാരിക പറയുമ്പോൾ ‘ഒന്നല്ല, കുറേയെണ്ണം ഉണ്ടെന്ന്’ സരിഗ മറുപടി നൽകുന്നു. ‘നിങ്ങളുടെ വശീകരണം’ എന്ന് പറയുമ്പോൾ സംഘം ചേർന്ന് ഇവർ ശാരികയെ പൊതിയുകയാണ്.

വിഡിയോ കാണാം

ബിഗ് ബോസ് മലയാളം സീസണിൽ അനുമോളും അപ്പാനി ശരതും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ അപ്പാനി ശരത് അനുമോൾക്ക് നേരെ കയ്യോങ്ങിയത് പ്രൊമോയിലൂടെ ഏഷ്യാനെറ്റ് പുറത്തുവിട്ടു. അക്ബറും റെന ഫാത്തിമയും ചേർന്ന് അപ്പാനി ശരതിനെ പിടിച്ചുമാറ്റുകയായിരുന്നു.

Also Read: Bigg Boss Malayalam Season 7: ഹൈക്കോടതി അഭിഭാഷക, നടി; ഹൗസിൽ അനുമോളിൻ്റെ അടുത്ത സുഹൃത്തായ ശൈത്യ സന്തോഷ്

ശരതിനെ ‘പൊട്ട ക്യാപ്റ്റൻ’ എന്ന് അനുമോൾ വിളിക്കുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ശരത് അനുമോളോട് കൈചൂണ്ടി ദേഷ്യപ്പെടുകയാണ്. അനുമോളുടെ നേർക്ക് പാഞ്ഞടുക്കുന്ന ശരതിനെ വിഡിയോയിൽ കാണാം. ‘നീ ഒറ്റ ഒരാൾ കാരണം ഒരു പെണ്ണിനെ പറഞ്ഞുവിട്ടു’ എന്ന് അനുമോൾ ആരോപിക്കുമ്പോൾ ‘ഏത് പെണ്ണ്?’ എന്ന് ശരത് ചോദിക്കുന്നു. ഇത് പറഞ്ഞ് നടന്നുപോകുന്ന അനുമോളിനെതിരെ അക്ബറും ശബ്ദമുയർത്തുന്നതും വിഡിയോയിൽ കാണാം.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ