Mammotty: സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന മുഖം ഉള്ളവരെയും ഇല്ലാത്തവരെയും സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക; മമ്മൂട്ടി
നടൻ മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ ഈ രീതിയിലുള്ള പ്രതികരണം എന്നതും ശ്രദ്ധേയം. സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്. അവരിൽ മുഖം ഉള്ളവരും മുഖമില്ലാത്തവരും ഉണ്ട്. ഇവരെ തിരിച്ചറിഞ്ഞ് സുരക്ഷയുള്ള സൈബർ ലോകം...........
സൈബർ കുറ്റകൃത്യങ്ങളെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക എന്ന് നടൻ മമ്മൂട്ടി. ആറ്റംബോംബ് ഊർജ്ജം ഉത്പാദിപ്പിക്കാനും ലോകത്തെ നശിപ്പിക്കാനും പറ്റുന്ന കണ്ടുപിടുത്തമാണ് അതുപോലെതന്നെ ഒരു കണ്ടുപിടിത്തമാണ് ഇന്റർനെറ്റ് എന്നും മമ്മൂട്ടി പറഞ്ഞു. കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ സാമാന്യ വിദ്യാഭ്യാസം പോരെന്നും ഓരോരുത്തരും ക്ലിക്കിന്റെ ക്യാപ്റ്റൻമാർ ആകണമെന്ന് അദ്ദേഹം പറഞ്ഞു.
നടൻ മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ ഈ രീതിയിലുള്ള പ്രതികരണം എന്നതും ശ്രദ്ധേയം. സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്. അവരിൽ മുഖം ഉള്ളവരും മുഖമില്ലാത്തവരും ഉണ്ട്. ഇവരെ തിരിച്ചറിഞ്ഞ് സുരക്ഷയുള്ള സൈബർ ലോകം കെട്ടിപ്പടുക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.
സംസ്ഥാന പോലീസിന്റെ പുതിയ സൈബർ സുരക്ഷാ പദ്ധതി ‘ CLICK’ സംസ്ഥാനതല ഉദ്ഘാടന വേളയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഈ പദ്ധതിയുടെ ക്യാപ്റ്റനായി ആണ് നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചത്.
ഈ വേളയിൽ നടൻ മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈബർ ആക്രമണത്തെ രമേശ് ചെന്നിത്തല വിമർശിച്ചു. മമ്മൂട്ടി സൈബർ ആക്രമണം നേടുന്നയാളാണ് നമ്മളെല്ലാം സൈബർ ആക്രമണം നേരിടുന്നവരെ എന്നും ചെന്നിത്തല പറഞ്ഞു. 54000 സൈബർ കുറ്റകൃത്യങ്ങളാണ് കഴിഞ്ഞവർഷം മാത്രം പോലീസ് രജിസ്റ്റർ ചെയ്തത് 250 ഓളം എൻജിനീയറിങ് കോളേജിൽ സൈക്കിൾ സുരക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കും.
സൈബർ സുരക്ഷയ്ക്കായി 5 കാര്യങ്ങളാണ് നിർവഹിക്കുക. ഒന്ന് ശബ്ദവും വ്യത്യസ്തവുമായ പാസ്സ്‌വേർഡുകൾ, 2 സ്റ്റപ് വെരിഫിക്കേഷൻ അപ്ഡേഷൻ, ക്ലിക് ചെയ്യും മുമ്പ് ശ്രദ്ധിക്കുക, തട്ടിപ്പിനിര യായാൽ ഉടൻ പരാതി നൽകുക എന്നിവയാണ്. നവംബർ മൂന്നു മുതൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഡിജിറ്റലൈസ് ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ENGLISH SUMMARY
Actor Mammootty stated that cybercrimes should be countered through cybersecurity. He compared the internet to the atomic bomb—an invention capable of both generating energy and destroying the world. He further remarked that general education alone is insufficient to remain vigilant against such crimes; instead, everyone must become a “captain of their own clicks.”