I’m Game OTT : ആരാ പറഞ്ഞേ, ആർക്കും വേണ്ടെന്ന്? ഐ ആം ഗെയിം ജിയോ ഹോട്ട്സ്റ്റാറിൽ എത്തുന്നു
I'm Game Malayalam Movie OTT Release Date And Platform : ഓണം കഴിഞ്ഞ് സെപ്റ്റംബർ 3ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ദുൽഖർ സൽമാൻ്റെ ഐ ആം ഗെയിം. ചിത്രത്തിൻ്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ഊഹാപോഹങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ആരും ദുൽഖർ ചിത്രത്തിൻ്റെ ഒടിടി അവകാശത്തിനായി സമീപിക്കുന്നില്ലയെന്ന് ചില സോഷ്യൽ മീഡിയ പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.
I’m Game OTT Release : അങ്ങനെ കാത്തിരിപ്പുകൾക്ക് ശേഷം ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ഒടിടി റിലീസിന് എത്തുന്നു. തിയറ്ററിൽ റിലീസായി 40 ദിവസം പിന്നിട്ടിട്ടും ദുൽഖർ സൽമാൻ ചിത്രത്തിൻ്റെ ഒടിടി റിലീസ് വൈകുന്നതിലെ ആശങ്കകൾക്കിടയിലാണ് ഐ ആം ഗെയിം സിനിമയുടെ ഡിജിറ്റൽ റിലീസ് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നത്. സെപ്റ്റംബർ മൂന്നിന് ഓണം റിലീസുകൾക്ക് പിന്നാലെയാണ് ദുൽഖർ ചിത്രം തിയറ്ററിൽ എത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ തരക്കേടില്ലാത്ത പ്രകടനം മാത്രമെ കാഴ്ചവെക്കാൻ സാധിച്ചിരുന്നുള്ളു.
ഐ ആം ഗെയിം ഒടിടി
റിലയൻസ് ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫേമായ ജിയോ ഹോട്ട്സ്റ്റാറാണ് ഐ ആം ഗെയിം സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം നവംബർ ആറാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്നതാണ്. സിനിമയുടെ ഒടിടി ഡിജിറ്റൽ അവകാശത്തിനായി ജിയോ ഹോട്ട്സ്റ്റാറിനെ പുറമെ രണ്ട് പ്ലാറ്റ്ഫോമുകളായിരുന്നു മുൻപന്തിയിലുണ്ടായിരുന്നത്. സോണി ലിവ്, സീ5 എന്നീ പ്ലാറ്റ്ഫോമുകളെ ചുറ്റിപ്പറ്റി ഐ ആം ഗെയിം സിനിമയുടെ ഒടിടി അവകാശത്തെ കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ജിയോ ഹോട്ട്സ്റ്റാർ കൂടുതൽ തുക നൽകി ദുൽഖർ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്താമാക്കുകയായിരുന്നു. റിലയൻസിൻ്റെ കീഴിലുള്ള ഏഷ്യനെറ്റ് തന്നെയാകും ഐ ആം ഗെയിം സിനിമയുടെ സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുക.
ALSO READ : New OTT Releases : ഇന്ന് ഇതാ എത്തുന്നു, ഒരുപിടി ചിത്രങ്ങൾ; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ
ഐ ആം ഗെയിം സിനിമ
ആർഡിഎക്സ് എന്ന സിനിമയ്ക്ക് നിഹാസ് ഹിദായത്ത് ഒരുക്കിയ ചിത്രമാണ് ഐ ആം ഗെയിം. ചൂത് കളിയും വാതുവെയ്പ്പും പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം. ദുൽഖറിൻ്റെ തന്നെ സിനിമ നിർമാണ കമ്പനിയായ വേഫാറെർ ഫിലിംസിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിന് പുറമെ കായദു ലോഹർ, മിസ്കിൻ, ആൻ്റണി വർഗീസ്, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട്, കതിർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.
സംവിധായകൻ നിഹാസ് ഹിദായത്തിൻ്റെ കഥയ്ക്ക് സജീർ ബാബയും ബിലാൽ മൊയ്തവും ഇസ്മൈൽ അബൂബക്കറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ്, സജീർ ബാബ എന്നിവർ ചേർന്നാണ് സിനിമയുടെ സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജേക്ക്സ് ബിജോയിയാണ് സംഗീതം നൽകിട്ടുള്ളത്. ചമ്മൻ ചാക്കോയാണ് എഡിറ്റർ.
English Summary
Jio Hotstar Bagged Dulquer Salmaan Movie I’m Game OTT Rights. I’m Game Digital Streaming Starts From November 6 On Jio Hotstar.