Rena Fathima: പറയാതിരിക്കാൻ കഴിയില്ല, കൊല്ലം ബസ് സ്റ്റോപ്പിൽ രാത്രിയിൽ സംഭവിച്ചത്; അനുഭവം പറഞ്ഞ് റെന ഫാത്തിമ

Rena Fathima Night Experience At Kollam: തനിക്ക് കൊല്ലം ബസ് സ്റ്റോപ്പിൽ വച്ചുണ്ടായൊരു അനുഭവമാണ് റെന തൻ്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് വരാനായി ബസ് സ്റ്റോപ്പിൽ ഇരുന്ന റെനയ്ക്കാണ് നല്ല അനുഭവം ഉണ്ടായത്. അവിടെ ഒരു മധ്യവയസ്കൻ വന്ന് കാര്യങ്ങൾ തിരക്കുകയും തനിക്കും ഈ പ്രായത്തിൽ മക്കളുണ്ടെന്ന് പറയുകയും ചെയ്തു.

Rena Fathima: പറയാതിരിക്കാൻ കഴിയില്ല, കൊല്ലം ബസ് സ്റ്റോപ്പിൽ രാത്രിയിൽ സംഭവിച്ചത്; അനുഭവം പറഞ്ഞ് റെന ഫാത്തിമ

Rena Fathima

Published: 

27 Mar 2026 | 09:41 AM

ബി​ഗ് ബോസ് മലയാളത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഇൻഫ്ലുവൻസറാണ് റെന ഫാത്തിമ (Rena Fathima). വ്ലോ​ഗർ കൂടിയായ റെന പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അടുത്തിടെ ട്രെയിനിൽ വച്ച് കോളേജ് വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ ആളുടെ വീഡിയോ റെന പങ്കുവച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ സമൂഹത്തിൽ നല്ല പുരുഷന്മാരും ഉണ്ടെന്ന് പറയുകയാണ് റെന.

തനിക്ക് കൊല്ലം ബസ് സ്റ്റോപ്പിൽ വച്ചുണ്ടായൊരു അനുഭവമാണ് റെന തൻ്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. കൊല്ലത്ത് നിന്നും കൊച്ചിയിലേക്ക് വരാനായി ബസ് സ്റ്റോപ്പിൽ ഇരുന്ന റെനയ്ക്കാണ് നല്ല അനുഭവം ഉണ്ടായത്. അവിടെ ഒരു മധ്യവയസ്കൻ വന്ന് കാര്യങ്ങൾ തിരക്കുകയും തനിക്കും ഈ പ്രായത്തിൽ മക്കളുണ്ടെന്ന് പറയുകയും ചെയ്തു. മോള് സേഫ് ആണോന്ന് നോക്കേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞതായി റെന തൻ്റെ വീഡിയോയിൽ പറയുന്നു.

ALSO READ: ഇഷാനി നേരിട്ടിരുന്ന ആ വിഷമം ദിയക്ക് ഇപ്പോൾ തുടങ്ങി! നിന്നോട് അസൂയ തോനുന്നുവെന്ന് ദിയ

“സമയം രാത്രി 10 മണിയായി. ഞാൻ കൊല്ലത്ത് ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു. ഒറ്റക്കായിരുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ്. കൊച്ചിയിലേക്ക് പോകാനുള്ള ബസ് കാത്തിരിക്കവെ ഒരു ചേട്ടൻ ബസിറങ്ങി വന്നിട്ട് മോള് ഒറ്റക്കാണോ എന്ന് എന്നോട് ചോദിച്ചു. അറിയാത്ത ആളായത് കൊണ്ട് ഞാൻ അധികം സംസാരിക്കാൻ നിന്നില്ല. ഒറ്റക്കാണെന്ന് പറഞ്ഞിട്ട് മിണ്ടാതെ ഇരുന്നു. കുറേ സമയം ആ ചേട്ടൻ എൻറെ കൂടെയിരുന്നു. ഞാൻ വിചാരിച്ചു ആരെയെങ്കിലും കാത്തിരിക്കുകയാകുമെന്ന്.

പത്ത് മിനിറ്റ് മൂപ്പര് എൻറെ അടുത്തിരുന്നിട്ട് പറഞ്ഞു. എന്നാൽ ഞാൻ പോകട്ടേ മോളേ. ആരെങ്കിലുമൊക്ക വരും കൂടെ. അവിടെ പിക്ക് ചെയ്യാൻ ആരെങ്കിലും ഉണ്ടാവുമെന്ന്. എനിക്കുമുണ്ട് മോൾടെ പ്രായത്തിലുള്ള മക്കൾ. അപ്പോൾ മോൾ സേഫ് ആണോന്ന് നോക്കേണ്ടത് എൻറെ കടമയാണ്. നല്ല പുരുഷന്മാരുണ്ടെന്ന് പറയില്ലേ. അതിനൊരു നല്ലൊരു ഉദാഹരണമാണ് ഈ ചേട്ടൻ. എനിക്ക് ഭയങ്കര ജെനുവിനായിട്ടാണ് അദ്ദേഹത്തെ തോന്നിയത്. ആ നിമിഷം എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഇപ്പോഴും അതുണ്ട്”, എന്നാണ് റെന ഫാത്തിമ പറഞ്ഞത്.

Follow Us
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കണം, ഉള്ളിൽ പാമ്പ്
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ
പ്രാങ്കോ, അതോ മറ്റേതെങ്കിലും കാരണണമോ? പഞ്ചാബില്‍ റോഡരികില്‍ യുവാവ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂറോളം