Bigg Boss Malayalam Season 7: പാവ മോഷണം പോയി! പൊട്ടിക്കരഞ്ഞ് അക്ബർ; ‘കൊടുത്താൽ കൊല്ലത്തും കിട്ടും’ എന്ന് ബി​ഗ് ബോസ് പ്രേക്ഷകർ

Bigg Boss Malayalam Season 7 Latest Promo: താൻ നേടിയ പാവക്കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞാണ് അക്ബർ പൊട്ടികരയുന്നത്. പത്ത് പാവയാണ് കാണാതായത്. പാവക്കുട്ടികളെ കാണാനില്ലെന്നും ആരെങ്കിലും കണ്ടിരുന്നോ എന്ന് എന്ന് അക്ബർ ചോദിക്കുന്നതും പ്രെമോയിൽ വ്യക്തമാണ്.

Bigg Boss Malayalam Season 7: പാവ മോഷണം പോയി! പൊട്ടിക്കരഞ്ഞ് അക്ബർ; കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ബി​ഗ് ബോസ് പ്രേക്ഷകർ

Akbar Bigg Boss

Published: 

15 Oct 2025 | 04:22 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് 70 ദിവസങ്ങൾ പിന്നിടുമ്പോൾ ഇവരിൽ ആരൊക്കെയാകും ടോപ്പ് ഫൈഫിൽ എത്തുക എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനായി എല്ലാ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഇവരിൽ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് അക്ബർ ഖാൻ. തുടക്കം മുതൽ ​ മികച്ച രീതിയിൽ കളിച്ചിരുന്ന ഒരു മത്സരാർത്ഥി കൂടിയാണ് അക്ബർ. എന്നാൽ പകുതി ആയപ്പോഴേക്കും ഡൗൺ ആയി എന്നാണ് ബിബി ആരാധകർ പറയുന്നത്. അക്ബറിന്റേതായ കണ്ടന്റുകൾ വളരെ കുറവാണെന്നാണ് പൊതുവിൽ പ്രേക്ഷകരുടെ അഭിപ്രായവും.

ഇപ്പോഴിതാ ഹൗസിനുള്ളിൽ പൊട്ടിക്കരയുന്ന അക്ബർ ഖാന്റെ പ്രെമോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്നത്തെ ഏപ്പിസോഡിൽ മത്സരാർത്ഥികൾക്ക് പാവ വച്ചിട്ടുള്ളൊരു ടാസ്ക് ബി​ഗ് ബോസ് നൽകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അക്ബർ കരയുന്നത്. താൻ നേടിയ പാവക്കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞാണ് അക്ബർ പൊട്ടികരയുന്നത്. പത്ത് പാവയാണ് കാണാതായത്. പാവക്കുട്ടികളെ കാണാനില്ലെന്നും ആരെങ്കിലും കണ്ടിരുന്നോ എന്ന് എന്ന് അക്ബർ ചോദിക്കുന്നതും പ്രെമോയിൽ വ്യക്തമാണ്.

Also Read: ഒരു ദിവസം അനുമോൾക്ക് ലഭിക്കുന്നത് 65000 രൂപ; ഇവിടെ എന്ത് ചെയ്താലും പുറത്താക്കില്ല: നെവിൻ

എന്നാൽ ഇല്ലെന്ന് തന്നെയാണ് മറ്റ് മത്സരാർത്ഥികൾ മറുപടി പറഞ്ഞത്. ആദില- നൂറ, അനുമോൾ ​ഗ്യാങ്ങിനോടും ഇക്കാര്യം ചോദിച്ച് അക്ബർ ദേഷ്യപ്പെടുന്നുണ്ട്. ആരും അടിച്ച് മാറ്റില്ലെന്ന് പറഞ്ഞിട്ടാണ് താൻ സൂക്ഷിക്കാത്തതെന്ന തരത്തിലും അക്ബർ സംസാരിക്കുന്നുണ്ട്. ആദില ഇതിനകത്ത് ഉണ്ടായിരുന്നുവെന്ന് ഷാനവാസ് പറയുന്നതും ഇവർക്ക് ഒക്കെ അന്തസായി കളിച്ച് ജയിച്ചോടെ എന്ന് പറയുന്ന നെവിനെയും വീഡിയോയിൽ കാണാം. നീ എടുത്തിട്ടില്ല എന്ന നെവിനോട് ചോദിക്കുമ്പോൾ കരഞ്ഞോടെ ഞാൻ അല്ലെന്ന് നെവിൻ മറുപടി നൽകുന്നുണ്ട്. പിന്നാലെ ആര്യനൊപ്പം ഇരുന്ന അക്ബർ പൊട്ടിക്കരയുകയും ചെയ്യുന്നത് പ്രമോ വീഡിയോയിൽ കാണാം.

ഇതിന്റെ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. അക്ബർ കരയുന്നത് കർമ്മയാണെന്നാണ് പൊതുവിൽ എല്ലാവരും പറയുന്നത്. ഇന്നലെ അനീഷ് കരഞ്ഞപ്പോൾ അത് ഡ്രാമ ,അക്ബർ കരഞ്ഞാൽ അതു റിയൽ, അടിച്ചു മാറ്റി എങ്കിൽ നന്നായി എന്നാണ് ഒരാൾ പറയുന്നത്. ആരു കരയുമ്പോഴും ഇമോഷണൽ ആവുമ്പോഴും സോഫയിൽ ഇരുന്നു ഒരു മാതിരി ചിരി ഉണ്ടായിരുന്നല്ലോ. സ്വന്തം കാര്യം വന്നപ്പോൾ ഹർട്ടായി അല്ലേ, എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.

Follow Us
Related Stories
Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു
Subish Sudhi : ‘എന്നെ ദൈവത്തിന് പോലും വേണ്ട’ സിനിമ നിർമിച്ചതിന് ശേഷം കടക്കെണിയിൽ; നടൻ സുബീഷ് സുധി
Patriot Movie : ആപ്പോ എങ്ങനാ, നാളെ കാണാം പോവല്ലേ? പേട്രിയറ്റ് പ്രീ-റിലീസ് ടീസർ
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്