Bigg Boss Malayalam 7: ‘ആ ഇൻസിഡന്റ് പലരും കണ്ടും; റിലേഷൻഷിപ്പിലാണെങ്കിൽ ഓപ്പണായി പറയുക’; അഭിലാഷ്
Bigg Boss Malayalam Season 7 Ex-Contestant Abhilash: ആര്യനും ജിസേലും റിലേഷൻഷിപ്പിലാണെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത് തന്റെ വിഷയമല്ലെന്നും പക്ഷെ റിലേഷൻഷിപ്പിലാണെങ്കിൽ ഓപ്പണായി പറയുക.

Abhilash Big Boss
ബിഗ് ബോസ് സീസൺ ഏഴ് അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ വീട്ടിനകത്ത് വാശീയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം രണ്ട് പേർ കൂടി വീട്ടിൽ നിന്ന് പുറത്ത് പോയിരുന്നു. സീരിയൽ താരം ജിഷിനും അഭിലാഷുമാണ് പുറത്തായത്. ഇരുവരും വീട്ടിലെ രണ്ട് പ്രധാന മത്സരാർഥികളായിരുന്നു .
ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം അഭിലാഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഹൗസിലും പ്രേക്ഷകർക്കിടയിലും കോളിളക്കം സൃഷ്ടിച്ച ജിസേൽ- ആര്യൻ വിവാദത്തിനെ കുറിച്ചായിരുന്നു അഭിലാഷിന്റെ പ്രതികരണം. ആര്യനും ജിസേലും റിലേഷൻഷിപ്പിലാണെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത് തന്റെ വിഷയമല്ലെന്നും പക്ഷെ റിലേഷൻഷിപ്പിലാണെങ്കിൽ ഓപ്പണായി പറയുക. അത് അല്ലാതെ അതിനെ പോളിഷ് ചെയ്യുന്ന സിറ്റുവേഷനിലേക്ക് പോകരുത് എന്നാണ് അഭിലാഷ് പറയുന്നത്. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ജിസേലിന്റെയും ആര്യന്റേയും പേര് പറയാതെയായിരുന്നു അഭിലാഷ് വിവാദത്തിൽ പ്രതികരിച്ചത്. ഒരു ഇൻസിഡന്റ് ഒരാൾ കണ്ടുവെന്ന് പറഞ്ഞു എന്നാൽ ബാക്കിയാരും അത് കണ്ടില്ലെന്ന് പറയുന്നു. അതിനുശേഷം ആ ഇൻസിഡന്റ് പലരും കാണുന്നു. പക്ഷെ അതിന് ഒരു ഒപ്പീനിയൻ ഇല്ലാതെ പോകുന്നുവെന്നാണ് അഭിലാഷ് പറയന്നത്. കണ്ടുവെന്ന് പറയുന്ന പലരും ഡബിൾ സ്റ്റാന്റിൽ നിൽക്കുന്നു. എന്തുകൊണ്ടാണ് പേടിച്ചിട്ടാണോയെന്ന് അറിയില്ല എന്നാണ് അഭിലാഷ് പറഞ്ഞത്.
അന്നത്തെ ഇൻസിഡന്റ് ആരും കണ്ടിട്ടില്ലെന്നും താനും കണ്ടിട്ടില്ല. വിശ്വാസിക്കാനും താൽപര്യമില്ലെന്നാണ് അഭിലാഷ് പറയുന്നത്. അത് തന്റെ സബ്ജക്ട് അല്ല. അവർ റിലേഷൻഷിപ്പിലാണെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത് തന്റെ സബ്ജെക്ടല്ല. പക്ഷെ റിലേഷൻഷിപ്പിലാണെങ്കിൽ ഓപ്പണായി പറയുക. അത് അല്ലാതെ അതിനെ പോളിഷ് ചെയ്യുന്ന സിറ്റുവേഷനിലേക്ക് പോകരുതെന്നാണ് അഭിലാഷ് പറയുന്നത്.അത് ചിലപ്പോൾ അവരുടെ ഗെയിം ആയിരിക്കാമെന്നും വൈൽഡ് കാർഡുകൾ ഹൗസിലേക്ക് വന്നശേഷമാണ് ജിസേൽ-ആര്യൻ വിവാദം ആളിക്കത്തിയതെന്നും അഭിലാഷ് പറഞ്ഞു.